- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെറ്റിയടിച്ച റെസിപ്റ്റ് ഡ്രൈവർക്ക് നൽകിയ ശേഷം ഓഫീസിൽ സൂക്ഷിക്കേണ്ട പകർപ്പിൽ ക്രമക്കേട് കാണിക്കും; സർക്കാറിൽ എത്തേണ്ട പണം അടിച്ചു മാറ്റുന്ന ഗ്രേഡ് എസ്ഐ കുരുക്കിൽ; തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഓമനകുട്ടനെതിരെ ധനകാര്യ വകുപ്പിന്റെ അന്വേഷണം; തട്ടിപ്പ് തെളിവ് സഹിതം പിടികൂടിയതോടെ സേനക്ക് മുഴുവൻ നാണക്കേട്
തിരുവനന്തപുരം: കേരള പൊലീസിന്റെ വാഹന പരിശോധനയിലെ പരാക്രമങ്ങളെ കുറിച്ച് പുതിയതായി ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. റോഡിന് നടുവിൽ ചാടി വീണും, ചെയ്സ് ചെയ്തും വാക്കി ടോക്കി കൊണ്ട് എറിഞ്ഞിട്ടുമൊക്കെ ഏമാന്മാർ പെറ്റിയടിച്ച് പണം ഈടാക്കുന്നത് സർക്കാരിലേക്ക് അടച്ച് സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറ്റാനാണെന്ന് തെറ്റിദ്ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തെറ്റാണെന്ന് സൂചിപ്പിക്കുന്ന ഒരു വാർത്തയാണ് കേരളപൊലീസിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. പെറ്റിയടിച്ച റെസിപ്റ്റ് ഡ്രൈവർക്ക് നൽകിയ ശേഷം ഓഫീസിൽ സൂക്ഷിക്കേണ്ട പകർപ്പിൽ ക്രമക്കേട് കാണിച്ച് പണം തട്ടുന്ന ഒരു ഗ്രേഡ് എസ്ഐയുടെ തട്ടിപ്പിനെതിരെ ധനകാര്യ വകുപ്പിന്റെ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഓമനകുട്ടനാണ് തട്ടിപ്പ് നടത്തി പുലിവാല് പിടിച്ചിരിക്കുന്നത്. 2017ൽ ഓമനക്കുട്ടൻ തുമ്പ പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തതിന് ശേഷം ഇയാൾക്ക് നൽകിയ എല്ലാ രസീതുകളും ഇപ്പോൾ കളക്ടറേറ്റിലെ ധനകാര്യ വിഭാഗം ഇപ്പോൾ പരിശോധിച്ച് വരികയാണ്. പിഴ
തിരുവനന്തപുരം: കേരള പൊലീസിന്റെ വാഹന പരിശോധനയിലെ പരാക്രമങ്ങളെ കുറിച്ച് പുതിയതായി ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. റോഡിന് നടുവിൽ ചാടി വീണും, ചെയ്സ് ചെയ്തും വാക്കി ടോക്കി കൊണ്ട് എറിഞ്ഞിട്ടുമൊക്കെ ഏമാന്മാർ പെറ്റിയടിച്ച് പണം ഈടാക്കുന്നത് സർക്കാരിലേക്ക് അടച്ച് സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറ്റാനാണെന്ന് തെറ്റിദ്ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തെറ്റാണെന്ന് സൂചിപ്പിക്കുന്ന ഒരു വാർത്തയാണ് കേരളപൊലീസിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. പെറ്റിയടിച്ച റെസിപ്റ്റ് ഡ്രൈവർക്ക് നൽകിയ ശേഷം ഓഫീസിൽ സൂക്ഷിക്കേണ്ട പകർപ്പിൽ ക്രമക്കേട് കാണിച്ച് പണം തട്ടുന്ന ഒരു ഗ്രേഡ് എസ്ഐയുടെ തട്ടിപ്പിനെതിരെ ധനകാര്യ വകുപ്പിന്റെ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഓമനകുട്ടനാണ് തട്ടിപ്പ് നടത്തി പുലിവാല് പിടിച്ചിരിക്കുന്നത്.
2017ൽ ഓമനക്കുട്ടൻ തുമ്പ പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തതിന് ശേഷം ഇയാൾക്ക് നൽകിയ എല്ലാ രസീതുകളും ഇപ്പോൾ കളക്ടറേറ്റിലെ ധനകാര്യ വിഭാഗം ഇപ്പോൾ പരിശോധിച്ച് വരികയാണ്. പിഴ ഡ്രൈവർമാർക്ക് നൽകിയ ശേഷം ഓഫീസിൽ സൂക്ഷിക്കേണ്ട റെസീപ്റ്റിലാണ് ഇയാൾ തിരിമറി നടത്തി വന്നിരുന്നത്. ഗ്രേഡ് എസ്ഐ ക്രമക്കേട് നടത്തിയതായി ജില്ലാ ഫിനാൻസ് ഇൻസ്പെക്റ്റിങ്ങ് ഓഫീസർ വി വിനോദ് കുമാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഒരു ടിഐർ റെസീപ്റ്റിൽ പിഴ ചുമത്തിയ ആൾക്ക് കൊടുക്കുന്ന റസീപ്റ്റിന് അടിയിൽ കാർബൺ പേപ്പർ വെച്ച ശേശമാണ് എഴുതുക. ഇതിന്റെ ഒരു പകർപ്പ് പിഴ ചുമത്തപ്പെട്ട ആൾക്ക് നൽകും.
കാർബൺ പേപ്പറിന്റെ പുറത്ത് വിരല് വെച്ചും പിഴ ചുമത്തിയ ആൾക്ക് നൽകിയ റെസീപ്റ്റിൽ 1000 രൂയാണെങ്കിൽ സർക്കാരിന് അടയ്ക്കേണ്ട തുകയായി പകർപ്പ് റസീപ്റ്റിൽ കാണിക്കുന്നത് വെറും 100 രൂപയാണ്. ആയിരം രൂപ കൈപറ്റിയ ശേഷം സർക്കാരിന് അടയ്ക്കുന്ന തുക 100 രൂപയും ബാക്കി 900 രൂപ എസ്ഐയുടെ സ്വന്തം പോക്കറ്റിലും എത്തുന്ന കൺകെട്ട് വിദ്യയാണ് ഒടുവിൽ തെളിവ് സഹിതം പിടികൂടിയിരിക്കുന്നത്. പൊലീസ് സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ട് കൊള്ളപ്പിരിവ് നടത്തുന്ന സംഭവങ്ങൾ കേരള പൊലീസിന്റെ ഭാഗത്ത് നിന്നും മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ തെളിവ് സഹിതം പിടികൂടിയതോടെ സേനയ്ക്ക് മുഴുവൻ തന്നെ വലിയ നാണക്കേടായിരിക്കുകയാണ്.
സംഭവത്തിൽ എസ്ഐയോട് എസ്എച്ച്ഒ നേരിട്ട് വിശദീകരണം ചോദിച്ചിട്ടുമുണ്ട്. ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന സമയത്ത് നൽകിയ ടിആർ റസീപ്റ്റുകൾ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായും, സെല്ലോട്ടേപ്പ് ഉപയോഗിച്ച് എഴുതി ഭാഗം ഇളക്കി എടുത്ത് അതിൽ തിരുത്ത് വരുത്തിയതും ശ്രദ്ധയിൽ പെട്ടതായും ഇതിന് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ടിആർ റെസീപ്റ്റുകൾ കൈകാര്യം ചെയ്ത രീതി കൃത്യനിർവഹണത്തിലെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് കാണിച്ചാണ് ഇയാൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
സംഭവം പൊലീസിലെ തന്നെ ചിലരുടെ ശ്രദ്ധയിലാണ് ആദ്യമെത്തിയത്. ഒതുക്കി തീർക്കാൻ ശ്രമം നടന്നുവെങ്കിലും ധനകാര്യ പരിശോധന വിഭാഗത്തിന്റെ പരാതി നൽകേണ്ട നമ്പറിൽ വിവരം കൈമാറിയതോടെയാണ് എസ്ഐക്ക് പണി കിട്ടിയത്. റെസീപ്റ്റുകൾ പൊലീസ് സ്റ്റേഷനിൽ നിന്നും സാമ്പത്തിക വിഭാഗം പിടികൂടിയിട്ടുണ്ട്.വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിശദമായി റിപ്പോർട് അഭ്യന്തര വകുപ്പിന് കൈമാറുമെന്നും ഇയാൾക്ക് ശിക്ഷ നൽകുന്നതിന് വേണ്ട ശിപാർശ വകുപ്പിന് കൈമാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ജില്ലാ ഫിനാൻസ് ഇൻസ്പെക്റ്റിങ്ങ് ഓഫീസർ വി വിനോദ് കുമാർ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ സനീർ എന്നിവരാണ് സംഭവം അന്വേഷിക്കുന്നത്.