- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കോടതിയുത്തരവ് ലംഘിച്ചു; കോടതിയലക്ഷ്യത്തിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി; കേരളം ഇതുവരെ നൽകിയ നഷ്ടപരിഹാരത്തിന്റെ കാര്യങ്ങൾ സഹിതം സത്യവാങ്മൂലം നൽകണം
ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധി ലംഘിച്ചതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കോടതി നിർദ്ദേശിച്ച സമയപരിധി ലംഘിച്ചതിനാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രിം കോടതി, കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നാല് ഇരകളുടെ കുടുംബങ്ങൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. ഇതുവരെ വിതരണം ചെയ്ത നഷ്ടപരിഹാരത്തിന്റെ വിദാംശങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചു ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ മൂന്ന് മാസത്തിനകം നടപ്പാക്കണമെന്ന് ഈ വർഷം ആദ്യം ജനുവരിയിൽ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പത്തു മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നാല് ഇരകളുടെ അമ്മമാരാണ് കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിന് അർഹരായ 5209 പേരിൽ 1350 പേർക്കെ ഇതുവരെ തുക വ
ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധി ലംഘിച്ചതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കോടതി നിർദ്ദേശിച്ച സമയപരിധി ലംഘിച്ചതിനാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രിം കോടതി, കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നാല് ഇരകളുടെ കുടുംബങ്ങൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. ഇതുവരെ വിതരണം ചെയ്ത നഷ്ടപരിഹാരത്തിന്റെ വിദാംശങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചു ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ മൂന്ന് മാസത്തിനകം നടപ്പാക്കണമെന്ന് ഈ വർഷം ആദ്യം ജനുവരിയിൽ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പത്തു മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നാല് ഇരകളുടെ അമ്മമാരാണ് കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരത്തിന് അർഹരായ 5209 പേരിൽ 1350 പേർക്കെ ഇതുവരെ തുക വിതരണം ചെയ്തിട്ടുള്ളുവെന്ന് ഹാജരായ കാളീശ്വരം രാജ് കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്തു വരികയാണെന്നും വൈകാതെ പൂർത്തിയാക്കാൻ ആകുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ വിതരണം ചെയ്ത തുകയുടെ വിശദാംശങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിർദ്ദേശം.
കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകുന്നതിൽ ചീഫ് സെക്രട്ടറിക്ക് ഇളവ് നൽകി. അതേസമയം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ സാമ്ബത്തിക സഹായം നല്കിയിട്ടില്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്രത്തിനും നോട്ടീസ് അയക്കണമെന്നും പ്രധാന ഹര്ജിക്കാരായ ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ആദ്യം സംസ്ഥാനം വിശദീകരണം നൽകട്ടെയെന്നും അതിനു ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കാമെന്നുമായിരുന്നു കോടതിയുടെ മറുപടി.