- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കേന്ദ്രനേതൃത്വം കൈവിട്ടു; പിന്നാലെ ഘടകകക്ഷികൾ; വിശ്വസ്തനായ പിണറായിയും രാജി വെക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞു; പാർട്ടി ഫോറത്തിൽ ഉയർന്ന പൊതുവികാരം രാജിതന്നെ; ചോദ്യം ചെയ്യാനാവാത്ത നേതാവായി വളർന്ന ഇ പി ജയരാജന് മന്ത്രിപദവിയിൽ നിന്നും ഇറങ്ങേണ്ടി വന്നത് ഒന്നിരുട്ടി വെളുക്കും മുമ്പ്
തിരുവനന്തപുരം: കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേക്കാൾ ഉയർന്ന സ്ഥാനത്തായിരുന്നു ഇ പി ജയരാജന്റെ സ്ഥാനം. എന്നാൽ, ബന്ധുവാത്സല്യത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇപി ഇപ്പോൾ പരാജിതനാണ്. മന്ത്രിസഭയിലെ രണ്ടാമനായി ആരാലും ചോദ്യം ചെയ്യപ്പെടില്ലെന്ന കരുതിയ ജയരാജൻ ഗത്യന്തരമില്ലാതെയാണ് രാജിവച്ചത്. പി.കെ.സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിക്കുന്ന കാര്യത്തിൽ പാർട്ടി ഘടകത്തിൽ നിന്നും അനുമതി വാങ്ങിയില്ല. തന്നിഷ്ടപ്രകാരം ചെയ്ത ഈ തീരുമാനത്തിന് വിലകൊടുക്കേണ്ടി വന്നത മന്ത്രിപദവി ആയിരുന്നു. നിയമനത്തിന് മുമ്പ് വിജിലൻസ് ക്ലിയറൻസ് വാങ്ങണമെന്നു ഫയലിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും അതിനു മുൻപ് ഉത്തരവിറങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. നടപടിക്രമപ്രകാരമുള്ള കത്ത് ആഭ്യന്തര വകുപ്പിൽനിന്നു വിജിലൻസിന് അയയ്ക്കുന്നതിനു മുൻപുതന്നെ ഉത്തരവിറങ്ങി. വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആന്റണി ഉത്തരവിൽ ഒപ്പുവച്ചത് മന്ത്രിയുടെ നിർദ
തിരുവനന്തപുരം: കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേക്കാൾ ഉയർന്ന സ്ഥാനത്തായിരുന്നു ഇ പി ജയരാജന്റെ സ്ഥാനം. എന്നാൽ, ബന്ധുവാത്സല്യത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇപി ഇപ്പോൾ പരാജിതനാണ്. മന്ത്രിസഭയിലെ രണ്ടാമനായി ആരാലും ചോദ്യം ചെയ്യപ്പെടില്ലെന്ന കരുതിയ ജയരാജൻ ഗത്യന്തരമില്ലാതെയാണ് രാജിവച്ചത്. പി.കെ.സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിക്കുന്ന കാര്യത്തിൽ പാർട്ടി ഘടകത്തിൽ നിന്നും അനുമതി വാങ്ങിയില്ല. തന്നിഷ്ടപ്രകാരം ചെയ്ത ഈ തീരുമാനത്തിന് വിലകൊടുക്കേണ്ടി വന്നത മന്ത്രിപദവി ആയിരുന്നു.
നിയമനത്തിന് മുമ്പ് വിജിലൻസ് ക്ലിയറൻസ് വാങ്ങണമെന്നു ഫയലിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും അതിനു മുൻപ് ഉത്തരവിറങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. നടപടിക്രമപ്രകാരമുള്ള കത്ത് ആഭ്യന്തര വകുപ്പിൽനിന്നു വിജിലൻസിന് അയയ്ക്കുന്നതിനു മുൻപുതന്നെ ഉത്തരവിറങ്ങി. വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആന്റണി ഉത്തരവിൽ ഒപ്പുവച്ചത് മന്ത്രിയുടെ നിർദ്ദേശാനുസരണമെന്നതിനു തെളിവുകൾ വിജിലൻസിനു ലഭിച്ചിട്ടുണ്ട്. ബന്ധുനിയമനമെന്നതും സുധീറിന് യോഗ്യതയില്ലെന്നതും മാത്രമല്ല, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നതും കേസിന്റെ ഗൗരവം കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി പിണറായിയെ വിജിലൻസ് ബോധ്യപ്പെടുത്തുക കൂടി ചെയ്തതോടെ രാജിവച്ചൊഴിയാൻ പിണറായി തന്നെ ആവശ്യപ്പെടുകയായിരുന്നു.
തന്റെ വിശ്വസ്തനാണെങ്കിലും മന്ത്രിസഭയുടെ പ്രതിച്ഛായ തന്നെയായിരുന്നു പിണറായിയുടെ നോട്ടം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇപിയെ കൈവിട്ടതും. സർക്കാറിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ സംരക്ഷിക്കാൻ രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം തന്നെയായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെയും നിലപാട്. ആരോപണവിധേയനായ മന്ത്രി രാജിവെക്കുന്നതിലൂടെ പ്രതിപക്ഷത്തിനുമേൽ നേടാവുന്ന മേൽക്കൈ നേടാമെന്നും കണക്കുകൂട്ടലുണ്ടായിീ. അഴിമതിക്കേസ്സിൽ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും രാജിവെക്കാത്ത മന്ത്രിമാർ ഉണ്ടായിരുന്ന യു.ഡി.എഫ്. സർക്കാറിൽനിന്ന് തികച്ചും വ്യത്യസ്തമാണ് എൽ.ഡി.എഫ്. എന്ന് തെളിയിക്കാൻ കിട്ടിയ അവസരം. ഈ അവസരം പ്രയോജനപ്പെടുത്തുകയും പ്രചരണം ശക്തമാക്കുകയും ചെയ്തു.
കണ്ണൂർ പാർട്ടിയിൽ നിന്നു തന്നെ ഇപിക്കെതരായി വിമർശനം ശക്തമായിരു്‌നു. കേന്ദ്രനേതൃത്വവും രാജിവേണമെന്ന നിലപാട് കൈക്കൊണ്ടു. പാർട്ടിയുടെ പ്രധാന തട്ടകമായ കണ്ണൂരിലെ ജില്ലാഘടകത്തിലും കീഴ്ഘടകങ്ങളിലും ബന്ധുനിയമനം പരസ്യചർച്ചയായി. ഇത് പാർട്ടിയെ മുമ്പെങ്ങും ഇല്ലാത്തവിധം പ്രതിരോധത്തിലാക്കി. ഇത് കൂടാതെ പ്രതിപക്ഷത്തിന്റെ സമ്മർദം. നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. നേതൃത്വവും വിജിലൻസ് ഡയറക്ടർക്ക് കത്തുനൽകിയത് വിജിലൻസിനെയും ഊരാക്കുടുക്കിലാക്കി. ഇതേതന്ത്രമാണ് കെ.എം. മാണിക്കെതിരെ വി എസ്. അച്യുതാനന്ദൻ പയറ്റിയത്.
മുൻസർക്കാറിന്റെ കാലത്ത് അഴിമിതിക്കെതിരെ എൽ.ഡി.എഫും സിപിഎമ്മും സ്വീകരിച്ചനിലപാടുകളിൽനിന്ന് പിന്നാക്കംപോയാൽ ഉണ്ടാകാവുന്ന പരിഹാസ്യത കൂടി ഓർത്തപ്പോൾ രാജിയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് എല്ലാവരും കണക്കുകൂട്ടി. കെ.എം. മാണിക്കെതിരെ ത്വരിത പരിശോധന വന്നപ്പോൾ രാജിവെപ്പിക്കാൻ വലിയ പ്രക്ഷോഭം സിപിഐ(എം). നടത്തിയിരുന്നു. ഈ അവരം കോൺഗ്രസ് ഉപയോഗിക്കുമെന്ന് ഭയന്നു കൊണ്ടാണ് ഇപിയെ രാജിവെപ്പിച്ചത്. തിങ്കളാഴ്ച നിയമസഭാസമ്മേളനം ആരംഭിക്കുമ്പോൾ പ്രതിപക്ഷതെ നിരായുധരാക്കുക എന്നതും മുഖ്യമന്ത്രയുടെ തന്ത്രമായിരുന്നു. സ്വാശ്രയ പ്രശ്‌നത്തിൽ കഴിഞ്ഞ സമ്മേളനദിവസങ്ങളിൽ പ്രതിപക്ഷ പ്രക്ഷോഭം നേരിടേണ്ടിവന്ന സർക്കാർ ഇത്തവണ വീണ്ടും പ്രതിരോധത്തിലാകാൻ ആഗ്രഹിക്കുന്നില്ല. ഈ നിലപാട് കൂടിയായപ്പോൾ രാജിയല്ലാതെ മറ്റ് വഴികളില്ലെന്നായി.
നാലരമാസത്തെ ഭരണത്തിനുശേഷമാണു മുഖ്യവകുപ്പായ വ്യവസായത്തിൽനിന്നു മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ ജയരാജന്റെ പടിയിറക്കം. വിവാദത്തിനുപിന്നാലെ വിജിലൻസ് അന്വേഷണം കൂടി വന്നതോടെ അനിവാര്യമായി മാറിയ രാജിക്കു താൻ സന്നദ്ധനാണെന്ന് ഇന്നലെ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ ജയരാജൻ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി കൈമാറിയ ജയരാജന്റെ രാജിക്കത്ത് ഗവർണർ പി.സദാശിവം അംഗീകരിച്ചു.
പറ്റിയ തെറ്റ് ജയരാജനും പി.കെ.ശ്രീമതി എംപിയും യോഗത്തിൽ ഏറ്റുപറഞ്ഞു. രാജി തന്നെ എന്ന നിലപാടിൽ മുഖ്യമന്ത്രിയും മറ്റും ഉറച്ചുനിന്നതോടെ കടിച്ചുതൂങ്ങാൻ താനില്ലെന്നും ഒഴിയാൻ തയാറാണെന്നും ജയരാജൻ വ്യക്തമാക്കി. സെക്രട്ടേറിയറ്റ് അനുമതി നൽകിയതോടെ മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറി. ഉച്ചയ്ക്കു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജിതീരുമാനം പ്രഖ്യാപിക്കവെ, എകെജി സെന്ററിൽനിന്നു പുറത്തേക്കിറങ്ങിയ ജയരാജൻ 'നിങ്ങൾക്കു സമാധാനമായില്ലേ' എന്ന ചോദ്യത്തിൽ പ്രതികരണമൊതുക്കി.ജയരാജൻ വഹിച്ച വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകൾ തൽക്കാലം മുഖ്യമന്ത്രി വഹിക്കും.
ഏറ്റവുമടുത്ത ബന്ധുക്കളെ നിയമിച്ചു എന്ന തെറ്റ് അംഗീകരിച്ച ഇ.പി.ജയരാജൻ സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽക്കാതിരിക്കാൻ രാജിക്ക് അനുമതി തേടിയെന്നും ഇതു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച് കോടിയേരി പറഞ്ഞു.ജയരാജനും ശ്രീമതിയും കേന്ദ്രകമ്മിറ്റി അംഗങ്ങളായതിനാൽ പാർട്ടിതല നടപടി സംസ്ഥാന സെക്രട്ടേറിയറ്റിനുമാത്രം തീരുമാനിക്കാനാകില്ല. ഇതേക്കുറിച്ചു കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും പിന്നീടു ചർച്ചചെയ്യും. വിവാദം സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങൾക്കു തുടക്കമിട്ടത്. താൻ അറിയാതെയുള്ള നിയമനങ്ങളിൽ കുപിതനായ മുഖ്യമന്ത്രി കഴിഞ്ഞ ഒൻപതിനു ജയരാജനെയും ശ്രീമതിയെയും കണ്ണൂർ ഗെസ്റ്റ് ഹൗസിൽ വിളിച്ചു ശാസിച്ചതോടെ ജയരാജനു മുഖ്യമന്ത്രിയുടെ സംരക്ഷണമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. വിഷയം ചർച്ചചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കണമെന്നു കോടിയേരിയോടു പിണറായി ആവശ്യപ്പെടുകയും ചെയ്തു.
വകുപ്പുമാറ്റത്തിൽ വിവാദം തണുപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും ശക്തമായ നടപടി വേണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിർണായകമായി. ഇക്കാര്യം രേഖാമൂലം കോടിയേരിയെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അറിച്ചു.ഘടകകക്ഷികളായ സിപിഐയും എൻസിപിയും ജെഡിഎസും ജയരാജനെതിരായ നിലപാടെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാക്കളായ വി.മുരളീധരന്റെയും കെ.സുരേന്ദ്രന്റെയും പരാതികൾ വിജിലൻസിനു മുന്നിലെത്തുകയും ചെയ്തു.
മുഖ്യമന്ത്രിയുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കൂടിയാലോചന നടത്തുകയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണ ഉത്തരവിടുകയും ചെയ്തതോടെ രാജി അനിവാര്യമായി. സുധീർ നമ്പ്യാരുടെ നിയമനം റദ്ദാക്കുകയും ദീപ്തി നിഷാദ് രാജിവയ്ക്കുകയും ചെയ്‌തെങ്കിലും വിജിലൻസ് അന്വേഷണം നേരിടുന്ന മന്ത്രിയെന്ന ലേബലിൽ ജയരാജൻ തുടരുന്നതു മറ്റന്നാൾ ചേരുന്ന നിയമസഭയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കുമെന്നതും കണക്കിലെടുത്തു.
അതിനിടെ ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരെ പ്രാഥമികാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അന്വേഷണ സംഘം ഇന്നലെ കോടതിയെ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏഴു മന്ത്രിമാർ നടത്തിയ ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാനാണു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശം. ജയരാജനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹർജി വിജിലൻസ് കോടതി പരിഗണിച്ചപ്പോഴാണു പ്രാഥമികാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അഭിഭാഷകൻ അറിയിച്ചത്.
അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജി കോടതിയിൽ നൽകുന്നതിനു മുൻപു വിജിലൻസിനു നൽകാത്തതെന്തെന്ന് ഹർജിക്കാരനോടു കോടതി ചോദിച്ചു. ജയരാജനെതിരായ അന്വേഷണം നടത്തുന്ന വിജിലൻസ് സംഘം വിപുലീകരിച്ചു. വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ എസ്‌പി: എസ്.ജയകുമാറിന്റെ സംഘത്തിൽ രണ്ടു ഡിവൈഎസ്‌പിമാരെയും ഒരു ഇൻസ്‌പെക്ടറെയും കൂടി ഉൾപ്പെടുത്തി. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണു ഡയറക്ടറുടെ നിർദ്ദേശം.
സിപിഐ(എം) നേതാവ് പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരുടെ ക്രമവിരുദ്ധ നിയമനമാണ് അന്വേഷിക്കുന്നതെങ്കിലും ജയരാജൻ നാലു മാസത്തിനിടെ നടത്തിയ എല്ലാ നിയമനവും റിയാബ് നടത്തിയ നിയമനങ്ങളും അന്വേഷിക്കാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നാലുപേർ നൽകിയ പരാതികളാണു ഡയറക്ടർ അന്വേഷണ സംഘത്തിനു കൈമാറിയത്. വ്യവസായ വകുപ്പിലെ ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനും ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കാനും വിജിലൻസ് തീരുമാനിച്ചു.
നേതാക്കൾക്കെതിരെ നടപടിവരുമ്പോൾ അണികൾ പാർട്ടിക്കൊപ്പം കൂടുതൽ ഒട്ടിച്ചേർന്നുനിൽക്കുമെന്നതാണ് സിപിഎമ്മിന്റെ ചരിത്രം. എന്നാൽ, ഇ പി ജയരാജന്റെ കാര്യത്തിൽ ഈ കീഴ്‌വഴക്കം തെറ്റും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും സ്വജനപക്ഷപാതത്തിന്റെ തെറ്റുകാരായി സിപിഐ(എം). വിധിക്കുമ്പോൾ അവർ പാർട്ടി വേദിയിലും ഒറ്റപ്പെടും. ഇരുവർക്കുമെതിരെ എന്തു നടപടിയാണ് പാർട്ടിതലത്തിലുണ്ടാകുകയെന്നതിന് കേന്ദ്രകമ്മിറ്റി യോഗംവരെകാത്തിരിക്കണം. അതുവരെ എംഎൽഎ, എംപി. എന്നീ നിലയിലുള്ള ഔദ്യോഗിക പരിപാടികളിൽമാത്രമായി ഇരുവരുടെ പങ്കാളിത്തം ഒതുങ്ങാനാണ് സാധ്യത.
വീര്യത്തിലും വിഭാഗീയതയിലും എന്നും കണ്ണൂരിലെ ഒരുവിഭാഗത്തിന്റെ മുഖമായിരുന്നു ഇ.പി. ജയരാജൻ. പക്ഷേ, ബന്ധുനിയമന വിവാദത്തിൽ അതേ കണ്ണൂരിൽനിന്നുപോലും ജയരാജന് പിന്തുണലഭിച്ചില്ല. സംഘടനാപ്രശ്‌നമല്ലാത്തതിനാൽ അണികളുടെ വികാരവും അദ്ദേഹത്തിനെതിരായി. സ്വന്തം തട്ടകമായ പാപ്പിനിശ്ശേരിയിൽനിന്നുതന്നെ ജയരാജനെതിരെ പരാതിയുണ്ടായത് അതുകൊണ്ടാണ്. സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജനെതിരെ നിലപാട് കടുപ്പിച്ചവരിലും കണ്ണൂരിലെ നേതാക്കളുണ്ടായിരുന്നു. നോട്ടക്കുറവ്, ജാഗ്രതക്കുറവ് എന്നിങ്ങനെയുള്ള കുറ്റങ്ങൾ മുമ്പും ജയരാജനെതിരെ പാർട്ടി കണ്ടുപിടിച്ചിരുന്നു. പക്ഷേ, അന്നൊന്നും ഒറ്റപ്പെടാതെ ഒപ്പംനിൽക്കാൻ കണ്ണൂരിലെ നേതാക്കളുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയ അങ്കത്തിൽ ഒരുഘട്ടത്തിൽപോലും പിണറായിക്കൊപ്പമല്ലാതെ അദ്ദേഹം നിലയുറപ്പിച്ചിട്ടില്ല.
പി.കെ. ശ്രീമതിയുടെ മകനാണ് നിയമനംകിട്ടിയത് എന്നതുമാത്രമായിരുന്നില്ല അവരെ പ്രതിക്കൂട്ടിലാക്കിയത്. പത്തുവർഷം മുമ്പ് മരുമകളെ പേഴ്‌സണൽ സ്റ്റാഫിലുൾപ്പെടുത്തിയതിന്റെ ന്യായീകരണം ഇപ്പോഴത്തെ വിവാദത്തിനിടയിൽ ഫെയ്‌സ് ബുക്കിൽനൽകിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. വിശദീകരിച്ച് വഷളാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. കണ്ണൂർ ജില്ലാ സെക്രട്ടറിപദത്തിന് ശേഷം ജയരാജനെപ്പോഴും സിപിഐ(എം). പ്രത്യേകചുമതലകൾ നൽകിയിരുന്നു. ദേശാഭിമാനി ജനറൽ മാനേജർ, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളൊക്കെ ഒരേസമയം അദ്ദേഹം വഹിച്ചതാണ്. മന്ത്രിയായതോടെ സ്വന്തം മണ്ഡലത്തിൽവരുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഭരണസമിതി അംഗവുമായി. മന്ത്രിപദത്തിൽനിന്ന് ജയരാജൻ പടിയിറങ്ങുമ്പോൾ തത്കാലത്തേക്കെങ്കിലും ഒരുസ്ഥാനവുമില്ലാത്ത ശൂന്യതയാണ് മുമ്പിൽ.