- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസ് കൈയേറി പ്രസിഡന്റിനെ ഭയപ്പെടുത്തി രേഖകൾ കടത്തി: ഓഫീസ് പുതിയ താഴിട്ടു പൂട്ടി: ശാഖാംഗങ്ങൾ സംഘടിച്ച് പൂട്ടു തല്ലിപ്പൊളിച്ചു: ഓഫീസിന് കാവലായി മുതിർന്ന വനിതകളും രംഗത്ത് എത്തി: മൈക്രോഫിനാൻസ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിന് പ്രതികാര നടപടിയുമായി നേതാക്കൾ; ലക്ഷങ്ങൾ തട്ടിയെടുത്ത എരുമേലി എസ്എൻഡിപി യൂണിയന് എതിരേ നാറാണം തോട്ടുകാർ പ്രതികരിച്ചതിങ്ങനെ
പത്തനംതിട്ട: എസ്എൻഡിപി യൂണിയൻ നേതാക്കൾ നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്ന ശാഖാ കമ്മറ്റി നേരെ പ്രതികാര നടപടി. പ്രസിഡന്റിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി, രേഖകൾ കൈക്കലാക്കിയ നേതാക്കൾ ഓഫീസ് പുതിയ താഴിട്ടു പൂട്ടി സ്ഥലം വിട്ടു. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ശാഖാംഗങ്ങൾ പൂട്ട് തല്ലിത്തുറന്ന് ശാഖാ മന്ദിരത്തിൽ കടന്നു. ഇനിയും കൈയേറ്റത്തിന് വന്നാൽ കൈകാര്യം ചെയ്യാൻ ചൂലും വിറക് കമ്പുമായി മുതിർന്ന വനിതകളുടെ സംഘം മന്ദിരത്തിന് കാവലും നിൽക്കുന്നു. എരുമേലി എസ്എൻഡിപി യൂണിയനിൽപ്പെട്ട നാറാണംതോട് 1355-ാം നമ്പർ ശാഖായോഗത്തിന്റെ ഓഫീസാണ് തിങ്കളാഴ്ച യൂണിയൻ നേതാക്കൾ പൂട്ടിയത്. ശാഖാ പ്രസിഡന്റിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി രേഖകൾ കൈക്കലാക്കിയ ശേഷം ഓഫീസ് പൂട്ടുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് എത്തിയ ശാഖാംഗങ്ങൾ പൂട്ടുപൊളിച്ച് അകത്തു കടന്നു. അടിയന്തര പൊതുയോഗവും ചേർന്നു. നിലവിലുള്ള ഭരണസമിതിയംഗങ്ങൾ ശാഖാ ഭരണം തുടർന്നും നടത്താൻ പൊതുയോഗം തീരുമാനമെടുത്തു. നാറാണംതോട് ശാഖയിലെ മാടനാശാൻ കുടുംബ യൂ
പത്തനംതിട്ട: എസ്എൻഡിപി യൂണിയൻ നേതാക്കൾ നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്ന ശാഖാ കമ്മറ്റി നേരെ പ്രതികാര നടപടി. പ്രസിഡന്റിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി, രേഖകൾ കൈക്കലാക്കിയ നേതാക്കൾ ഓഫീസ് പുതിയ താഴിട്ടു പൂട്ടി സ്ഥലം വിട്ടു. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ശാഖാംഗങ്ങൾ പൂട്ട് തല്ലിത്തുറന്ന് ശാഖാ മന്ദിരത്തിൽ കടന്നു. ഇനിയും കൈയേറ്റത്തിന് വന്നാൽ കൈകാര്യം ചെയ്യാൻ ചൂലും വിറക് കമ്പുമായി മുതിർന്ന വനിതകളുടെ സംഘം മന്ദിരത്തിന് കാവലും നിൽക്കുന്നു.
എരുമേലി എസ്എൻഡിപി യൂണിയനിൽപ്പെട്ട നാറാണംതോട് 1355-ാം നമ്പർ ശാഖായോഗത്തിന്റെ ഓഫീസാണ് തിങ്കളാഴ്ച യൂണിയൻ നേതാക്കൾ പൂട്ടിയത്. ശാഖാ പ്രസിഡന്റിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി രേഖകൾ കൈക്കലാക്കിയ ശേഷം ഓഫീസ് പൂട്ടുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് എത്തിയ ശാഖാംഗങ്ങൾ പൂട്ടുപൊളിച്ച് അകത്തു കടന്നു. അടിയന്തര പൊതുയോഗവും ചേർന്നു. നിലവിലുള്ള ഭരണസമിതിയംഗങ്ങൾ ശാഖാ ഭരണം തുടർന്നും നടത്താൻ പൊതുയോഗം തീരുമാനമെടുത്തു.
നാറാണംതോട് ശാഖയിലെ മാടനാശാൻ കുടുംബ യൂണിറ്റിലെ അംഗമായ താന്നിമൂട്ടിൽ ശോഭനാ റെജിയാണ് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി-രണ്ടിൽ യൂണിയൻ പ്രസിഡന്റ് എ.വി. അജിത്ത്കുമാർ, സെക്രട്ടറി ശ്രീപാദം ശ്രീകുമാർ എന്നിവർക്കെതിരേ മൈക്രോഫിനാൻസ് തട്ടിപ്പിന് പരാതി നൽകിയത്. മൈക്രോഫിനാൻസിൽ നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത ശോഭനയിൽ നിന്ന് പിഴപ്പലിശ ഇനത്തിൽ യൂണിയൻ 46,000 രൂപ ഈടാക്കിയെന്നും ഇത്തരത്തിൽ വിവിധ യുണിറ്റുകളിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് ഭാരവാഹികൾ നടത്തിയെന്നുമായിരുന്നു ഹർജിയിലുണ്ടായിരുന്നത്.
ധനലക്ഷ്മി ബാങ്കിൽ നിന്ന് ഒമ്പത് ശതമാനം പലിശയ്ക്ക് എടുക്കുന്ന തുക വിവിധ കുടുംബ യൂണിറ്റുകൾക്ക് 14 ശതമാനം പലിശയ്ക്കാണ് വിതരണം ചെയ്തിരുന്നത്. മൂന്നുവർഷം തിരിച്ചടവ് കാലാവധിക്ക് യൂണിയന് ലഭിക്കുന്ന തുക, രണ്ടു വർഷം കൊണ്ട് വേണമായിരുന്നു കുടുംബ യൂണിറ്റുകൾ തിരിച്ചടയ്ക്കാൻ. എസ്എൻഡിപി യൂണിയന്റെ ഫെഡറൽ ബാങ്കിലുള്ള അക്കൗണ്ടിലേക്കാണ് തിരിച്ചടവ് നടത്തേണ്ടിയിരുന്നത്. അടയ്ക്കുന്നത് നിശ്ചിത തീയതിക്ക് ഒരു ദിവസത്തിന് ശേഷമാണെങ്കിൽ പിഴപ്പലിശ ഈടാക്കും. മൂന്നുവർഷം കൊണ്ട് യൂണിയൻ നേതാക്കൾ ധനലക്ഷ്മി ബാങ്കിലെ വായ്പ അടച്ചു തീർക്കും.
ഇതിന് ഒരു വർഷം മുൻപ് തന്നെ ശാഖാംഗങ്ങളിൽ നിന്ന് വായ്പത്തുകയും പലിശയും പിഴപ്പലിശയും ഈടാക്കിയിരിക്കും. ഇത് ഉപയോഗിച്ച് ഗൃഹോപകരണമേള, വാഹനവിൽപന മേള എന്നിവ സംഘടിപ്പിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം യൂണിയന്റെ കണക്കിൽ കാണില്ല. ഇത് നേതാക്കൾ തട്ടിയെടുക്കുകയാണെന്നാണ് ശോഭനയുടെ ഹർജിയിൽ പറഞ്ഞിരുന്നത്.
പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ കോടതിയുടെ നിർദ്ദേശപ്രകാരം എരുമേലി പൊലീസ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കാൻ ശ്രമം നടക്കുന്നതായി ഇതിനിടെ പരാതി ഉയർന്നു. പൊലീസ് സാക്ഷികളുടെ മൊഴിയെടുക്കാൻ എത്തിയത് പ്രതികളുമായിട്ടാണെന്നായിരുന്നു ആരോപണം. പൊലീസ് കേസ് വന്നതിന്റെ പ്രതികാര നടപടിയായിട്ടാണ് ശാഖാ കമ്മറ്റി ഓഫീസ് യൂണിയൻ നേതാക്കൾ പൂട്ടിയതെന്ന് ഭാരവാഹികൾ ആരോപിച്ചു.
ഇനിയും ശാഖാ കമ്മറ്റി ഓഫീസ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തടയുന്നതിന് വേണ്ടിയാണ് ഇന്നലെ രാവിലെ മുതൽ പ്രായം ചെന്ന വീട്ടമ്മമാർ സംരക്ഷണമൊരുക്കിയത്. യൂണിയൻ നേതാക്കളെ ഒരു കാരണവശാലും ഇവിടേക്ക് കടത്തില്ലെന്നാണ് ഇവരുടെ നിലപാട്.