- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാരായത് എറണാകുളം; ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പറളിയെ മറികടന്ന കോതമംഗലം മാർ ബേസിൽ സ്കൂൾതല ചാമ്പ്യന്മാർ
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളത്തിനു കിരീടം. പാലക്കാടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മറികടന്നാണ് എറണാകുളം കിരീടം ചൂടിയത്. 25 സ്വർണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീടനേട്ടം. രണ്ടാമതുള്ള പാലക്കാടിന് 24 സ്വർണവും, 24 വെള്ളിയും, 20 വെങ്കലവുമായി 229 പോയിന്റാണു ലഭിച്ചത്. സ്‌കൂൾതലത്തിൽ കോതമംഗലം
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളത്തിനു കിരീടം. പാലക്കാടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മറികടന്നാണ് എറണാകുളം കിരീടം ചൂടിയത്.
25 സ്വർണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീടനേട്ടം. രണ്ടാമതുള്ള പാലക്കാടിന് 24 സ്വർണവും, 24 വെള്ളിയും, 20 വെങ്കലവുമായി 229 പോയിന്റാണു ലഭിച്ചത്.
സ്‌കൂൾതലത്തിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിനാണു കിരീടം. പാലക്കാട് പറളി സ്‌കൂളുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് മാർ ബേസിൽ കിരീടം ചൂടിയത്. മാർ ബേസിൽ 91 പോയിന്റ് നേടിയപ്പോൾ പറളി 86 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.
800 മീറ്ററിൽ അനുമോൾ വെള്ളി നേടിയതോടെയാണ് മാർ ബേസിൽ കിരീടം ഉറപ്പിച്ചത്. 13 സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവും നേടിയാണ് മാർ ബേസിൽ ചാമ്പ്യൻ സ്‌കൂൾ പട്ടം തിരിച്ചുപിടിച്ചത്.
Next Story