- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കണവാടി ജീവനക്കാർക്കും ആശ വർക്കർമാർമാർക്കും പ്രോവിഡന്റ് ഫണ്ട്; അസംഘടിത മേഖലയെ ഇ എസ് ഐ പരിധിയിൽ കൊണ്ടുവരാനുറച്ച് കേന്ദ്രസർക്കാർ; നിർമ്മാണ തൊഴിലാളികൾക്കും ആശ്വാസമാകും
കൊച്ചി : അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. താമസിയാതെ തന്നെ ഒൻപതു കോടി കുടുംബങ്ങളെ ഇഎസ്‌ഐ പരിധിയിൽ കൊണ്ടുവരുമെന്നും അസംഘടിത മേഖലയിലെ 4.7 കോടി നിർമ്മാണ തൊഴിലാളികൾക്ക് ഇപിഎഫ് ആനുകൂല്യം ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രണ്ടാം ഘട്ടമായി അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ എന്നിവർക്കും മൂന്നാം ഘട്ടമായി ഗാർഹിക തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ എന്നിവർക്കും ഇഎസ്‌ഐ ആനുകൂല്യങ്ങൾ എത്തിക്കും. ഇഎസ്‌ഐ ആശുപത്രികളുടെ നവീകരണവും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഏലൂർ ഇഎസ്‌ഐ ആശുപത്രി 200 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയായി വികസിപ്പിക്കും. എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും വൈകാതെ ആയുർവേദ, യൂനാനി, യോഗ, ഹോമിയോ ചികിൽസാ സൗകര്യങ്ങൾ കൂടി ഒരുക്കും. ടെക്‌സ്‌റ്റൈൽ മേഖലയിൽ ആറായിരം കോടി രൂപയുടെ വികസന പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതിൽ എറണാകുളത്തിനു നല്ലൊരു പങ്കു ലഭ്യമാക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്ത
കൊച്ചി : അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. താമസിയാതെ തന്നെ ഒൻപതു കോടി കുടുംബങ്ങളെ ഇഎസ്‌ഐ പരിധിയിൽ കൊണ്ടുവരുമെന്നും അസംഘടിത മേഖലയിലെ 4.7 കോടി നിർമ്മാണ തൊഴിലാളികൾക്ക് ഇപിഎഫ് ആനുകൂല്യം ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
രണ്ടാം ഘട്ടമായി അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ എന്നിവർക്കും മൂന്നാം ഘട്ടമായി ഗാർഹിക തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ എന്നിവർക്കും ഇഎസ്‌ഐ ആനുകൂല്യങ്ങൾ എത്തിക്കും. ഇഎസ്‌ഐ ആശുപത്രികളുടെ നവീകരണവും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഏലൂർ ഇഎസ്‌ഐ ആശുപത്രി 200 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയായി വികസിപ്പിക്കും. എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും വൈകാതെ ആയുർവേദ, യൂനാനി, യോഗ, ഹോമിയോ ചികിൽസാ സൗകര്യങ്ങൾ കൂടി ഒരുക്കും. ടെക്‌സ്‌റ്റൈൽ മേഖലയിൽ ആറായിരം കോടി രൂപയുടെ വികസന പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതിൽ എറണാകുളത്തിനു നല്ലൊരു പങ്കു ലഭ്യമാക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ വ്യക്തമാക്കി.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടികളുമായി മോദി സർക്കാർ മുന്നോട്ടുപോവുകയാണ്. 2022ൽ എല്ലാവർക്കും ഭവനമെന്ന ലക്ഷ്യമാണു കേന്ദ്രസർക്കാരിനു മുന്നിലുള്ളത്. ഇലക്ട്രോണിക്, ഡിജിറ്റൽ മേഖലയിൽ ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരെ വർക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരുമെന്നു മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇതിനായി നിയമം ഭേദഗതി ചെയ്യും. മാധ്യമപ്രവർത്തകർക്കു വേജ് ബോർഡ് നിശ്ചയിച്ച വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഇതിനായി സംസ്ഥാന മുഖ്യമന്ത്രിമാർക്കും തൊഴിൽ മന്ത്രിമാർക്കും രണ്ടുവട്ടം കത്തെഴുതി. ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.