കൊച്ചി: കൽക്കിയുടെ അവതാരമെന്ന് പറഞ്ഞ് ദിവ്യൻ ചമഞ്ഞ് ഫ്‌ളാറ്റിൽ പെൺകുട്ടികളെ താമസിപ്പിച്ച് പീഡിപ്പിച്ച ദിവ്യൻ പൊലീസിനോട് കുറ്റമെല്ലാം സമ്മതിച്ചു. ഇൻഫോ പാർക്കിലെ ടെക്കികളെയാണ് ഈ ദിവ്യൻ വലവീശിപ്പിടിച്ചത്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടികളിൽ നിന്ന് ഇയാൾ പണം തട്ടിയെന്നും പൊലീസ് അറിയിച്ചു. ഇൻഫോപാർക്കിൽ ജോലിക്ക് പോയ സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് കൽക്കി അവതാരരത്തിന്റെ കഥ കഴിച്ചത്.

പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ അമേരിക്കയിൽ നിന്ന് ബിരുദമെടുത്ത ഡോക്ടറാണെന്നു പറഞ്ഞാണ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുനിന്ന് ന്യൂറോ സർജറിയിൽ ബിരുദം നേടിയ ഡോക്ടറാണെന്നാണ് ഇയാൾ പറഞ്ഞാണ് ഐ.ടി പാർക്കിൽ നിന്നും യുവതികളേ വലവീശി പിടിക്കുന്നത്. പെൺകുട്ടികളിൽ ചിലരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇയാൾ കറങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇപ്പോൾ 3 സ്തീകളെ കൈയോടെ പിടികൂടിയെങ്കിലും കൂടുതൽ സ്തീകൾ പരാതി നല്കാൻ മടിക്കുന്നു. 50ഓളസ്ം സ്ത്രീകൾ ഇയാളുടെ പൂജകളിൽ പങ്കെടുത്തിട്ടുണ്ടാകുമെന്നും ഫ്‌ളാറ്റിൽ കിടന്നിട്ടുമുണ്ടെന്നും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതികൾ പറഞ്ഞു.

ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ ഉന്നത ബിരുദധാരികളായ മൂന്നു പെൺകുട്ടികളെ ഇയാൾ താമസിപ്പിച്ചിരുന്നു. താൻ കൽക്കിയുടെ അവതാരമാണെന്നും ദിവ്യശക്തിയുണ്ടെന്നും പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടി. ഇതിലൊരാളുടെ സഹോദരനെയും ഭാര്യയെയും ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി താമസിപ്പിച്ചിരുന്നു. സഹോദരൻ മരിച്ചു പോകുന്നും വിധവാ യോഗമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടികളിലൊരാളുടെ സഹോദരന്റെ ഭാര്യയെ പീഡിപ്പിച്ചെന്നാണ് പരാതിയും പൊലീസിന് കിട്ടി. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ച് മറ്റൊരു വിവാഹവും കഴിച്ചിരുന്നു. അങ്ങനെ രണ്ട് കല്ല്യാണവും കഴിച്ചു.

കൊച്ചിയിലെ മാളിൽ ജീവനക്കാരിയായ ഇടുക്കി സ്വദേശിനിയെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എന്ന് പറഞ്ഞാണ് വിവാഹം കഴിച്ചത്. ഈ പെൺകുട്ടിയെ ഫ്‌ളാറ്റിനടുത്ത് വീടെടുത്ത് താമസിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫ്‌ളാറ്റിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടികളെ നിരന്തര മാനസിക സമ്മർദത്തിലൂടെ അടിമകളാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഫ്‌ളാറ്റിൽ നിന്ന് എയർഗണും, നെഞ്ചക്കും, കത്തിയും പൂജാസാമഗ്രികളും കണ്ടെടുത്തു. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന 3 പെൺകുട്ടികളേ കാണാനില്ലെന്ന എന്ന പരാതിയാണ് ഉണ്ണികൃഷ്ണനെ കുടുക്കിയത്.

ഉണ്ണികൃഷ്ണൻ ന്യൂറോ സർജ്ജൻ എന്നു പറഞ്ഞ് ഫ്‌ളാറ്റിൽ വയ്ച്ച് പെൺകുട്ടികളേ ചികിൽസിക്കുകയും, മന്ത്രവാദം നടത്തുകയുമായിരുന്നു. ന്യൂറോ സർജ്ജനായ തനിക്ക് ജ്യോതിഷവും സിദ്ധ ചികിൽസയും അറിയാമെന്നും പൂജകളിലൂടെ പല രോഗങ്ങളും അപകടങ്ങളും ദോഷങ്ങളും ഒഴിവാക്കാം എന്നും ഇയാൾ പെൺകുട്ടികളേ പറഞ്ഞ് ധരിപ്പിച്ച് ഫ്‌ളാറ്റിൽ താമസിപ്പിക്കുകയും ചികിൽസിക്കുകയും ആയിരുന്നു. ഇതിൽ ഒരു യുവതിയെ സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരനേയും ഇയാളുടെ ഭാര്യയേയും ഫ്ളാറ്റിൽ വിളിച്ചു വരുത്തി ഭർത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാൻ പൂജ നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിനായി 1.73 ലക്ഷം രൂപ അവരിൽ നിന്നു വാങ്ങിയതായും പൊലീസ് പറഞ്ഞു.

ഒളിക്യാമറയിൽ പൂജക്കെന്ന പേരിലും ചികില എന്ന പേരിലും തങ്ങളേ വിവസ്ത്രയാക്കി ദൃശ്യങ്ങൾ പകർത്തിയതായി പെൺകുട്ടികൾ പൊലീസിൽ വിവരം നല്കി. മൂന്നു യുവതികൾ ഇയാളുടെ പൂജകളിലും മറ്റും വിശ്വസിച്ച് മാതാപിതാക്കളോടൊപ്പം പോകാൻ ആദ്യം കൂട്ടാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. അത്രക്കും യുവതികൾ മന്ത്രവാദിയേ വിശ്വസിച്ചിരുന്നു. മന്ത്രവാദിയും ഡോക്ടറും ചമഞ്ഞ് ഒരു വർഷമായി ഉണ്ണികൃഷ്ണൻ ചൂഷണം ചെയ്തത് ഇൻഫോ പാർക്കിലേ നിരവധി ഐ.ടി.യുവതികളെയായിരുന്നു. ഒരാൾ ഇയാളുടെ അടുത്തുവന്നാൽ അവർ മാനസീക സുഖം ലഭിക്കും, മെഡിറ്റേഷനും പൂജയും ഉണ്ടെന്നും പറഞ്ഞ് കൂട്ടുകാരികളേയും ഇവർ കൊണ്ടു വരും. അങ്ങനെയാണ് വ്യാജ മന്ത്രവാദവുമായി ഇയാൾ തടിച്ചു കൊഴുത്തത്.

ശരീര സ്വതന്ത്ര പൂജകൾ എന്ന പേരിൽ വിവസ്ത്രയാക്കി ഹോമ കുണ്ഠത്തിനരികേ സ്ത്രീകളേ ഇരുത്തുന്നതും തുടർന്ന് മണിക്കൂറുകൾ പൂജ നടത്തുന്നതും ഇയാളുടെ രീതിയായിരുന്നു. സ്ത്രീകളുടെ നഗ്‌നത ആസ്വദിക്കുകയും പകർത്തുകയും ചെയ്യുനന്തിന് പുറമേ ഒരു പൂജക്ക് 1.5 ലക്ഷം രൂപവരെ വാങ്ങിക്കുകയും ചെയ്യും.