- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസക്കിമുത്തു കടം വാങ്ങിയത് 1.40ലക്ഷം; മുതലും പലിശയുമായി അടച്ചത് 2.34ലക്ഷം; പൊലീസും കളക്ടറും വട്ടപ്പലിശയ്ക്ക് അനുകൂലം; ഇസക്കി മുത്തുവും കുടുംബവും സ്വയം തീകൊളുത്തിയത് ഭീഷണികൾ അതിരുവിട്ടപ്പോൾ; തിരുനെൽവേലി കളക്ടറേറ്റിന് മുന്നിൽ ഒരു കുടുംബം നിന്നു കത്തുന്ന ദൃശ്യങ്ങൾ പറയുന്നത്
ചെന്നൈ: കൊള്ളപ്പലിശക്കാരന്റെ പീഡനത്തെത്തുടർന്ന് തിരുനെൽവേലി കളക്ടറേറ്റിന് മുന്നിൽ നാലംഗകുടുംബം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിന് പിന്നിൽ പൊലീസിന്റെ അനാസ്ഥയും. സംഭവത്തിൽ മൂന്നുപേർ മരിച്ചു. കൊള്ളപ്പലിശയ്‌ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. അപമാനമായിരുന്നു ഫലം. ഇതേ തുടർന്നായിരുന്നു കുടുംബം ആത്മഹത്യയ്ക്ക് കളക്ടറേറ്റിന് മുമ്പിൽ എത്തിയത്. തെങ്കാശിക്കടുത്ത് കാശിധർമത്തെ തൊഴിലാളിയായ ഇസക്കിമുത്തു (32), ഭാര്യ സുബ്ബലക്ഷ്മി (25), മക്കളായ മതിശരണ്യ (4), അക്ഷയ ഭരണിക (2) എന്നിവരാണ് കളക്ടറേറ്റിന് മുന്നിൽ തീകൊളുത്തിയത്. ഇസക്കിമുത്തു ഒഴികെ മറ്റു മൂന്നുപേരും ആശുപത്രിയിൽ മരിച്ചു. ഇസക്കിമുത്തുവിന്റെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ഒട്ടേറെപേർ നോക്കിനിൽക്കേയാണ് സംഭവം. രാജ്യമാകെ ചർച്ച ചെയ്ത സംഭവത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാണ്. വട്ടിപ്പലിശക്കാർക്കെതിരെ വീണ്ടും ജനരോഷം സജീവമാവുകയാണ്. ഇസക്കിമുത്തു ഒരു സ്ത്രീയുടെ കൈയിൽനിന്ന് വ്യാപാരം തുടങ്ങാനായി രണ്ടുവർഷംമുമ്പ് 1.40 ലക്ഷം രൂപ കടം വാങ്ങിയിര
ചെന്നൈ: കൊള്ളപ്പലിശക്കാരന്റെ പീഡനത്തെത്തുടർന്ന് തിരുനെൽവേലി കളക്ടറേറ്റിന് മുന്നിൽ നാലംഗകുടുംബം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിന് പിന്നിൽ പൊലീസിന്റെ അനാസ്ഥയും. സംഭവത്തിൽ മൂന്നുപേർ മരിച്ചു. കൊള്ളപ്പലിശയ്‌ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. അപമാനമായിരുന്നു ഫലം. ഇതേ തുടർന്നായിരുന്നു കുടുംബം ആത്മഹത്യയ്ക്ക് കളക്ടറേറ്റിന് മുമ്പിൽ എത്തിയത്.
തെങ്കാശിക്കടുത്ത് കാശിധർമത്തെ തൊഴിലാളിയായ ഇസക്കിമുത്തു (32), ഭാര്യ സുബ്ബലക്ഷ്മി (25), മക്കളായ മതിശരണ്യ (4), അക്ഷയ ഭരണിക (2) എന്നിവരാണ് കളക്ടറേറ്റിന് മുന്നിൽ തീകൊളുത്തിയത്. ഇസക്കിമുത്തു ഒഴികെ മറ്റു മൂന്നുപേരും ആശുപത്രിയിൽ മരിച്ചു. ഇസക്കിമുത്തുവിന്റെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ഒട്ടേറെപേർ നോക്കിനിൽക്കേയാണ് സംഭവം. രാജ്യമാകെ ചർച്ച ചെയ്ത സംഭവത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാണ്. വട്ടിപ്പലിശക്കാർക്കെതിരെ വീണ്ടും ജനരോഷം സജീവമാവുകയാണ്.
ഇസക്കിമുത്തു ഒരു സ്ത്രീയുടെ കൈയിൽനിന്ന് വ്യാപാരം തുടങ്ങാനായി രണ്ടുവർഷംമുമ്പ് 1.40 ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. മുതലും പലിശയുമാണ് 2.34 ലക്ഷം രൂപ തിരിച്ചടച്ചു. പിന്നെയും പണം വേണമെന്നാവശ്യപ്പെട്ട് പീഡനം തുടർന്നപ്പോൾ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
തുടർന്ന് തിരുനൽവേലി കളക്ടർക്ക് ആറുതവണ പരാതി നൽകി. എന്നിട്ടും പരിഹാരമുണ്ടായില്ല. ഒടുവിൽ തിങ്കളാഴ്ച ഇസക്കിമുത്തു കുടുംബസമേതം കളക്ടറേറ്റിന് മുന്നിലെത്തി തീകൊളുത്തുകയായിരുന്നു. പാളയംക്കോട്ട ഗവ. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഇസക്കിമുത്തുവിന് 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർചെയ്തു.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. കടയനല്ലൂരിലെ കാസിധർമ ഗ്രാമത്തിലാണ് ഈ കുടുംബം താമസിക്കുന്നത്.