- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷമായി 30 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന എൻജിനീയറിങ് കോളേജുകളെല്ലാം പൂട്ടും; രാജ്യം മുഴുവൻ നീറ്റ് മോഡലിൽ ഏകീകൃത പ്രവേശന പരീക്ഷ; കേരളത്തിൽ മാത്രം പൂട്ടു വീഴുന്നത് മുപ്പതോളം കോളേജുകൾക്ക്: വിദ്യാഭ്യാസ കച്ചവടം നടത്തി കോടികൾ കീശയിലാക്കാൻ ഇറങ്ങിയ പുത്തൻ മുതലാളിമാരെയെല്ലാം കുഴപ്പത്തിലാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: വിദ്യാഭ്യാസത്തെ പണമെറിഞ്ഞ് പണം വാരാനുള്ള കച്ചവടമാക്കി മാറ്റിയവർക്ക് കനത്ത തിരിച്ചടി. അഞ്ച് വർഷമായി 30 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന എൻജിനീയറിം് കോളേജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസര്ക്കാർ തീരുമാനിച്ചതോടെ പണി കിട്ടിയത് സ്വാശ്രയ മുതലാളിമാർക്കാണ്. വിദ്യാർത്ഥികളുടെ കുറവുമൂലം രാജ്യത്തെ 800-ഓളം എൻജിനീയറിങ് കോളേജുകൾ അടുത്ത അധ്യയനവർഷത്തോടെ പൂട്ടാനാണ് ഒരങ്ങുന്നത്. തുടർച്ചയായി അഞ്ചുവർഷം 30 ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടന്ന കോളേജുകളാണ് പൂട്ടാൻ തീരുമാനിച്ചതെന്ന് ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) ചെയർമാൻ അനിൽ ഡി. സഹസ്രബുദ്ധെ പറഞ്ഞു. അടച്ചുപൂട്ടുന്നവയിൽ കേരളത്തിൽ നിന്നുള്ള 30 കോളേജുകളും ഉൾപ്പെടും. എൻജിനീയറിങ് പ്രവേശനത്തിന് ദേശീയതലത്തിൽ ഒരു പ്രവേശനപരീക്ഷ എന്ന രീതി അടുത്ത അധ്യയനവർഷംമുതൽ നിലവിൽവരുമെന്ന് എ.ഐ. സി.ടി.ഇ. ചെയർമാൻ അനിൽ ഡി. സഹസ്രബുദ്ധെ പറഞ്ഞു. രാജ്യത്തെ ഏത് മികച്ച എൻജിനീയറിങ് കോളേജിലും പ്രവേശനം നേടാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത
ന്യൂഡൽഹി: വിദ്യാഭ്യാസത്തെ പണമെറിഞ്ഞ് പണം വാരാനുള്ള കച്ചവടമാക്കി മാറ്റിയവർക്ക് കനത്ത തിരിച്ചടി. അഞ്ച് വർഷമായി 30 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന എൻജിനീയറിം് കോളേജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസര്ക്കാർ തീരുമാനിച്ചതോടെ പണി കിട്ടിയത് സ്വാശ്രയ മുതലാളിമാർക്കാണ്. വിദ്യാർത്ഥികളുടെ കുറവുമൂലം രാജ്യത്തെ 800-ഓളം എൻജിനീയറിങ് കോളേജുകൾ അടുത്ത അധ്യയനവർഷത്തോടെ പൂട്ടാനാണ് ഒരങ്ങുന്നത്. തുടർച്ചയായി അഞ്ചുവർഷം 30 ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടന്ന കോളേജുകളാണ് പൂട്ടാൻ തീരുമാനിച്ചതെന്ന് ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) ചെയർമാൻ അനിൽ ഡി. സഹസ്രബുദ്ധെ പറഞ്ഞു. അടച്ചുപൂട്ടുന്നവയിൽ കേരളത്തിൽ നിന്നുള്ള 30 കോളേജുകളും ഉൾപ്പെടും.
എൻജിനീയറിങ് പ്രവേശനത്തിന് ദേശീയതലത്തിൽ ഒരു പ്രവേശനപരീക്ഷ എന്ന രീതി അടുത്ത അധ്യയനവർഷംമുതൽ നിലവിൽവരുമെന്ന് എ.ഐ. സി.ടി.ഇ. ചെയർമാൻ അനിൽ ഡി. സഹസ്രബുദ്ധെ പറഞ്ഞു. രാജ്യത്തെ ഏത് മികച്ച എൻജിനീയറിങ് കോളേജിലും പ്രവേശനം നേടാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 10,363 എൻജിനീയറിങ് കോളേജുകളാണുള്ളത്. എന്നാൽ, 2017-18 അധ്യയനവർഷം പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ കർണാടകയിൽ മാത്രമായി 29,000 എൻജിനീയറിങ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 21 കോളേജുകൾ കർണാടകയിൽമാത്രം അടച്ചുപൂട്ടുമെന്നാണ് വിവരം. ഓരോ വർഷവും കർണാടകത്തിൽ എൻജിനീയറിങ് കോളേജിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതോടൊപ്പം പല കോളേജുകളിയലും മതിയായ സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിലാണ് കോളേജുകൾ പൂട്ടാൻ തീരുമാനിക്കുന്നത്.
മലയാളിവിദ്യാർത്ഥികളെ ആശ്രയിച്ചാണ് കർണാടകയിലെ പകുതിയിലധികം എൻജിനീയറിങ് കോളേജുകളും പ്രവർത്തിച്ചിരുന്നത്. എന്നാൽ, അടുത്തകാലത്തായി ഈ മേഖലയിലെ ജോലിസാധ്യതകൾ കുറഞ്ഞുവന്നതും കേരളത്തിൽ ആവശ്യത്തിന് എൻജിനീയറിങ് കോളേജുകളുള്ളതും കർണാടകയിലെ എൻജിനീയറിങ് കോളേജുകൾക്ക് തിരിച്ചടിയായി.
മൂന്നിലൊന്നു സീറ്റുകളിൽ പോലും പ്രവേശനത്തിന് കുട്ടികളെത്താത്ത എൻജിനീയറിങ് കോളേജുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നം 30 കോളേജാണുള്ളത്. തീരുമാനം നടപ്പായാൽ സംസ്ഥാനത്ത് മുപ്പതോളം എൻജിനീയറിങ് കോളേജുകൾ ഇല്ലാതാവും. ഈ കോളേജുകളെ മറ്റ് കോളേജുകളുമായി ലയിപ്പിക്കാനും നടപടിയാവും. മുപ്പതു ശതമാനത്തിൽ താഴെ കുട്ടികളുള്ള കോളേജുകൾ പൂട്ടുമെന്നാണ് എഐസിടിഇ ചെയർമാൻ അനിൽ സഹസ്രബുദ്ധെ വ്യക്തമാക്കിയത്. ഈ കോളേജുകളിലെ കുട്ടികൾക്ക് സമീപ കോളേജുകളിൽ പ്രവേശനം നൽകും. തുടർച്ചയായി അഞ്ചുവർഷം 30 ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടന്ന കോളേജുകളാണ് പൂട്ടാൻ തീരുമാനിച്ചത്.
സർക്കാർ എൻജിനീയറിങ് കോളേജുകളിൽ 5.44 ശതമാനവും എയിഡഡ് എഞ്ചിനീയറിങ് കോളേജുകളിൽ മൂന്നു ശതമാനവും സീറ്റുകളിൽ ആളില്ല.. സ്വാശ്രയ കോളേജുകളാവട്ടെ കടുത്ത പ്രതിസന്ധിയിലുമാണ്. വിദ്യാഭ്യാസ നിലവാരം തീർത്തും തകരുന്ന ഘട്ടത്തിൽ കൂടിയാണ് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്രത്തിന്റെ മാർഗ്ഗരേഖ. വിദ്യാർത്ഥികളുടെ കുറവുമൂലം രാജ്യത്തെ 800-ഓളം എൻജിനീയറിങ് കോളേജുകൾ അടുത്ത അധ്യയനവർഷത്തോടെ പൂട്ടാനാണ് തീരുമാനം. രാജ്യത്ത് 10,363 എൻജിനീയറിങ് കോളേജുകളാണുള്ളത്.