- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിലെ സർഗ്ഗാത്മക രചന മത്സരമായ സൃഷ്ടി 2016 ലേക്ക് രചനകൾ ക്ഷണിക്കുന്നു
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി ടെക്നോപാർക്കിലെ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന രചന മത്സരമായ സൃഷ്ടി 2016 ലേക്ക് രചനകൾ ക്ഷണിച്ചു. സൃഷ്ടി 2014 നും സൃഷ്ടി 2015 ഇൽ നിന്നും വ്യത്യസ്തമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നടത്തുന്ന കഥ, കവിത, ലേഖനം മത്സരങ്ങൾക്ക് പുറമെ ഇത്തവണ കാർട്ടൂൺ, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ടെക്‌നോപാർക്കിനുള്ളിൽ സർഗ്ഗരചനയുടെ പ്രതിഭകളുടെ സാന്നിധ്യം കൂടുതൽ എൻട്രികൾ കൊണ്ടും വൈവിധ്യമാർന്ന രചനകൾ കൊണ്ടും മുൻ വർഷങ്ങളിൽ ഞങ്ങൾ തിരിച്ചറിഞ്ഞ താണ്. ടെക്‌നോപാർക്കിലെ പ്രഗത്ഭരും പ്രതിഭാസമ്പന്നരുമായ എഴുത്തുകാരും കലാകാരന്മാരും തങ്ങളുടെ രചനകൾ ഈ മത്സരത്തിനായി സൃഷ്ടി 2016 ലേക്ക് അയച്ചു തരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 2016 ഒക്ടോബർ 10 നോ അതിനു മുൻപോ ആയി രചനകൾ അയച്ചിരിക്കണം. 2014 ലെയോ 2015 ലെയോ സൃഷ്ടിയിൽ മത്സരത്തിനയച്ച രചനകൾ സൃഷ്ടി 2016 ൽ പരിഗണിക്കുന്നതല്ല. പെൻസിൽ ഡ്രായിംഗിലും കാർട്ടൂൺ രചനയിലും രെജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികൾക്കായി 20
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി ടെക്നോപാർക്കിലെ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന രചന മത്സരമായ സൃഷ്ടി 2016 ലേക്ക് രചനകൾ ക്ഷണിച്ചു. സൃഷ്ടി 2014 നും സൃഷ്ടി 2015 ഇൽ നിന്നും വ്യത്യസ്തമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നടത്തുന്ന കഥ, കവിത, ലേഖനം മത്സരങ്ങൾക്ക് പുറമെ ഇത്തവണ കാർട്ടൂൺ, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടെക്‌നോപാർക്കിനുള്ളിൽ സർഗ്ഗരചനയുടെ പ്രതിഭകളുടെ സാന്നിധ്യം കൂടുതൽ എൻട്രികൾ കൊണ്ടും വൈവിധ്യമാർന്ന രചനകൾ കൊണ്ടും മുൻ വർഷങ്ങളിൽ ഞങ്ങൾ തിരിച്ചറിഞ്ഞ താണ്. ടെക്‌നോപാർക്കിലെ പ്രഗത്ഭരും പ്രതിഭാസമ്പന്നരുമായ എഴുത്തുകാരും കലാകാരന്മാരും തങ്ങളുടെ രചനകൾ ഈ മത്സരത്തിനായി സൃഷ്ടി 2016 ലേക്ക് അയച്ചു തരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
2016 ഒക്ടോബർ 10 നോ അതിനു മുൻപോ ആയി രചനകൾ അയച്ചിരിക്കണം. 2014 ലെയോ 2015 ലെയോ സൃഷ്ടിയിൽ മത്സരത്തിനയച്ച രചനകൾ സൃഷ്ടി 2016 ൽ പരിഗണിക്കുന്നതല്ല.
പെൻസിൽ ഡ്രായിംഗിലും കാർട്ടൂൺ രചനയിലും രെജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികൾക്കായി 2016 ഒക്ടോബർ 15 ന് ടെക്‌നോപാർക്കിനുള്ളിൽ വച്ച് മത്സരം സംഘടിപ്പിക്കുകയും മത്സരത്തിന് ശേഷം കാർട്ടൂണുകളും ഡ്രോയിങ്ങുകളും ഉൾപ്പെടുത്തി ഒരു പ്രദർശനം ഒക്ടോബർ അവസാന വാരം നടക്കുന്ന സൃഷ്ടി അവാർഡ് ദാന ചടങ്ങിനൊപ്പം സംഘടിപ്പിക്കുകയും ചെയ്യുന്നതാണ്.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ ആയ മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, സുഭാഷ് ചന്ദ്രൻ, പി.വി.ഷാജികുമാർ , ഡോ: പി എസ് ശ്രീകല, വിനോദ് വെള്ളായണി തുടങ്ങിയവരും ഇംഗ്ലീഷ് സാഹിത്യം കൈകാര്യം ചെയ്യുന്ന ആദരണീയരായ പ്രൊഫ: ചന്ദ്രമതി, ഗോപി കോട്ടൂർ എന്നിവരും കഴിഞ്ഞ വർഷങ്ങളിൽ സൃഷ്ടിയുടെ രചനകൾ വിലയിരുത്തുന്നതിനും സമ്മാന ദാന ചടങ്ങിനും ടെക്നോപാർക്കിൽ എത്തിയിരുന്നു.
പ്രഗത്ഭ മലയാള സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ഉൾപ്പെടുത്തിയ ഒരു വിദഗ്ധ സമിതിയായിരിക്കും കൃതികളെ വിലയിരുത്തി സമ്മാനാർഹരെ നിശ്ചയിക്കുക. വിധികർത്താക്കൾ തീർച്ചപ്പെടുത്തിയ ഒന്നും രണ്ടു സ്ഥാനത്തെത്തിയവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം മത്സര യോഗ്യമായ രചനകൾ വെബ്സൈറ്റിലും ഫേസ് ബുക്കിലും പ്രസിദ്ധീകരിച്ചു വായനക്കാർ തിരഞ്ഞെടുക്കുന്ന കൃതികൾക്കും പ്രത്യേകം അവാർഡ് ഉണ്ടായിരിക്കും.
സൃഷ്ടി 2016 ന്റെ മാർഗ്ഗരേഖകളും നിയമാവലിയും മറ്റ് വിശദ വിവരങ്ങളും പ്രതിധ്വനിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന പ്രതിനിധികളുമായി ബന്ധപ്പെടുക,
സൃഷ്ടി ജനറൽ കൺവീനർ - ബിമൽ രാജ് [81294 55958]
കഥ : അജിത് അനിരുദ്ധൻ [99478 06429]
കവിത : ജോഷി എ കെ [94474 55065]
ലേഖനം : റനീഷ് എ ആർ [99470 06353]
പെൻസിൽ ഡ്രോയിങ് , കാർട്ടൂൺ - രാഹുൽ ചന്ദ്രൻ ( 94476 99390)