- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ അനുമതി നൽകും മുമ്പ് എരുമേലി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് രൂപം നൽകി കടലാസു സംഘടനകളുടെ നേതാവ്; മറുനാടൻ വാർത്തയെ തുടർന്ന് തട്ടിക്കൂട്ടിയ വെബ്‌സൈറ്റിൽ തൽക്കാലം ഹോം പേജ് മാത്രം; പഠന റിപ്പോർട്ട് എന്നു പറഞ്ഞ് നൽകിയതും തട്ടിക്കൂട്ടിയതെന്ന് സൂചനകൾ
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ സാധ്യതകളെല്ലാം അടഞ്ഞ ശേഷമാണ് എൽഡിഎഫ് സർക്കാർ എരുമേലിയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ മുൻകൈയെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുള്ള സ്ഥലം എരുമേലിയിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞതും. എന്നാൽ, ആ ഘട്ടത്തിൽ ഏതെങ്കിലും ഒരു സ്വകാര്യ കമ്പനിയുടെ പേര് മുഖ്യമന്ത്രി പിണറായി പരാമർശിക്കുകയും ഉണ്ടായില്ല. ഇങ്ങനെയാണ് അവസ്ഥ എന്നിരിക്കേയാണ് എരുമേലിയിൽ വിമാനത്താവളം നിർമ്മിക്കാൻ സന്നദ്ധമാണെന്ന് സ്വയം പ്രഖ്യാപിച്ച് ഒരു പ്രവാസി സംഘടനാ നേതാവും അദ്ദേഹം സ്വയംരൂപം നൽകിയ കമ്പനിയുമാണ് രംഗത്തുവന്നത്. കടലാസിൽ മാത്രം പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പിന്നിൽ രാജീവ് ജോസഫ് എന്നയാളാണെന്ന വിവരം മറുനാടൻ പുറത്തുവിട്ടിരുന്നു. ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിലായ അതിന്റെ പേരിൽ ഷെയർ പിരിക്കാനും നീക്കങ്ങളാണ് നടക്കുന്നതെന്ന സൂചനകളും വ്യക്തമായിരുന്നു. പത്തനംതിട്ടയിൽ വിമാനത്താവളം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് കേന്ദ്ര,
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ സാധ്യതകളെല്ലാം അടഞ്ഞ ശേഷമാണ് എൽഡിഎഫ് സർക്കാർ എരുമേലിയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ മുൻകൈയെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുള്ള സ്ഥലം എരുമേലിയിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞതും. എന്നാൽ, ആ ഘട്ടത്തിൽ ഏതെങ്കിലും ഒരു സ്വകാര്യ കമ്പനിയുടെ പേര് മുഖ്യമന്ത്രി പിണറായി പരാമർശിക്കുകയും ഉണ്ടായില്ല. ഇങ്ങനെയാണ് അവസ്ഥ എന്നിരിക്കേയാണ് എരുമേലിയിൽ വിമാനത്താവളം നിർമ്മിക്കാൻ സന്നദ്ധമാണെന്ന് സ്വയം പ്രഖ്യാപിച്ച് ഒരു പ്രവാസി സംഘടനാ നേതാവും അദ്ദേഹം സ്വയംരൂപം നൽകിയ കമ്പനിയുമാണ് രംഗത്തുവന്നത്. കടലാസിൽ മാത്രം പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പിന്നിൽ രാജീവ് ജോസഫ് എന്നയാളാണെന്ന വിവരം മറുനാടൻ പുറത്തുവിട്ടിരുന്നു.
ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിലായ അതിന്റെ പേരിൽ ഷെയർ പിരിക്കാനും നീക്കങ്ങളാണ് നടക്കുന്നതെന്ന സൂചനകളും വ്യക്തമായിരുന്നു. പത്തനംതിട്ടയിൽ വിമാനത്താവളം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിമാനത്താവളത്തിന്റെ പിതൃത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.
പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്നും പഠനം നടത്തിയെന്നും അവകാശപ്പെട്ട് സ്വയം മുന്നോട്ടുവന്ന കമ്പനി കഴിഞ്ഞദിവസം സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതോടൊപ്പം ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്‌പോൺസർമാരായി എത്തിയ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്തിരിക്കുകയാണ്. മറുനാടൻ രാജീവ് ജോസഫിന്റെ താൽപ്പര്യങ്ങൽ സംശയാസ്പദമാണെന്ന വാർത്ത പുറത്തുവിട്ടതോടയാണ് തട്ടിക്കൂട്ടിയ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങിയതും.
ഔദ്യോഗികമായി പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ഒരു നടപടിയും വിമാനത്താവളത്തിൽ ആരംഭിച്ചില്ലെന്നിരിക്കേ ആ വിമാനത്താവളം തുടങ്ങുന്നത് ഞങ്ങളാണെന്ന പ്രഖ്യാപനവുമായി കടലാസു കമ്പനിയുടെ എംഡിയായ രാജീവ് ജോസഫ് രംഗത്തുവരികയും കമ്പനിയുടെ പേരിൽ ഷെയർ പിരിക്കാൻ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഇതിനായി തയ്യാറാക്കിയത് ഇൻഡോ ഹെരിറ്റേജ് എന്ന് വെബ്‌സൈറ്റാണ്. സർക്കാർ തലത്തിൽ ആലോചന വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ട് അടുത്ത ദിവസം വരെ ഒരു ഫേസ്‌ബുക്ക് പേജുമാത്രം തുറന്ന് പ്രചരണം നടത്തിവന്ന കമ്പനി ദിവസങ്ങൾക്കുമുമ്പ് വിമാനത്താവളത്തിന്റെ 'ഔദോ്യാഗിക വെബ്‌സൈറ്റ്' എന്നു വെളിപ്പെടുത്തിയാണ് ഈ വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.
വിമാനത്താവളം എരുമേലിയിൽ നിർമ്മിക്കുന്നതിന് പഠനം നടത്താൻ എയ്‌റോപോളിസ് കമ്പനിയെ ആരു ചുമതലപ്പെടുത്തിയെന്നതും വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരിൽ കമ്പനി വെബ്‌സൈറ്റ് തുറക്കാൻ കമ്പനിക്ക് എന്താണ് അവകാശമെന്നും ചോദ്യമുയരുന്നു. വിമാനത്താവളത്തിന്റെ 'നേതൃത്വം സ്വയം ഏറ്റെടുക്കുന്നതിന്റെ' ഭാഗമായി തിരക്കിട്ട് തുടങ്ങിയ വെബ്‌സൈറ്റിൽ ഹോംപേജ് മാത്രമാണ് ഇപ്പോൾ ഉള്ളത്. വിശദമായ മെനു ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പ്രവർത്തിക്കുന്നില്ല എന്നതുതന്നെ കമ്പനിയുടെ 'ഗാംഭീര്യം' വെളിപ്പെടുത്തുന്നു. നിലവിൽ ഷെയറ് പിരിക്കാൻ വേണ്ടിയുള്ള ഒപ്ഷൻ മാത്രമാണ് സൈറ്റിലുള്ളത്.
പക്ഷേ, ഹോംപേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഷെയർ ബുക്കിങ് അപേക്ഷാ ഫോമിന്റെ ലിങ്ക് പ്രവർത്തിച്ചുതുടങ്ങിക്കഴിഞ്ഞു. കമ്പനി ഒരു വർഷത്തിനകം പബൽക് ലിമിറ്റഡായി മാറുമെന്നും അപ്പോൾ ഷെയർ വാങ്ങാൻ മധ്യതിരുവിതാംകൂറുകാർക്ക് അവസരം നൽകുമെന്നും വ്യക്തമാക്കുന്നതാണ് അപേക്ഷാ ഫോം. രണ്ടുവർഷം കഴിഞ്ഞ് ഷെയർ വാങ്ങാൻ താൽപര്യമുള്ളവർക്ക് പേരും വിലാസവും മൊബൈൽ നമ്പരും ഇമെയിൽ വിലാസവും നൽകി അപേക്ഷ സമർപ്പിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
ഷെയർ ഇത്തരത്തിൽ ബുക്കുചെയ്യുന്നതിന് പണമൊന്നും ഇപ്പോൾ നൽകേണ്ടതില്ലെന്ന് ഫോമിന് താഴെ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ സ്വകാര്യ കമ്പനിക്ക് എന്താണ് അവകാശമെന്ന ചോദ്യമുയരുന്നു. രണ്ടുവർഷംകഴിഞ്ഞ് ഷെയർ നൽകുമെന്നു പറഞ്ഞ് ഇത്തരത്തിൽ ഒരു സ്വകാര്യ കമ്പനി നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുന്നതിലും ദുരൂഹതയേറെ. പ്രത്യേകിച്ചും കമ്പനിക്ക് വിമാനത്താവളം നിർമ്മിക്കാൻ അനുമതി നൽകുന്ന കാര്യംപോലും ഒരുതലത്തിലും ആലോചനയിൽ വന്നിട്ടില്ലെന്നിരിക്കെ ഒരു കമ്പനി ഇത്തരത്തിൽ നീക്കം നടത്തുന്നത് വൻ സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കാനാണോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ കണ്ട് പഠനറിപ്പോർട്ട് എന്ന വിധത്തിൽ രാജീവ് ജോസഫും കൂട്ടരും ഒരു റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ പഠനറിപ്പോർട്ടും തട്ടിക്കൂട്ടിയതാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചുരുക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സ്വയം തങ്ങളാണ് നടത്തിപ്പുകാർ എന്നു പറഞ്ഞാണ് രാജീവ് ജോസഫും കൂട്ടരും രംഗത്തെത്തിയിരിക്കുന്നത്.