- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ബസ് യാത്ര
പ്രഭാതസങ്കീർത്തനം കേട്ടുണർന്നു ഞാൻഉഷസ്സിനൊപ്പം എൻ ജോലിയും ചെയ്തുവേഗത്തിൽ ദിനചര്യ തീർത്തുകഴിഞ്ഞു ഞാൻനിത്യവുമുള്ളൊരു യാത്രയ്ക്കുവേണ്ടി ഓടി ഞാൻ ബസ്‌റ്റോപ്പിൽ ചെന്നുഉടൻതന്നെ ബസു വരുന്നതുകാണായ്കൈനീട്ടി ഞാൻ തെല്ലുശങ്കയോടെബസ് നിർത്തിയില്ല 'ഞാൻ നെടുവീർപ്പിട്ടു' കാത്തു ഞാൻ നിന്നു അടുത്തശകടത്തിനായ്എന്തൊരു ഭാഗ്യം! ബസ് നിർത്തിയല്ല
പ്രഭാതസങ്കീർത്തനം കേട്ടുണർന്നു ഞാൻ
ഉഷസ്സിനൊപ്പം എൻ ജോലിയും ചെയ്തു
വേഗത്തിൽ ദിനചര്യ തീർത്തുകഴിഞ്ഞു ഞാൻ
നിത്യവുമുള്ളൊരു യാത്രയ്ക്കുവേണ്ടി
ഓടി ഞാൻ ബസ്‌റ്റോപ്പിൽ ചെന്നു
ഉടൻതന്നെ ബസു വരുന്നതുകാണായ്
കൈനീട്ടി ഞാൻ തെല്ലുശങ്കയോടെ
ബസ് നിർത്തിയില്ല 'ഞാൻ നെടുവീർപ്പിട്ടു'
കാത്തു ഞാൻ നിന്നു അടുത്തശകടത്തിനായ്
എന്തൊരു ഭാഗ്യം! ബസ് നിർത്തിയല്ലോ
ചാടിക്കയറി ഞാൻ! കമ്പിയിൽ തൂങ്ങി
ടിക്കെറ്റെടുത്തു ഞാൻ സ്വസ്ഥയായി
കണ്ടക്ടർ ചൊല്ലുന്നു മുമ്പോട്ടു നീങ്ങുവിൻ
ഫുട്‌ബോൾ കളിക്കുവാൻ സ്ഥലമുണ്ടവിടെ
പോർട്ടറോ ചെയ്യുന്നു പിന്നോട്ടു നീങ്ങുവിൻ
കൺഫ്യൂഷനിൽപ്പെട്ടു ഞാൻ നിന്നുഴലവേ
പെട്ടെന്നൊരാൾ സീറ്റൊഴിഞ്ഞുകണ്ടുഞാൻ
അങ്ങോട്ടു പാഞ്ഞു സുഖമായിരുന്നു
തിരക്കേറി വരുന്നതു കണ്ടു ഞാൻ ചിന്തിച്ചു
ജനസംഖ്യയിത്രയോ കേരളത്തിൽ
ഒരു സ്ത്രീ കയറുന്നു കൈക്കുഞ്ഞിനെയുമായ്
കമ്പിയിൽ തൂങ്ങുന്നു ചുറ്റും പരതുന്നു
സ്ത്രീകൾ തൻ സീറ്റിൽ വിലസുന്നൊരു മാന്യൻ
പരിഹാസപൂർവ്വം ചിരിച്ചു രസിക്കുന്നു
പെട്ടെന്നു ഞാൻ മുമ്പോട്ടാഞ്ഞുപോയി
നോക്കുമ്പോൾ എൻ സീറ്റിൽ അമ്മയും കുഞ്ഞും
കാരണം ഡ്രൈവറിൻ ധീരകൃത്യം
ഒരു ബ്രേക്കിൽപ്പെട്ടെന്റെ സീറ്റുപോയി
ഇളിഭ്യയായ് ഞാൻ ചുറ്റും നോക്കിയ നേരത്ത്
എൻസുഹൃത്തെന്നെ നോക്കുന്നു സഹതാപപൂർവ്വം
തോളിലെ ഭാണ്ഡമിറക്കി സുഹൃത്തിങ്കൽ
സീറ്റു നഷ്ടപ്പെട്ട നേതാവിനെപ്പോൽ
സ്‌റ്റോപ്പിലിറങ്ങി ഞാൻ ഉന്തിയും തള്ളിയും
മെയ്‌ക്കപ്പുമുഴുവനും വെള്ളത്തിലായി
എല്ലാമെൻ ശകുനപ്പിഴയെന്നോർത്തുഞാൻ
ശീഘ്രം നടന്നു എൻ ക്ലാസ്സിലേയ്ക്ക്