- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം ക്ലാസിൽ മടിയിലിരുത്തി ഇളയച്ഛൻ പഠിപ്പിക്കാൻ തുടങ്ങി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുള്ള പീഡനത്തിൽ പതിനേഴുകാരി ഗർഭിണിയായി; ഗർഭം അലസിപ്പിക്കണമെന്ന ആവശ്യം കള്ളി പുറത്താക്കി; ജേഷ്ഠന്റെ മകളെ വഴിപിഴപ്പിച്ച എരുമേലിക്കാരൻ സോമൻ പിടിയിലായത് ഇങ്ങനെ
എരുമേലി: പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ. എരുമേലി ടൗണിന് സമീപം റിപ്പയറിങ് കട നടത്തുന്ന ആളാണ് പിടിയിലായത്. അമ്മ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. അറസ്റ്റിലായ പ്രതിക്ക് 54 വയസ്സുണ്ട്. ഇയാളുടെ ഭാര്യ വർഷങ്ങളായി വിദേശത്താണ് ജോലി ചെയ്യുന്നത്. മൂത്തമകൾ ഡിഗ്രി വിദ്യാർത്ഥിനിയാണ്. ഈ കുട്ടിയുമൊന്ന് പഠന സ്വകര്യം ഒരുക്കാനാണ് മകളെ അനിയന്റെ വീട്ടിൽ കൊണ്ടാക്കിയത്. ഈ സാഹചര്യം മുതലെടുത്തായിരുന്നു പീഡനം. പീഡകന്റെ അച്ഛനും അമ്മയും അടുത്ത വീട്ടിലാണ് താമം. പ്രായത്തിൽ കൂടുതൽ വളർച്ചയുള്ള കുട്ടിയെ ആറാം ക്ലാസിൽ വച്ച് തന്നെ സോമൻ പീഡന ശ്രമം തുടങ്ങിയിരുന്നു. മടിയിലിരുത്തി പഠിപ്പിക്കുക എന്ന വിധേന കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ തൊടുന്നത് ശീലമാക്കിയ പ്രതി പലപ്പോഴും അയാളുടെ സ്വകാര്യഭാഗങ്ങൾ കുട്ടിക്ക് മുന്നിൽ പ്രദർശിപ്പിക്കയും ചെയ്തിരുന്നു. പുറത്തു പറഞ്ഞാൽ കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ തന്റെ ഇംഗിതത്തിനു ഇരയാക്കിയിരുന്നത്. ഇതിനിടെ പെൺകുട്
എരുമേലി: പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ. എരുമേലി ടൗണിന് സമീപം റിപ്പയറിങ് കട നടത്തുന്ന ആളാണ് പിടിയിലായത്. അമ്മ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.
അറസ്റ്റിലായ പ്രതിക്ക് 54 വയസ്സുണ്ട്. ഇയാളുടെ ഭാര്യ വർഷങ്ങളായി വിദേശത്താണ് ജോലി ചെയ്യുന്നത്. മൂത്തമകൾ ഡിഗ്രി വിദ്യാർത്ഥിനിയാണ്. ഈ കുട്ടിയുമൊന്ന് പഠന സ്വകര്യം ഒരുക്കാനാണ് മകളെ അനിയന്റെ വീട്ടിൽ കൊണ്ടാക്കിയത്. ഈ സാഹചര്യം മുതലെടുത്തായിരുന്നു പീഡനം. പീഡകന്റെ അച്ഛനും അമ്മയും അടുത്ത വീട്ടിലാണ് താമം.
പ്രായത്തിൽ കൂടുതൽ വളർച്ചയുള്ള കുട്ടിയെ ആറാം ക്ലാസിൽ വച്ച് തന്നെ സോമൻ പീഡന ശ്രമം തുടങ്ങിയിരുന്നു. മടിയിലിരുത്തി പഠിപ്പിക്കുക എന്ന വിധേന കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ തൊടുന്നത് ശീലമാക്കിയ പ്രതി പലപ്പോഴും അയാളുടെ സ്വകാര്യഭാഗങ്ങൾ കുട്ടിക്ക് മുന്നിൽ പ്രദർശിപ്പിക്കയും ചെയ്തിരുന്നു.
പുറത്തു പറഞ്ഞാൽ കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ തന്റെ ഇംഗിതത്തിനു ഇരയാക്കിയിരുന്നത്. ഇതിനിടെ പെൺകുട്ടി ഗർഭിണിയായി എന്നാൽ സംഭവം വീട്ടിൽ മറ്റാരും അറിഞ്ഞിരുന്നില്ല. മാസങ്ങൾ കടന്നപ്പോൾ വയറുവേദനകൂടിയ പെൺകുട്ടിയെ പത്തനംതിട്ടജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് പ്രതിക്കും കാര്യം പിടികിട്ടിയത്.
ഇതോടെ ഗർഭഛിദ്രത്തിന്റെ സാധ്യത തേടുകയും ചെയ്തു. ഇത് ആശുപത്രി അധികൃതർക്ക് സംശയമുണ്ടാക്കി. പെൺകുട്ടിക്ക് പതിനേഴ് വയസ്സേയുള്ളൂവെന്ന് കൂടി വ്യക്തമായതോടെ കളി കാര്യമായി. ഇതേ തുടർന്ന് ഹോസ്പിറ്റൽ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ വനിതാ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനകഥ പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതൃസഹോദരനെ പൊലീസ് അറസ്‌റ് ചെയ്തത്.