- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാനിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ഫോണുകൾ ചോർത്തി എസ്സാർ ഗ്രൂപ്പ്; ആറുവർഷം നീണ്ടുനിന്ന ചോർത്തൽ ഞെട്ടിക്കുന്നത്; ഇന്ത്യയെ പിടിച്ചുകുലുക്കാൻ മറ്റൊരു ടെലിഫോൺ ടാപ്പിങ് വിവാദം കൂടി
ന്യൂഡൽഹി: 2001 മുതൽ 2006വരെയുള്ള കാലയളവിൽ കേന്ദ്ര മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും മുകേഷ് അംബാനിയെപ്പോലുള്ള വ്യവസായ പ്രമുഖരുടെയും ഫോണുകൾ ചോർത്തിയിരുന്നതായി റിപ്പോർട്ട്. എസ്സാർ ഗ്രൂപ്പാണ് ഫോൺ ചോർത്തലിന് പിന്നിൽ. എൻ.ഡി.എ സർക്കാരിന്റെയും യു.പി.എ സർക്കാരിന്റെയും കാലത്തെ ഈ ചോർത്തൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികളിൽ നടക്കുന്ന അഴിമതികളുടെയും വ്യവസായ ലോകവും അധികാര കേന്ദ്രവും തമ്മിലുള്ള അവിശുദ്ധ ഇടപാടുകളുടെയും കഥകളാണ് ചോർത്തിയ ഫോൺകോളുകൾക്ക് പറയാനുണ്ടാവുകയെന്നാണ് കരുതുന്നത്. ഫോണുകൾ ചോർത്തിയ എസ്സാർ ഗ്രൂപ്പിലെ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകൻ സുരൻ ഉപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജൂൺ ഒന്നിന് നൽകിയ ചോർത്തപ്പെട്ട ഫോണുകളുടെ വിശദാംശങ്ങളുണ്ട്. ഇപ്പോഴത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു, മുൻ കേന്ദ്ര മന്ത്രിമാരായ പ്രഫുൽ പട്ടേൽ, രാം നായിക്, വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, അനിലിന്റെ ഭാര്യ ടിന അംബാനി, അന്തരിച്
ന്യൂഡൽഹി: 2001 മുതൽ 2006വരെയുള്ള കാലയളവിൽ കേന്ദ്ര മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും മുകേഷ് അംബാനിയെപ്പോലുള്ള വ്യവസായ പ്രമുഖരുടെയും ഫോണുകൾ ചോർത്തിയിരുന്നതായി റിപ്പോർട്ട്. എസ്സാർ ഗ്രൂപ്പാണ് ഫോൺ ചോർത്തലിന് പിന്നിൽ. എൻ.ഡി.എ സർക്കാരിന്റെയും യു.പി.എ സർക്കാരിന്റെയും കാലത്തെ ഈ ചോർത്തൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്.
അധികാരത്തിന്റെ ഇടനാഴികളിൽ നടക്കുന്ന അഴിമതികളുടെയും വ്യവസായ ലോകവും അധികാര കേന്ദ്രവും തമ്മിലുള്ള അവിശുദ്ധ ഇടപാടുകളുടെയും കഥകളാണ് ചോർത്തിയ ഫോൺകോളുകൾക്ക് പറയാനുണ്ടാവുകയെന്നാണ് കരുതുന്നത്. ഫോണുകൾ ചോർത്തിയ എസ്സാർ ഗ്രൂപ്പിലെ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകൻ സുരൻ ഉപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജൂൺ ഒന്നിന് നൽകിയ ചോർത്തപ്പെട്ട ഫോണുകളുടെ വിശദാംശങ്ങളുണ്ട്.
ഇപ്പോഴത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു, മുൻ കേന്ദ്ര മന്ത്രിമാരായ പ്രഫുൽ പട്ടേൽ, രാം നായിക്, വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, അനിലിന്റെ ഭാര്യ ടിന അംബാനി, അന്തരിച്ച പ്രമോദ് മഹാജൻ, അമർ സിങ് എംപി, ഒട്ടേറെ സ്ഥാപന മേധാവികൾ, ഇപ്പോഴത്തെ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി, ഐഡിബിഐ ബാങ്കിന്റെ മുൻ ചെയർമാൻ പി.പി.വോറ, ഐ.സിഐസി.ഐ ബാങ്കിന്റെ ചെയർമാൻ കെ.വി.കാമത്ത്, മുൻ ജോയന്റ് മാനേജിങ് ഡയറക്ടർ ലളിത ഗുപ്‌തെ എന്നിവരുടെ ഫോണുകളും ചോർത്തപ്പെട്ടിരുന്നു.
ഈ ഫോൺ സംഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്ന സുപ്രധാന വ്യക്തികളിൽ സിനിമാ താരം അമിതാഭ് ബച്ചനും സഹാര തലവൻ സുബ്രതോ റോയിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രമുഖരായ ബ്രജേഷ് മിശ്രയും എൻ.കെ.സിങ്ങുമൊക്കെ ഉൾപ്പെടുന്നു. എസ്സാർ ഗ്രൂപ്പും ചില രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ഈ പരാതിയുമായി സുരൻ ഉപ്പൽ രംഗത്തുവന്നത്.