- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു; വിടവാങ്ങുന്നത് ആർ എസ് എസിലൂടെ പൊതുപ്രവർത്തകനായ നേതാവ്; കർമ്മസന്നദ്ധനായ രാജ്യസേവകനായിരുന്നു ദവെയെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ. ദവെയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ആർ എസ് എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയെ ദവെ പരിസ്ഥിതി ഇടപടെലുകളിലൂടെയാണ് ശ്രദ്ധേയനായത്. മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. 1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം. കഴിഞ്ഞ ദിവസം വൈകുന്നേരവും വിവിധ കാര്യങ്ങളിൽ ദവെയുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷടമാണെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. കർമ്മസന്നദ്ധനായ രാജ്യസേവകനായിരുന്നു അദ്ദേഹമെന്നും മികച്ച പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുമെന്നും പ്രധാനമന്ത്രി ഓർക്കുന്നു. കഴിഞ്ഞ വർഷമാണ് മോദി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ പരിസ്ഥിതി മന്ത്രിയായി ദവെ ചുമതലയേറ്റത്. 2009ലായിരുന്നു രാജ്യസഭാ അംഗമായത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ആർഎസ്എസ് താൽപ്പര്യ പ്രകാരമാണ് ദവെയ്ക്ക് നൽകിയത്. ഇതിനിടെയിൽ രോഗബാധിതനായി. കുറുച്ചു
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ. ദവെയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ആർ എസ് എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയെ ദവെ പരിസ്ഥിതി ഇടപടെലുകളിലൂടെയാണ് ശ്രദ്ധേയനായത്. മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. 1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം.
കഴിഞ്ഞ ദിവസം വൈകുന്നേരവും വിവിധ കാര്യങ്ങളിൽ ദവെയുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷടമാണെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. കർമ്മസന്നദ്ധനായ രാജ്യസേവകനായിരുന്നു അദ്ദേഹമെന്നും മികച്ച പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുമെന്നും പ്രധാനമന്ത്രി ഓർക്കുന്നു. കഴിഞ്ഞ വർഷമാണ് മോദി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ പരിസ്ഥിതി മന്ത്രിയായി ദവെ ചുമതലയേറ്റത്.
2009ലായിരുന്നു രാജ്യസഭാ അംഗമായത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ആർഎസ്എസ് താൽപ്പര്യ പ്രകാരമാണ് ദവെയ്ക്ക് നൽകിയത്. ഇതിനിടെയിൽ രോഗബാധിതനായി. കുറുച്ചു നാളായി ചികിൽസയിലായിരുന്നു.