- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ പറഞ്ഞിരുന്ന ആളല്ലെ എന്ന് ഡോക്ടർ മുൻകൂട്ടി പറഞ്ഞതിനു ശേഷം ഡോക്ടർ മരുന്നു കുറിച്ചു; കുറിപ്പുമായി മെഡിക്കൽ സ്റ്റോറിലെത്തിയപ്പോൾ മരുന്ന് ഗർഭഛിദ്രത്തിനുള്ളതെന്ന് തിരിച്ചറിഞ്ഞു; ഡോക്ടറുടെ ക്ഷമാപണം തുണയായില്ല; യുവതിയുടെ പരാതിയിൽ ഡോ ഷൈനിക്കെതിരെ അന്വേഷണം
കൊല്ലം: പ്രസവസംബന്ധമായ ചികിത്സക്കെത്തിയ യുവതിക്കു ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കുറിച്ചുനൽകിയ സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർക്കെതിരെ അന്വേഷണ ഉത്തരവിട്ടു. കരുനാഗപ്പള്ളി താലൂക്ക് താലൂക്ക് ഗവൺമെന്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ.ഷൈനിക്കെതിരെയാണ് അന്വേഷണം നടക്കുക. കുലശേഖരപുരം സ്വദേശി പ്രവിദ പ്രസാദിന്റെ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസൻ സി.ജയശങ്കറാണ് അന്വേഷണ ഉത്തരവിട്ടത്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർമാരായ ഡോ. ആർ.സന്ധ്യ, ഡോ.മണികണ്ഠൻ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞ 11നാണ് രണ്ടുമാസം ഗർഭിണായ യുവതി മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ ഷൈനി ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കുറിച്ചു നൽകിയത്. ഇന്നലെ പറഞ്ഞിരുന്ന ആളല്ലെ എന്ന് ഡോക്ടർ മുൻകൂട്ടി പറഞ്ഞതിനു ശേഷം ഡോക്ടർ ആളുമാറി മരുന്ന് കുറിച്ചു നൽകുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. മരുന്നിന്റെ കുറിപ്പുമായി യുവതി മെഡിക്കൽ സ്റ്റോറിൽ സമീപിച്ചപ്പോഴാണ് ഗർഭഛിദ്രത്തിനുള്ള ഗുളികയാണ് ഡോക്ടർ കുറിച്ചു നൽകിയതെന്ന മനസിലായത്. തിരികെ ഹോസ്പിറ്റ
കൊല്ലം: പ്രസവസംബന്ധമായ ചികിത്സക്കെത്തിയ യുവതിക്കു ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കുറിച്ചുനൽകിയ സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർക്കെതിരെ അന്വേഷണ ഉത്തരവിട്ടു. കരുനാഗപ്പള്ളി താലൂക്ക് താലൂക്ക് ഗവൺമെന്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ.ഷൈനിക്കെതിരെയാണ് അന്വേഷണം നടക്കുക. കുലശേഖരപുരം സ്വദേശി പ്രവിദ പ്രസാദിന്റെ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസൻ സി.ജയശങ്കറാണ് അന്വേഷണ ഉത്തരവിട്ടത്.
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർമാരായ ഡോ. ആർ.സന്ധ്യ, ഡോ.മണികണ്ഠൻ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞ 11നാണ് രണ്ടുമാസം ഗർഭിണായ യുവതി മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ ഷൈനി ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കുറിച്ചു നൽകിയത്. ഇന്നലെ പറഞ്ഞിരുന്ന ആളല്ലെ എന്ന് ഡോക്ടർ മുൻകൂട്ടി പറഞ്ഞതിനു ശേഷം ഡോക്ടർ ആളുമാറി മരുന്ന് കുറിച്ചു നൽകുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.
മരുന്നിന്റെ കുറിപ്പുമായി യുവതി മെഡിക്കൽ സ്റ്റോറിൽ സമീപിച്ചപ്പോഴാണ് ഗർഭഛിദ്രത്തിനുള്ള ഗുളികയാണ് ഡോക്ടർ കുറിച്ചു നൽകിയതെന്ന മനസിലായത്. തിരികെ ഹോസ്പിറ്റലിലെത്തിയ യുവതി ഡോക്ടറെ കണ്ടപ്പോൾ അബദ്ധം മനസിലായ ഡോക്ടർ ക്ഷമാപണം നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ശിവലാൽ കരുനാഗപ്പള്ളി ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടന്റ് ഡോക്ടർ യേശുദാസിന് പരാതി സമർപിക്കുകയും ചെയ്തു.
ഡോക്ടർ ആശുപത്രിയുടെ മറവിൽ ഗർഭഛിത്രം നടത്തിവരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പരാതിക്കാരിയായ പ്രവിദയ്ക്ക് മുൻപുള്ള ടോക്കണിൽ ഡോക്ടറേ സമീപിച്ചിരുന്നത് ഗർഭഛിദ്രവുമായി എത്തിയ യുവതിയായിരുന്നു. ആളുമാറി തനിക്ക് ഗുളിക കുറിച്ചു നൽകുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സർക്കാർ ആശുപത്രികളിൽ നിയമവിധേയമായി ഗർഭഛിദ്രം നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം കാറ്റിൽപറത്തി ഡോക്ടർ ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നാണ് ആരോപണം.
ഡോകടറുടെ വീട്ടിലെ സ്വകാര്യ പ്രക്ടീസിങിൽ ഇത്തരം കേസുകളാണ് കൂടുതൽ നടത്തിവരാറുള്ളതെന്നും പറയുന്നു. ഒരു വർഷത്തിന് മുൻപ് ഇരട്ടകുട്ടികളെ പ്രസവിച്ച കുലശേഖരപുരം സ്വദേശിയായ യുവതി ലേബർ റൂമിൽ മരിച്ച സംഭവത്തിൽ ആരോപണവിധേയയ ഡോക്ടറാണ് ഷൈനി.