- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ വിളിച്ചുവരുത്തിയത് സമ്മതിച്ച് കാമുകി; രാത്രി പന്ത്രണ്ട് മുതൽ രണ്ടരവരെ വീട്ടിൽ റെമീസുണ്ടായിരുന്നു; താനൊന്നും അറിഞ്ഞില്ലെന്ന് പെൺകുട്ടിയുടെ അച്ഛനും; എരുമേലിയിലെ യുവാവിനെ കൊലപ്പെടുത്തിയതെന്ന നിലപാടിൽ ഉറച്ച് നാട്ടുകാർ
എരുമേലി: അർദ്ധരാത്രിയിൽ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥിയെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. മരണത്തിന് തൊട്ട് മുമ്പ് വരെ കാമുകിയ്‌ക്കൊപ്പം റെമീസുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചു. റെമീസിന്റെ കാമുകി തന്നെ ഇത്തരത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽ
എരുമേലി: അർദ്ധരാത്രിയിൽ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥിയെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. മരണത്തിന് തൊട്ട് മുമ്പ് വരെ കാമുകിയ്‌ക്കൊപ്പം റെമീസുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചു. റെമീസിന്റെ കാമുകി തന്നെ ഇത്തരത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പെൺകുട്ടിയുടെ അച്ഛനേയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഇയാൾ അന്വേഷണ സംഘത്തോട് എടുത്തത്. അതിനിടെ കേസ് ഒതുക്കി തീർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചു.
മണങ്ങല്ലൂർ താനത്തുപറമ്പിൽ സൈനുദീൻ-ആരിഫ ദമ്പതികളുടെ മകനായ റെമിസിനെയാണ് (20) എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകിയുടെ മൊബൈൽ സന്ദേശം കിട്ടിയതിനെ തുടർന്നാണ് റെമീസ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയിൽ പന്ത്രണ്ട് മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി. ഏതാണ്ട് രണ്ടര വരെ അവിടെ തുടർന്നു. അതിന് ശേഷമാണ് അപകടമുണ്ടായത്. റെമീസിന്റെ മൊബൈൽ ഫോണിലെ സന്ദേശങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ പെൺകുട്ടിയേയും അച്ഛനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. റെമീസ് വീട്ടിലുണ്ടായിരുന്നുവെന്ന് പെൺകുട്ടി സമ്മതിക്കുകയും ചെയ്തു. രാത്രി രണ്ട് മണിയോടെ തിരികെ പോയി എന്നാണ് പൊലീസിന് നൽകിയ മൊഴിയെന്നാണ് സൂചന. എന്നാൽ ഒന്നുമറിയില്ലെന്നാണ് അച്ഛന്റെ നിലപാട്.
റെമീസിനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം റോഡിൽ ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ പക്ഷം. ലോക്കൽ പൊലീസ് കേസിനെ അപകടമാക്കി മാറ്റാനെടുത്ത താൽപ്പര്യം ഇതിന്റെ വ്യക്തമായ സൂചനയാണെന്ന് അവർ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ട്. എന്നാൽ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ ആക്ഷൻ കൗൺസിലുണ്ടാക്കാനാണ് തീരുമാനം. പെൺകുട്ടിയുടെ വീട്ടിലും അപകടം നടന്ന സ്ഥലത്തും ഇന്നലെ ഫോറൻസിക് പരിശോധന ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ അന്വേഷണ സംഘം ഗൗരവത്തോടെ ഏടുക്കുന്നുവെന്നാണ് ഇതിൽ നിന്ന് ലഭിക്കുന്ന സൂചന.
ഏറെ നാളായി റെമീസും പെൺകുട്ടിയും അടുപ്പത്തിലായിരുന്നു. പ്രൊഫഷണൽ കോഴ്‌സിന് വിദേശത്ത് പഠിക്കുന്ന പെൺകുട്ടി അവധിക്ക് എത്തിയപ്പോൾ റെമീസിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗിന് പഠിക്കുന്ന റെമീസും പെരുന്നാൾ ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. ഇവരുടെ ബന്ധത്തോടെ അച്ഛനും വീട്ടുകാർക്കും കടുത്ത എതിർപ്പുമായിരുന്നു. ഈ സാഹചര്യത്തിൽ അർദ്ധ രാത്രിയിൽ പെൺകുട്ടിയ്‌ക്കൊപ്പം റെമീസിനെ കണ്ടാൽ എന്താകും നടക്കുമെന്ന് ഊഹിക്കാം. ഇത് തന്നെയാകും മരണത്തിന് കാരണമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് നാട്ടുകാർ. കഴുത്തിലെ മുറിവിൽ നിന്ന് എല്ലാം വ്യക്തമാണെന്നും അവർ പറയുന്നു. എന്നാൽ വെറുമൊരു റോഡപകടമെന്ന നിലപാട് ലോക്കൽ പൊലീസ് ആവർത്തിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് പൊലീസിനോടും അവർ പങ്കുവച്ചത് ഈ വികാരമാണ്. ഈ സാഹചര്യത്തിലാണ് ഫോറൻസിക് പരിശോധന നടന്നത്.
മൊബൈൽ ഫോണിലെ മെസേജുകൾ കാരണമാണ് വീട്ടിലെത്തിയ വിവരം പെൺകുട്ടി നിഷേധിക്കാത്ത് എന്ന വാദവും നാട്ടുകാർക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ പൂർണ്ണമായും സത്യസന്ധമായി വിവരണമായി അതിനെ എടുക്കേണ്ടതില്ലെന്നാണ് നിലപാട്. സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ തട്ടിയാണ് റെമീസ് മരിച്ചതെന്നാണ് ലോക്കൽ പൊലീസിന്റെ വിശദീകരണം. എന്നാൽ റെമീസിന്റെ ബൈക്കന് കാര്യമായ കേടുപാട് പറ്റിയിട്ടില്ല. കഴുത്തിന് വെട്ടുള്ളതു പോലെ പൊലീസ് പറയുകയും ചെയ്യുന്നു. കാലിനും വാളുകൊണ്ടുള്ള മുറവിന് സമാനമായ ഒന്നുണ്ട്. ബൈക്കിനാകട്ടെ ചവിട്ടു കൊണ്ടതിന്റെ കേടുപാടുകളാണ് ഉള്ളതും. ഈ സാഹചര്യത്തിൽ റെമീസിനെ കൊന്ന ശേഷം സ്ഥലത്തുകൊണ്ടിട്ടതാകാമെന്നാണ് ആക്ഷേപം.
അപകടം പറ്റിയ സ്ഥലത്ത് രക്തം തളം കെട്ടി നിൽക്കാത്തതും സംശയം കൂട്ടുന്നു. പണി ചെയ്യാനായി ഒതുക്കിയിട്ടിരുന്ന പെട്ടി ഓട്ടോയ്ക്ക് സമീപമാണ് ബൈക്കിനേയും റെമീസിനേയും കണ്ടത്. ഈ പെട്ടി ഓട്ടോ പൊളിക്കാനായി റോഡരികിൽ ഒതുക്കിയിട്ടതാണ്. പ്രദേശ വാസികൾക്കെല്ലാം ഇത് അറിയാവുന്നതുമാണ്. ഓട്ടോയുടെ പിൻഭാഗത്തെ ടയർ പഞ്ചറാണ്. അപകടത്തിലാണ് ഇത് സംഭവിച്ചതെന്ന് വരുത്തി തീർക്കാൻ ആരോ മനപ്പൂർവ്വം ചെയ്തതാണിതെന്നാണ് നാട്ടുകാരുടെ പക്ഷം. അല്ലാത്ത പക്ഷം അപകടം നടന്നിടത്ത് രക്തം കെട്ടികിടക്കുമായിരുന്നു. അതുണ്ടാിട്ടില്ല. അതിനിടെ കഴുത്തിലേയും തുടയെല്ലിലേയും മുറിവ് അപകടത്തിലുണ്ടായതാണെന്ന് വരുത്താനും നീക്കമുണ്ട്. എന്നാൽ അപകടത്തിൽ കഴുത്തിന് വെട്ടുപോലുള്ള മുറിവുണ്ടാവുക അസാധ്യമാണ്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലിയിലെത്തിയത്. ബൈക്ക് അപകടം നടന്ന സ്ഥലവും ഇടിച്ച ഓട്ടോയും സംഘം പരിശോധിച്ചു. മരിച്ച മണങ്ങല്ലൂർ താഴത്തുവീട്ടിൽ റെമീസിന്റെ മൊബൈലിലേക്ക് വന്ന കോളുകളും മെസേജുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ റമീസ് മരിക്കാനിടയായ സംഭവം റോഡരികിലെ മിനി ഓട്ടോയിൽ അതിശക്തമായി ഇടിച്ചുണ്ടായ അപകടമാണെന്ന് പൊലീസ് പറയുന്നത്. ഓട്ടോയുടെ പിന്നിൽ ശരീരത്തിന്റെ തൊലിയും രക്തവും പാൻസിന്റെ ചില ഭാഗങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കഴുത്തിൽ ആയുധം കൊണ്ടുള്ള മുറിവില്ലായിരുന്നുവെന്നും വാഹനത്തിലിടിച്ചതിന്റെ ഫലമായി കഴുത്തിലെ എല്ലിന് ചെറിയ പൊട്ടൽ മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.
ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻകൗൺസിൽ രൂപവത്കരണം. ഇതിനായി വ്യാഴാഴ്ച വൈകീട്ട് 5 ന് മണങ്ങല്ലൂർ പള്ളിപ്പടി ജങ്ഷനിൽ ആക്ഷൻ കൗൺസിൽ രൂപവത്കരണയോഗം നടക്കും. നിലവിൽ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി. പി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 3.30ന് ആണ് സംഭവം. ശബരിമല ദർശനത്തിനു പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് യുവാവിനെ ആദ്യം കണ്ടത്. പാഞ്ഞെത്തുന്ന വണ്ടികൾ യുവാവിന്റെ ശരീരത്തിൽ കയറാനുള്ള സാധ്യത കണക്കിലെടുത്തു തീർത്ഥാടകർ വണ്ടി റോഡിനു നടുവിൽ നിർത്തിയിട്ടശേഷം പരിസരവാസികളെ വിളിച്ചുണർത്തി. ടൗണിലെ ഓട്ടോ ഡ്രൈവർമാരും സ്ഥലത്തെത്തി.
കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ബന്ധുവിന്റെ ബൈക്കുമായി അർധരാത്രിയാണു റെമിസ് വീട്ടിൽനിന്നു പുറപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. രാത്രി രണ്ടു മണിക്കൂർ എവിടെയോ ചെലവഴിച്ചശേഷം തിരികെ മടങ്ങും വഴിയാണ് അപകടത്തിൽപ്പെട്ടതെന്നു സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. എന്നിട്ടും ഈ വീടിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയില്ല. റെമീസിന്റെ മരണ ശേഷവും മൊബൈലിലേക്ക് മെസേജുകളുടെ പ്രവാഹമായിരുന്നു. റെമിസിന്റെ കഴുത്തിനു താഴെയും തുടയിലും സാരമായ മുറിവേറ്റിട്ടുണ്ട്. വാഹനാപകടമാണെങ്കിൽ കഴുത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതയുമില്ല. റെമീസ് മരിച്ച് കിടന്നത് കണ്ട ഓട്ടോറിക്ഷക്കാർക്ക് പോലും പ്രഥമദൃഷ്ട്യാ കൊലപാതകമാണിതെന്ന വ്യക്തമായിരുന്നു. അങ്ങനെയാണ് മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.
എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ നിന്നും ബന്ധുവിന്റെ ബൈക്കുമായി എരുമേലിയിലെത്തിയ റമീസ് വെളുപ്പിന് ചെമ്പകത്തുങ്കൽ പാലത്തിനു സമീപം ഓട്ടോയിലിടിച്ച് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു തിയറിയിൽ ലോക്കൽ പൊലീസ് ഉറച്ചു നിൽക്കുന്നു. വെളുപ്പിന് റമീസ് ബൈക്കിൽ പോകുന്നതും കണ്ടവരുണ്ട്. എന്നാൽ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടന്നതിന്റെ ലക്ഷണമില്ലെന്നാണ് പൊലീസിന്റെ വാദം. ഇത് ക്രൈംബ്രാഞ്ച് സംഘം മുഖവലിക്ക് എടുത്തിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഫോറൻസിക് പരിശോധനാ ഫലവും പോസ്റ്റ് മോർട്ടം റിപ്പോർട്ടും സത്യം വെളിച്ചത്തുകൊണ്ടു വരുമെന്നാണ് ക്രൈംബ്രാഞ്ച് ഈ ഘട്ടത്തിൽ നൽകുന്ന വിശദീകരണം.