- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളെ എടുത്ത് എസ്‌കലേറ്ററിൽ കയറുന്നവർ ഈ ദുരന്തം പാഠമാക്കുക; കാൽ വഴുതിയപ്പോൾ കൈയിൽ ഇരുന്ന കുഞ്ഞ് മരണത്തിലേക്ക് കൂപ്പ് കുത്തിയ വീഡിയോ
നാമെല്ലാവരും കുഞ്ഞുങ്ങളെ എടുത്ത് എസ്‌കലേറ്ററിൽ കയറുന്നവരാണ്. അത്തരം സന്ദർഭങ്ങളിൽ അത്യധികമായ ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഇതിന് മുമ്പ് എത്രയോ ദുരന്തങ്ങളിലൂടെ വെളിപ്പെട്ട കാര്യമാണ്. ആ സത്യത്തിന് അടിവരയിടുന്ന മറ്റൊരു എസ്‌കലേറ്റർ ദുരന്തം കൂടി ചൈനയിൽ സംഭവിച്ചിരിക്കുന്നു. കുഞ്ഞിനെ എടുത്ത് എസ്‌കലേറ്ററിൽ കയറിയ അമ്മൂമ്മയ്ക്ക് കാൽ വഴുതിയപ്പോൾ അവരുടെ കൈയിൽ ഇരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് താഴോട്ട് തെറിച്ച് വീണ് മരണത്തിലേക്ക് കൂപ്പ് കുത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കുഞ്ഞ് 30 അടിതാഴ്ചയിലേക്ക് വീണാണ് മരിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ എസ്‌കലേറ്ററിൽ സംഭവിച്ച് ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എസ്‌കലേറ്ററിൽ പേരക്കുട്ടിയെ ഒരു കൈയിലെടുത്ത് കയറി അമ്മൂമ്മയ്ക്ക് കാൽ വഴുതി ബാലൻസ് തെറ്റിയതിനെ തുടർന്നാണീ അപകടമുണ്ടായിരിക്കുന്നത്. ബാലൻസ് തെറ്റിയ സ്ത്രീ ഹാൻഡ് റെയിലിന് സമീപത്തേക്ക് ചെരിയുന്നതും കുഞ്ഞ് അവരുടെ കൈയിൽ നിന്നും തെറിച്ച് താഴോട്ട് പോവുക
നാമെല്ലാവരും കുഞ്ഞുങ്ങളെ എടുത്ത് എസ്‌കലേറ്ററിൽ കയറുന്നവരാണ്. അത്തരം സന്ദർഭങ്ങളിൽ അത്യധികമായ ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഇതിന് മുമ്പ് എത്രയോ ദുരന്തങ്ങളിലൂടെ വെളിപ്പെട്ട കാര്യമാണ്. ആ സത്യത്തിന് അടിവരയിടുന്ന മറ്റൊരു എസ്‌കലേറ്റർ ദുരന്തം കൂടി ചൈനയിൽ സംഭവിച്ചിരിക്കുന്നു. കുഞ്ഞിനെ എടുത്ത് എസ്‌കലേറ്ററിൽ കയറിയ അമ്മൂമ്മയ്ക്ക് കാൽ വഴുതിയപ്പോൾ അവരുടെ കൈയിൽ ഇരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് താഴോട്ട് തെറിച്ച് വീണ് മരണത്തിലേക്ക് കൂപ്പ് കുത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കുഞ്ഞ് 30 അടിതാഴ്ചയിലേക്ക് വീണാണ് മരിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ എസ്‌കലേറ്ററിൽ സംഭവിച്ച് ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
എസ്‌കലേറ്ററിൽ പേരക്കുട്ടിയെ ഒരു കൈയിലെടുത്ത് കയറി അമ്മൂമ്മയ്ക്ക് കാൽ വഴുതി ബാലൻസ് തെറ്റിയതിനെ തുടർന്നാണീ അപകടമുണ്ടായിരിക്കുന്നത്. ബാലൻസ് തെറ്റിയ സ്ത്രീ ഹാൻഡ് റെയിലിന് സമീപത്തേക്ക് ചെരിയുന്നതും കുഞ്ഞ് അവരുടെ കൈയിൽ നിന്നും തെറിച്ച് താഴോട്ട് പോവുകയുമായിരുന്നു. കുഞ്ഞിനെ പിടിക്കാൻ അവർ ശ്രമം നടത്തിയെങ്കിലും അതിന് സാധിക്കാതെ പോവുകയായിരുന്നുവെന്നാണ് സിസിടിവ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കുട്ടിയുടെ അമ്മയും സഹോദരിയുമാണെന്ന് തോന്നിക്കുന്ന രണ്ട് പേർ ഈ അപകടങ്ങൾക്ക് സാക്ഷിയായി പരിഭ്രമത്തോടെ കരയുന്നതും കാണാം.
തുടർന്ന് വീഡിയോയുടെ അവസാനം കുഞ്ഞിന്റെ അമ്മ താഴോട്ട് വീണ തന്റെ മകന്റെ അടുത്തേക്ക് ഓടുന്നുണ്ട്. തിരക്കിനിടയിൽ മറ്റെ ചെറിയ പെൺകുട്ടി വീഴുന്നുമുണ്ട്. അപകടത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചൈനയിലെ ഷാൻഗായിലെ കിൻഗുപു ജില്ലയിലെ വു യു പ്ലാസ ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.