'എന്റെ ഉമ്മാന്റെ പേര്' സനിമാ കാണുന്നവർക്ക് ഈ ക്രിസ്തുമസ് ഉർവശിക്കും ടോവിനോയ്ക്കും ഒപ്പം അടിച്ചു പൊളിക്കാൻ അവസരം ഒരുങ്ങുന്നു. ടോവിനോ സ്വന്തം അമ്മയ്ക്കൊപ്പം തിയറ്ററിൽ നിന്ന് സെൽഫി എടുത്തതു പോലെ സെൽഫി എടുത്ത് അയക്കുന്നവർക്കാണ് ടോവിനൊയെയും ഉർവശിയേയും ഒരുമിച്ച് കാണാൻ അവസരം ഒരുങ്ങുന്നത്.

ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളും അമ്മയോടൊപ്പം പോയി എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ കാണുക. തിയേറ്ററിൽ നിന്ന് അമ്മയ്ക്കൊപ്പം നിന്ന് സെൽഫിയെടുത്തു അയച്ചു നൽകണം. ഇതിൽ നിന്നും അണിയറ പ്രവർത്തകർ സെലക്ട് ചെയ്യുന്ന 10 കുടുംബങ്ങൾക്കാണ് അവസരം ഒരുങ്ങുന്നത്. ടാവിനോയ്ക്കും ഉർവശിക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനോടൊപ്പം കൈ നിറയെ സമ്മാനങ്ങളും നേടാം. അവസാന തിയതി ഈ മാസം 25ന്. ഫോട്ടോ അയക്കേണ്ട വാട്‌സ് ആപ്പ് നമ്പർ 8606155144, 8129052223