- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലി പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കോവിഡ്; പിതാവിനും രോഗം; പ്രചരണം നിർത്തി ക്വാറന്റൈനിൽ പ്രവേശിച്ചു
കോട്ടയം: എരുമേലി പഞ്ചായത്തിലെ എലിവാലിക്കര 11-ാം വാർഡിലെ എൻഡിഎ വനിതാ സ്ഥാനാർത്ഥിക്കും പിതാവിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടർന്ന് പ്രചരണം നിർത്തി ഇരുവരും ക്വാറന്റൈനിലായി.
വാർഡിൽ സ്ഥാനാർത്ഥിയും പിതാവും സന്ദർശനം നടത്തിയ വീട്ടിലെ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.സ്ഥാനാർത്ഥി രോഗബാധിതയായെങ്കിലും വാർഡിൽ പ്രചരണം തുടരുമെന്ന് എൻഡിഎ നേതൃത്വം അറിയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story