ന്യൂജെഴ്‌സി: മലയാള സിനിമയിൽ കാല്പനികതക്കു പുതിയ അർഥതലം നൽകി ജനഹൃദയങ്ങളെ വശീകരിച്ചുകൊണ്ടിരിക്കുന്ന 'എന്നു നിന്റെ മൊയ്തീൻ' ചിത്രത്തിന്റെ യു.എസ്.പ്രീമിയർ  16 നു വെള്ളിയാഴ്ച 9 മണിക്ക് എഡിസണിൽ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമാസിൽ അരങ്ങേറും.  എഡിസണിലെ 1655 ീakt ree റോഡിലാണ് ബിഗ് സിനിമ.

ഈ ചിതം പ്രേക്ഷകർക്കു മുൻപാകെ എത്തിച്ച അമേരിക്കൻ മലയാളികളായ നിർമ്മാതാക്കൾ സുരേഷ് രാജ്, ബിനോയ് ശങ്കരത്തിൽ, രാജി തോമസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ നീലു പോൾ എന്നിവരും  കൂടാതെ പ്രത്യേക അതിഥികളായി  പ്രശസ്ത ഗായകൻ പണ്ഡിറ്റ് രമേഷ് നാരായണനും പുത്രി മധുശ്രീ നാരായണനും ചടങ്ങിൽ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കഥാനായകനായ ബി.പി. മൊയ്തീന്റെ ബന്ധുക്കൾ അമേരിക്കയിലുണ്ട്. അവരുമായും നിർമ്മാതാക്കൾ ബന്ധപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 13476401295 FREE