ജിമിക്കി കമ്മൽ പാട്ടു വിശേഷങ്ങൾ തീരുന്നില്ല. പാട്ടിറങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ഹിറ്റ് ലിസ്റ്റിൽ മുമ്പിൽ തന്നെയാണ് ഇപ്പോഴും. കേരളനാട്ടിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ ഓണാഘോഷങ്ങളുടെ താളവും ജിമിക്കിപ്പാട്ടു കൊണ്ടുപോയി . ഹോളിവുഡിൽ പോലും പാട്ടിന് ആരാധകരുണ്ടാകുന്നത് നാം കണ്ടു. ഈ ട്രെൻഡ് തുടരുകയാണ്.

അന്താരാഷ്ട്രപ്രശസ്തമായ പാട്ടിന്റെ ടീം നാച്ച് വേർഷനാണ് ലേറ്റസ്റ്റ് ട്രെൻഡ് ആയിരിക്കുന്നത്. ഇതുവരെയുള്ള പ്രകടനങ്ങളെയെല്ലാം പിന്നിടുന്നതാണ് നാച്ചിലെ നിക്കോളിന്റേയും സോണാലിന്റേയും പ്രകടനം. ഇവരുടെ വീഡിയോ യൂ ട്യൂബിൽ ട്രെൻഡ് ലിസ്റ്റിൽ ആപ്പിൾ ഫോൺ വീഡിയോയ്ക്ക് പിന്നിൽ മൂന്നാംസ്്ഥാനത്താണിപ്പോൾ

മുംബൈയിലെ നർത്തകരെന്ന നിലയിൽ പ്രശസ്തരാണ് ടീം നാച്ച് എന്ന പേരിൽ യൂ ട്യൂബ് ചാനൽ നടത്തുന്ന നിക്കോളും സോണാലും. ബോളിവുഡിൽ ഹിറ്റാകുന്ന പാട്ടുകൾക്കെല്ലാം ഇവരുടെ വേർഷനും ഉണ്ടാകാറുണ്ട്. മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു പാട്ട് ഇവരുടെ പ്രകടനത്തിലൂടെ എത്തുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് ഇവർക്ക് സോഷ്യൽ മീഡിയയിലും ഇവർക്കുള്ളത്.

മല്ലൂസിന്റെ സ്വന്തം കസവുസാരിയും മുല്ലപ്പൂവുമെല്ലാം അണിഞ്ഞാണ് ഇവർ ആടിത്തകർക്കുന്നത്. കുരുത്തോലകൊണ്ട് അലങ്കരിച്ച പ്രത്യേക സ്റ്റുഡിയോയിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.

വീഡിയോ കാണാം....