തിരുവനന്തപുരം: ന്യൂസ് ചാനൽ റേറ്റിങ്ങനു തൊട്ടുപിന്നാലെ എന്റർടയ്‌ന്മെന്റ് ചാനൽ റേറ്റിങ്ങിലും ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലാണെന്നു റിപ്പോർട്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സൂര്യയെക്കാളും മഴവിൽ മനോരമയെക്കാളും മൂന്നിരട്ടി കാഴ്ചക്കാരാണ് ഏഷ്യാനെറ്റിനുള്ളത്. തൊട്ടുപിന്നാലെ ഫ്‌ളവേഴ്‌സും ഏഷ്യാനെറ്റ് മൂവീസുമാണ് ഉള്ളത്. കിരണും അമൃതയും ഏഷ്യാനെറ്റ് പ്ലസും കഴിഞ്ഞു കൈരളിയും കൊച്ചു ടീവിയുമാണ്. ജനം ടീവിയും കപ്പ ടീവിയും റേറ്റിങിൽ വളരെ പിന്നിലാണ്.

ചാനലുകൾ എല്ലാം തന്നെ റേറ്റിങിനു വേണ്ടി മത്സരയോട്ടമാണ്. സിനിമകളും, സീരിയലുകളും, സെലിബ്രിറ്റി ഷോകളും, റിയാലിറ്റി ഷോകളും ആകെ മൊത്തം മത്സരത്തിന്റ കൂടെ വൈവിധ്യമാർന്നതും ഇൻഫോർമേറ്റീവായ പരിപാടികളും ചാനലിലെ മുഖ്യ ആകർഷണം തന്നെയാണ്. ആഘോഷദിവസങ്ങളിലെ ചാനൽ മത്സരം കാണികളെ സംബന്ധിച്ചിടത്തോളം വേറിട്ടൊരു ദൃശ്യാനുഭവം തന്നെയാണ് തീർക്കുന്നത്.

മലയാള ടെലിവിഷൻ രംഗത്ത് ഇന്നും റേറ്റിങ് രംഗത്ത് ഒന്നാമത് ഏഷ്യാനെറ്റ് ആണ്. 1993 ൽ സംപ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റ് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലാണ്. മലയാളത്തിൽത്തന്നെ നാലു വ്യത്യസ്ത ചാനലുകൾ. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ്, ഏഷ്യാനെറ്റ് മൂവീസ്, എന്നീ പേരുകളിൽ. കന്നഡയിൽ ഏഷ്യാനെറ്റ് സുവർണ്ണ, എന്ന പേരിലും ചാനലുകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഏഷ്യാനെറ്റിന്റെ ആസ്ഥാനം. കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ ഏറ്റവും വലിയ പ്രൊഫഷണൽ കമ്പനി ഏതെന്നു ചോദിച്ചാൽ 'ഏഷ്യാനെറ്റ്' ആണെന്ന് ഏതു വിദഗ്ദരും പറയും.

റിയാലിറ്റി ഷോകളും കോമഡി ഷോകളും മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റ് ആണെന്നു പറയാം. സ്റ്റാർ സിങ്ങറും കോമഡി സ്റ്റാർസും എല്ലാം ഉദാഹരണങ്ങൾ മാത്രമാണ്. സ്റ്റാർ സിങ്ങർ എന്ന പരിപാടിയിലൂടെ മലയയാളത്തിന് നിരവധി യുവ സംഗീത പ്രതിഭകളേയും കോമഡി സ്റ്റാർസിലൂടെ മിമിക്രി കലാകാരൻ മാരും സിനിമാ ലോകത്ത് ഹരിശ്രി കുറിച്ചിട്ടുണ്ട്.

എന്റർടയ്ന്മെന്റ് ചാനൽ റേറ്റിങിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള സൂര്യയെക്കാളും മഴവിൽ മനോരമയെക്കാളും മൂന്നിരട്ടി കാഴ്ചക്കാരാണ് ഏഷ്യാനെറ്റിനുള്ളത് എന്നതാണ് വളരെ ശ്രദ്ധേയം. 1998 ൽ പ്രവർത്തനമാരംഭിച്ച സൂര്യ ടി.വി. മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനലാണ്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺനെറ്റ്‌വർക്ക് എന്ന സ്വകാര്യ ടെലിവിഷന്റെ കീഴിലാണ് സൂര്യ. സംഗീത പരിപാടികൾക്ക് മാത്രമായി സൂര്യ മ്യൂസിക്, 24 മണിക്കൂറും ചലച്ചിത്രങ്ങൾ മാത്രമായി കിരൺ ടിവി, കുട്ടികൾക്കായുള്ള ആദ്യ മലയാളം ചാനലായി കൊച്ചു ടിവി എന്നിവ സൺ നെറ്റ്‌വർക്കിന്റ്റെ മറ്റു മലയാളം ചാനലുകളാണ്. വിനോദത്തിനും,വിജ്ഞാന പരിപാടികൾക്കുമാണ് സൂര്യ ടിവിയിൽ പ്രാധാന്യം. പൂർണ്ണമായി ആദ്യം ഡിജിറ്റൽവൽക്കരിക്കപ്പെട്ട മലയാളം ചാനലും ഇതു തന്നെയാണ്. എങ്കിലും റേറ്റിങിൽ രണ്ടാം സ്ഥാമത്ത് ഉണ്ടെങ്കിലും പ്രേക്ഷകരുടെ എണ്ണത്തിൽ പിന്നിലാണ്.

ടെലിവിഷൻ ചാനൽ രംഗത്ത് ഒട്ടേറെ പുതുമകൾ നിറച്ചുകൊണ്ടായിരുന്നു മഴവിൽ മനോരമയുടെ കടന്നു വരവ്. വ്യത്യസ്തമായ പരിപാടികളോടൊപ്പം ആഖ്യാന ശൈലിയിലും എല്ലാം വൈവിധ്യവുമായി 2011 ലാണ് എം.എം ടി.വി. ലിമിറ്റഡിന്റെ രണ്ടാമത്തെ ടെലിവിഷൻ സംരംഭം സംപ്രേഷണം ആരംഭിച്ചത്. ചാനലിൽ മുഴുവൻ സമയവും വിനോദപരിപാടികൾ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുന്നത്. എന്റർടെയ്ന്മെന്റ് ചാനൽ എങ്ങനെ നടത്തണമെന്നു് മഴവിൽ മനോരമ കണ്ടുപഠിക്കണം. എന്നാണ് സാധാരണക്കാരന് പറയാനുള്ളത്. അവർ ഓരോ പരിപാടിയും ഡിസൈൻ ചെയ്യുന്നതു് ആളുകൾക്ക് ആസ്വദിക്കാൻ പാകത്തിനാണ്. മറ്റുള്ള ചാനലുകളിലെല്ലാം നർത്തകരുടെ ക്വാളിറ്റിയുടെ പുറത്തുമാത്രം പരിപാടി ഓടുമ്പോൾ മനോരമ അതിനെ ടോട്ടൽ പാക്കേജായാണു് പരിഗണിക്കുന്നത്, മറ്റു ഭാഷാ ചാനലുമായി കിടപിടിക്കാൻ ശേഷിയുള്ള ചാനൽ എന്നും സംസാരമുണ്ട്.

കാഴ്ചയുടെ പുതുവസന്തവുമായാണ് ഫ്ളവേഴ്സ് ചാനൽ ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ നാലാം സ്ഥാനത്ത് എത്താൻ ഫ്‌ളവേഴ്‌സിന് സാധിച്ചു. ആർ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള ചാനൽ ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയായ ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ ആദ്യത്തെ പ്രോജക്ട് ആണ്.

ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നും തന്നെയുള്ള ഏഷ്യാനെറ്റ് മൂവീസാണ് റേറ്റിങിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. കിരണും അമൃതയും ഏഷ്യാനെറ്റ് പ്ലസും ആണ് തൊട്ടടുത്ത സ്ഥാനം പങ്കിടുന്നത്. സൺ നെറ്റ്്യുവർക്കിൽ നിന്നുള്ള രണ്ടാമത്തെ മലയാളം ചാനൽ ആണ് കിരൺ. ചാനലിന്റെ തുടക്കത്തിൽ വിനോദ പരിപാടികളും സംഗീത പരുപാടികളും ആയിരുന്നു. ഇപ്പോൾ ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം സിനിമാ ചാനൽ ആണ്. ഇപ്പോൾ മുഴുവൻ സമയ ചലച്ചിത്ര ചാനൽ കൂടിയാണ് കിരൺ. പ്രധാനമായും മലയാളം തമിഴ് ചലച്ചിത്രങ്ങൾ ആണ് സംപ്രേഷണം ചെയ്യുന്നത്.

2005 ൽ ആരംഭിച്ച അമൃത ചാനൽ ശ്രീ അമൃതാനന്ദമയിമഠത്തിനു കീഴിലുള്ള ഒരു കൂട്ടം വിശ്വാസികളായ പ്രവർത്തകരാണ് ഈ ചാനലിന്റെ അണിയറയിൽ. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനൽ പ്രവർത്തിക്കുന്നത്. കപ്പ ചാനലും കൊച്ചു ടീവിയും ജനം ടീവിയുമൊക്കെ റേറ്റിങ്ങിൽ ബഹുദൂരം പിന്നിലാണ്.

മലയാളത്തിൽ 15 ൽ പരം ചാനലുകൾ ഉണ്ടെങ്കിലും 5ഓളം ചാനലുകൾക്ക് മാത്രമാണ് പ്രേക്ഷകർ ഉള്ളത്. റേറ്റിങ് നിലനിർത്താൻ മുൻനിര ചാനലുകൾ മത്സരിക്കുമ്പോൾ ചെറിയ ചാനലുകളുടെ അവസ്ഥ വീണ്ടും പരിതാപകരമാവുകയാണ്. എന്നിരുന്നാലും ആഘോഷ സീസണുകളിൽ ഇന്നും ചാനൽ മത്സരങ്ങൾ പ്രേക്ശകന് സമ്മാനിക്കുന്ന ദൃശ്യവിരുന്ന് വളരെ വലുതാണ്. ഇനിയും മലയാളത്തിൽ പുത്തൻ ചാനൽ പിറവിയെടുക്കാൻ എല്ലാ സാധ്യതകളും നിലവിലുണ്ട്. ഫ്‌ളവേഴ്‌സ് തുടങ്ങി വച്ച മുന്നേറ്റം തുടരാൻ ഇനിയും ചാനൽ ഭീമന്മാർ ഉയർന്നു വരും.....