- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌കലേറ്ററിൽ ഇറങ്ങുമ്പോൾ കാൽവഴുതി; കൈയിലിരുന്ന കുഞ്ഞ് 40 അടി ഉയരത്തിൽനിന്നും വീണത് മരണത്തിലേക്ക്; കുഞ്ഞുങ്ങളുമായി എസ്‌കലേറ്ററിൽ കയറുന്നവരെല്ലാം കാണേണ്ട ഒരു വീഡിയോ
എസ്‌കലേറ്ററിൽ കയറവെ വസ്ത്രത്തിൽ കാൽകുടുങ്ങി വീണ അമ്മയുടെ കൈയിൽനിന്ന് തെറിച്ചുതാഴേയ്ക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉസ്‌ബെക്കിസ്താനിൽ നടന്ന ദാരുണ സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. എസ്‌കലേറ്ററിൽ കുഞ്ഞുമായി കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോ നൽകുന്ന പാഠം. തലമറച്ച് നീളൻ വസ്ത്രമണിഞ്ഞാണ് യുവതി എസ്‌കലേറ്ററിൽ കയറിയത്. വലതുകൈയിൽ ഇളയകുട്ടിയെ എടുത്തിരുന്നു. ഇടതുകൈയിൽ മുതിർന്ന കുട്ടിയെ പിടിക്കുകയും ചെയ്തിരുന്നു. പെട്ടെന്ന് വസ്ത്രം എസ്‌കലേറ്ററിൽ കുടുങ്ങുകയും യുവതി നിലതെറ്റി വീഴുകയുമായിരുന്നു. വീഴ്ചയിൽ കൈയിലിരുന്ന കുഞ്ഞ് 40 അടിയോളം താഴ്ചയിലേക്ക് തെറിച്ചുവീണ് തൽക്ഷണം മരിച്ചു. അൻഡിയാൻ നഗരത്തിലെ നാലുനിലകളുള്ള ഷോപ്പിങ് മാളിന്റെ താഴത്തെ തറയിലേക്ക് തെറിച്ചുവീണാണ് കുഞ്ഞ് മരിച്ചത്. സുരക്ഷാജീവനക്കാരും മറ്റും ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്‌കലേറ്ററിൽ കയറുമ്പോൾ ഇത്തരം നീളൻ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമല്ലെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു
എസ്‌കലേറ്ററിൽ കയറവെ വസ്ത്രത്തിൽ കാൽകുടുങ്ങി വീണ അമ്മയുടെ കൈയിൽനിന്ന് തെറിച്ചുതാഴേയ്ക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉസ്‌ബെക്കിസ്താനിൽ നടന്ന ദാരുണ സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. എസ്‌കലേറ്ററിൽ കുഞ്ഞുമായി കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോ നൽകുന്ന പാഠം.
തലമറച്ച് നീളൻ വസ്ത്രമണിഞ്ഞാണ് യുവതി എസ്‌കലേറ്ററിൽ കയറിയത്. വലതുകൈയിൽ ഇളയകുട്ടിയെ എടുത്തിരുന്നു. ഇടതുകൈയിൽ മുതിർന്ന കുട്ടിയെ പിടിക്കുകയും ചെയ്തിരുന്നു. പെട്ടെന്ന് വസ്ത്രം എസ്‌കലേറ്ററിൽ കുടുങ്ങുകയും യുവതി നിലതെറ്റി വീഴുകയുമായിരുന്നു. വീഴ്ചയിൽ കൈയിലിരുന്ന കുഞ്ഞ് 40 അടിയോളം താഴ്ചയിലേക്ക് തെറിച്ചുവീണ് തൽക്ഷണം മരിച്ചു.
അൻഡിയാൻ നഗരത്തിലെ നാലുനിലകളുള്ള ഷോപ്പിങ് മാളിന്റെ താഴത്തെ തറയിലേക്ക് തെറിച്ചുവീണാണ് കുഞ്ഞ് മരിച്ചത്. സുരക്ഷാജീവനക്കാരും മറ്റും ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്‌കലേറ്ററിൽ കയറുമ്പോൾ ഇത്തരം നീളൻ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമല്ലെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. എന്നാൽ, സ്വന്തം കൈയിൽനിന്ന് കുഞ്ഞ് മരണത്തിലേക്ക് തെറിച്ചുവീണത് ആ അമ്മയെ എത്രത്തോളം തകർത്തിട്ടുണ്ടാവുമെന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടും.