- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്ന് ലോഡ്ജിൽ ഒരു ദിവസം മുറിയെടുത്തു; അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ചവരുടെ ശ്വാസകോശത്തിൽ വെളുത്ത പൊടി; ആശുപത്രിയിൽ യുവതികളെ കൊ്ണ്ടു വന്നത് സുഹൃത്തും; അടിമുടി ദുരൂഹതയായി രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തിയ കേസ്; പിന്നിൽ മയക്കുമരുന്ന് മാഫിയയോ?
കൊച്ചി: ലോഡ്ജു മുറിയിൽ അവശ നിലയിൽ പെൺകുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ വൻ ദുരൂഹത. പെൺകുട്ടികൾ മയക്കു മരുന്നു പോലെയുള്ള വെളുത്ത പൊടി ശ്വസിച്ചു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഇത് മയക്കു മരുന്ന് തന്നെയാണോ എന്ന് പൊലീസിന് ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ മൂന്ന് സ്ഥലങ്ങളിൽ ഒരു ദിവസം തന്നെ ഇവർ മുറിയിടെുത്തു എന്നും പറയപ്പെടുന്നു. എന്നാൽ മുറിയെടുത്ത ലോഡ്ജ് ഏതാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു പെൺകുട്ടി നിലവിൽ വെന്റിലേറ്ററിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളെ അവശ നിലയിൽ കണ്ടെത്തിയത്. ഇരുവരും ജോലി സംബന്ധമായ ആവശ്യത്തിനാണ് എറണാകുളത്തെത്തിയത്. പിന്നീട് ഇവർ ഒരുമിച്ച് താമസിച്ച പാലാരിവട്ടത്തെ ലോഡ്ജിൽ വച്ച് ഇവർ വെളുത്ത പൊടി ശ്വസിച്ചിരുന്നു. ഇതിന് ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ അസ്വസ്ഥത തോന്നിയപ്പോൾ മറ്റ് രണ്ട് ലോഡ്ജുകളിലും മുറിയെടുത്തിരുന്നു എന്നാണ് അപടകടനില തരണം ചെയ്ത പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇത് വിശ്വസനീയമായി മൊഴിയല്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
ഒരു പെൺകുട്ടി ഖത്തർ വിസാ ഓഫീസിലും മറ്റൊരു പെൺകുട്ടി ബാങ്ക് ജോലി സംബന്ധിച്ചുമാണ് കൊച്ചിയിലെത്തിയത്. പിന്നീട് ഇവർ ഫോർട്ട് കൊച്ചിയിൽ സുഹൃത്തുക്കളൊപ്പം പോയിരുന്നു എന്ന് വിവരവുണ്ട്. പിന്നീട് തിരിച്ചത്തിയ ശേഷമാണ് വെളുത്തപൊടി ശ്വസിച്ചത് എന്ന് പറയുന്നു. അവശനിലയിലായ പെൺകുട്ടികളെ ഇവരുടെ സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായ പെൺകുട്ടികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോൾ ശ്വാസകോശത്തിൽ നിന്നും വെളുത്ത പൊടിയുടെ അംശം ലഭിച്ചു. ഒരു പെൺകുട്ടി അപകട നില തരണം ചെയ്തു. മറ്റൊരു പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തുന്നത് എങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
പരാതിക്കാരാരും ഇല്ലാത്തതിനാലാണ് എഫ്.ഐ.ആർ ഇടാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അതേ സമയം പെൺകുട്ടികൾ ആദ്യം താമസിച്ചിരുന്ന ലോഡ്ജുകൾ കണ്ടെത്തിയിട്ടില്ല എന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. കൂടാതെ പെൺകുട്ടികളെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളെയും പൊലീസ് കൃത്യമായി ചോദ്യം ചെയ്തിട്ടില്ല. ഇതെല്ലാം ദുരൂഹത ഉയർത്തുന്നുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.