- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോൽസവ കച്ചവടം തകൃതി; കൊച്ചിയിലെ മാഫിയയ്ക്ക് പിന്നിൽ സിനിമാക്കാരും ചാനലുകാരും വരെ; എറണാകുളത്തെ യുവജനോത്സവ വേദിയിൽ കേൾക്കുന്നത് തട്ടിപ്പിന്റെ കഥകൾ
കോതമംഗലം: ഒന്നാം സ്ഥാനത്തിന് വില 65000 രൂപ മുതൽ മുകളിലേക്ക്. ചലച്ചിത്രപ്രവർകരും ചാനൽ പ്രവർകനും ഉൾപ്പെട്ട ലോബിയുടെ ഇടപെടൽ ശക്തം. എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ യുവജനോത്സവ നടത്തിപ്പിനെതിരെ പ്രതിഷേധം വ്യാപകം. ഇന്നലെ ഉച്ചയോടെയാണ് കോതമംഗലത്ത് നടന്നുവരുന്ന റവന്യു ജില്ലാസ്‌കൂൾ കലോത്സവ നടത്തിപ്പിൽ കോഴ വിവാദം ശക്തിപ്പെട്ടത്. മോണോ ആക്ടിൽ മ
കോതമംഗലം: ഒന്നാം സ്ഥാനത്തിന് വില 65000 രൂപ മുതൽ മുകളിലേക്ക്. ചലച്ചിത്രപ്രവർകരും ചാനൽ പ്രവർകനും ഉൾപ്പെട്ട ലോബിയുടെ ഇടപെടൽ ശക്തം. എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ യുവജനോത്സവ നടത്തിപ്പിനെതിരെ പ്രതിഷേധം വ്യാപകം.
ഇന്നലെ ഉച്ചയോടെയാണ് കോതമംഗലത്ത് നടന്നുവരുന്ന റവന്യു ജില്ലാസ്‌കൂൾ കലോത്സവ നടത്തിപ്പിൽ കോഴ വിവാദം ശക്തിപ്പെട്ടത്. മോണോ ആക്ടിൽ മത്സരിക്കുന്ന മകൾക്ക് ഒന്നാം സ്ഥാനം തരപ്പെടുടുത്താമെന്നും ഇതിനായി വൻതുക മുടക്കണമെന്നും ആവശ്യപ്പെട്ട് പേരുവെളിപ്പെടുത്താതെ ഒരാൾ തന്നെ ഫോണിൽ ബന്ധപ്പെട്ടെന്നും ഇതിന് താൻ വഴങ്ങിയില്ലെന്നുമുള്ള സിനിമ പ്രവർത്തകന്റെ വെളിപ്പെടുത്തലാണ് കോഴ വിവാദം ശക്തിപ്പെടാൻ കാരണമായത്. 65000 രൂപ വരെ മുടക്കാൻ ആളുണ്ടെന്നും ഇതിൽ കൂടുതൽ മുടക്കിയാലെ രക്ഷയുള്ളു എന്നും മറ്റും വ്യക്തമാക്കിയ ഇയാൾ മികച്ച പ്രകടനം കാഴച വച്ചാലും തങ്ങൾ നിശ്ചയിക്കുന്ന മത്സരാർത്ഥിക്കേ സമ്മാനം ലഭിക്കുകയുള്ളു എന്നും വ്യക്തമാക്കിയിരുന്നതായി സിനിമാപ്രവർകൻ പിന്നീട് മറുനാടനോട് പ്രതികരിച്ചു.
ഇയാളിൽ നിന്നും ലഭിച്ച സൂചന പ്രകാരം രണ്ട് ദിവസം മുമ്പേ ഹയർസെക്കന്ററി വിഭാഗം മോഹിനിയാട്ടം ,ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുടി എന്നീ ഇനങ്ങളിലെ മത്സരവിജയികളെക്കുറിച്ച് തനിക്ക് അറിവ് ലഭിച്ചിരുന്നെന്നും ഇക്കാര്യം സി പി എം ഏര്യ സെക്രട്ടറി ആർ അനിൽകുമാർ, മുൻസിപ്പൽ കൗൺസിലർ അനൂപ് ഇട്ടൻ എന്നിവരെ അറിയിച്ചിരുന്നതായും ഏതാനും ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ ഇദ്ദേഹം വെളിപ്പെടുത്തി. ഇക്കീര്യത്തേ കുറിച്ച് മറുനാടൻ അനിൽ കുമാറിന്റെ പ്രതികരണമാരാഞ്ഞപ്പോൾ സംവിധായകൻ വെളിപ്പെടുത്തിയ വസ്തുതകൾ ശരിയായിരുന്നെന്ന് വ്യക്തമാവുകയും ചെയ്തു.
ഇന്നലെ മോണോആക്ട് ഫലപ്രഖ്യാപനത്തോടെ സിനിമ പ്രവർത്തകൻ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെ മാദ്ധ്യമ പ്രവർത്തകർ സംവത്തിലെ വ്യക്തതതേടി പരക്കം പാച്ചിലായി. ഇതിനിടയിൽ കലോത്സവ നടത്തിപ്പ് വിജിലൻസ് മേൽനോട്ടത്തിലാക്കണമെന്ന് കളക്ടർ ഉത്തരവിട്ടെന്ന വാർത്ത പ്രചരിച്ചത് കൂടുതൽ ഊഹാഭോഗങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായി. യുവജനോത്സവ നടത്തിപ്പ് സംബന്ധിച്ച് കൗൺസിലർ അനൂപ് ഇട്ടനും മറ്റും ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡി വൈ എസ് പി യോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളാണ് ഊഹാഭോഗങ്ങൾക്ക് കാരമായത്.
മത്സരങ്ങൾ തുടങ്ങും മുമ്പേ കളക്ടറും എം എൽ എയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ താൻ കോഴവിവാദം ചൂണ്ടികാണിച്ചിരുന്നെന്നും ഇന്നലെ ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുടി മത്സരഫലപ്രഖ്യാപനത്തോടെ ഇത് യാഥാർത്ഥ്യമായി എന്നും ചൂണ്ടിക്കാട്ടി മുൻസിപ്പൽ കൗൺസിലർ അനൂപ് ഇട്ടൻ മാദ്ധ്യമപ്രവർത്തകരെകണ്ടതോടെ വിഷയം ചൂടുപിച്ച ചർച്ചകളിലേക്ക് വഴിമാറി. സമ്മാനമാഫിയയുടെ പിണിയാളുകളാണ് വിധികർത്താക്കളിൽ ചിലരെന്നും ഇവരുൾപ്പെട്ട ജഡ്ജിങ് പാനലിന്റെ ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അനൂപ് ഇട്ടന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ,കെ എസ് യു പ്രവർത്തകർ ഡി ഡി ഇ യെ മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു, ഇതേത്തുടർന്ന് മുൻസിപ്പൽ ചെയർപേഴ്‌സൺ ഉൾപ്പടെയുള്ള സംഘാടക സമിതി അടിയന്തിരയോഗം ചേരുകയും കോഴവിവാദത്തിൽ കുരുങ്ങിയ നൃത്തയിനങ്ങളിലെ ഫലപ്രഖ്യാപനം റദ്ദാക്കാനും ഈ മത്സരങ്ങൾ നാളെ വീണ്ടും നടത്താനും തീരുമാനിച്ചു.
തലസ്ഥാനം കേന്ദ്രീകരിച്ചാണ് സമ്മാന മാഫിയ പ്രവർത്തിക്കുന്നതെന്നും അടുത്തിടെ സംപ്രഷണം ആരംഭിച്ച ദേശിയ പാർട്ടിയുടെ ചാനൽപ്രവർത്തകനാണ് ഇക്കൂട്ടരിലെ പ്രമുഖനെന്നുമാണ് സംവിധായകനുൾപ്പെടെയുള്ള ആവലാതിക്കാർ നൽകിയ വിവവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.ചാനൽ പ്രവർത്തകന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ഇന്നലെ മോണോആക്ട് മത്സരത്തിന് നടി സീമ ജി നായരും നടൻ യവനി ഗോപാലകൃഷ്ണനുമെല്ലാം വിധികർത്താക്കളായി എത്തിയതെന്നും ഇവരുടെ പിണിയാളുകളായി നിരവധി പേർ ജഡ്ജിങ് പാനലിൽ കടന്നുകൂടിയിട്ടുണ്ടെന്നുള്ള ആരോപണവും പുറത്തുവന്നിട്ടുണ്ട്.
കോഴവിവാദം കത്തിപ്പടർന്നതോടെ യുവജനോത്സവ സംഘാടകർക്കെതിരെ വിവിധസംഘടനകൾ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളതായും അറിയുന്നു.