റിയാദ്: പരിചയമില്ലാത്ത എഞ്ചിനിയർമാരുടെ സേവനം പദ്ധതികളുടെ ഗുണനിലവാരത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ ജോലിക്കത്തെുന്ന എൻജിനീയർമാർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണമെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്‌സ് നിബന്ധന ഏർപ്പെടുത്തി.

പുതുതായി വരുന്ന എൻജിനീയർമാർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ റസിഡന്റ് പെർമിറ്റ് (ഇഖാമ) എടുക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ കൗൺസിൽ ഏർപ്പെടുത്തുന്ന യോഗ്യത പരീക്ഷ എഴുതി പാസാവുകയും അഭിമുഖത്തിന് ഹാജരാവുകയും വേണം. ബിരുദമെടുത്ത ഉടനെ സൗദിയിലത്തെുന്ന എഞ്ചിനീയർമാർ പ്രവൃത്തിപരിചയത്തിന്റെ അഭാവത്തിൽ ഗുണനിലവാരം കുറഞ്ഞ സേവനമാണ് കാഴ്ചവെക്കുന്നത്.

എന്നാൽ ചില മേഖലകളിൽ മൂന്ന് വർഷത്തിൽ കുറഞ്ഞ പ്രവൃത്തിപരിചയം പരിഗണിക്കു മെന്നും അൽബഖ്ആവി വ്യക്തമാക്കി. കൗൺസിൽ നിശ്ചയിക്കുന്ന മൂന്നംഗ സമിതിയാണ് ഇക്കാര്യം തീരുമാനിക്കുക. ആഭ്യന്തര മന്ത്രാലയം, തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം, ബന്ധപ്പെട്ട ഇതര സർക്കാർ ഓഫീസുകൾ എന്നിവയുമായി സഹകരിച്ചാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരികയെന്നും കൗൺസിൽ മേധാവി പറഞ്ഞു.