- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2015 ൽ നിങ്ങൾ ഇന്റർനെറ്റിൽ സുരക്ഷിതരാണോ? ഓൺലൈൻ ബാങ്കിങ് വഴി പണം മോഷ്ടിക്കപ്പെട്ടാലോ? സൈബർ സുരക്ഷ എങ്ങനെ വർദ്ധിപ്പിക്കാം എന്നറിയുക
2014 ഐ റ്റി സെക്യൂരിറ്റി മേഖലയെ സംബന്ധിച്ചിടത്തോളം വളരെ സംഭവബഹുലമയിരിന്നു. ആരും ഇന്റർനെറ്റിൽ അത്ര സുരക്ഷിതരല്ല എന്ന ഒരു തോന്നൽ എല്ലാവരിലും ആവർത്തിച്ച് ഉറപ്പിക്കുന്നതുപോലെ ധാരാളം സംഭവവികാസങ്ങൾ നമ്മൾ കാണുകയും അതിലൂടെ കടന്നുപോകുകയും ചെയ്തു. ഒരു കാര്യം ഓർക്കുക, നമ്മൾ ആരും തന്നെ ഇന്റർനെറ്റിൽ അദൃശ്യരാണ് എന്ന് കരുതേണ്ട. നമ്മൾ എപ്പോളും
2014 ഐ റ്റി സെക്യൂരിറ്റി മേഖലയെ സംബന്ധിച്ചിടത്തോളം വളരെ സംഭവബഹുലമയിരിന്നു. ആരും ഇന്റർനെറ്റിൽ അത്ര സുരക്ഷിതരല്ല എന്ന ഒരു തോന്നൽ എല്ലാവരിലും ആവർത്തിച്ച് ഉറപ്പിക്കുന്നതുപോലെ ധാരാളം സംഭവവികാസങ്ങൾ നമ്മൾ കാണുകയും അതിലൂടെ കടന്നുപോകുകയും ചെയ്തു. ഒരു കാര്യം ഓർക്കുക, നമ്മൾ ആരും തന്നെ ഇന്റർനെറ്റിൽ അദൃശ്യരാണ് എന്ന് കരുതേണ്ട. നമ്മൾ എപ്പോളും നമ്മളെകുറിച്ചുള്ള തെളിവുകൾ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ബാക്കി വച്ചാണ് ഇന്റർനെറ്റിൽ പരതുന്നത്. നിങ്ങൾക്ക് നിങ്ങളുടെ സുരക്ഷിതത്വം എങ്ങനെ കുറച്ചുകൂടെ സ്മാർട്ടാക്കം എന്ന് പറയുകയാണ് ഈ ലേഖനത്തിൽ.
ഹോം ഡിപ്പോ വെബ്‌സൈറ്റിൽ നിന്നും 56 മില്ല്യൻ ക്രെഡിറ്റ് കാർഡ് ഇൻഫർമേഷൻ, 53 മില്ല്യൻ ഇമെയിൽ അഡ്രസ് തുടങ്ങിയവ കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്‌റ്റെംബർ മാസം വരെയുള്ള കാലയളവിൽ കുപ്രസിദ്ധരായ ഹാക്കർമാർ ശേഖരിക്കുകയും, 76 മില്ല്യൻ കുടുംബങ്ങളുടെയും 7 മില്ല്യൻ ചെറിയ വ്യാപരസ്ഥാപങ്ങളുടെ വളരെ സ്വകാര്യമായ വിവരങ്ങൾ, ജേ പീ മോർഗൻ ബാങ്കിന്റെ ഡിജിറ്റൽ ലോക്കറിൽ നിന്നും മോഷ്ടിക്കുകയും ചെയ്തു. ഇത് കൂടാതെ 40 മില്ല്യൻ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇൻഫോർമേഷൻ, 110 മില്ല്യൻ വ്യകതികളുടെ സ്വകാര്യ വിവരങ്ങൾ തുടങ്ങിയവയും പല സ്ഥാപനങ്ങളിൽ നിന്നും മോഷണം പോയതായാണ് ഏകദേശം കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ അമ്മേരിക്കയിൽ ഉള്ള ആളുകളുടെ കണക്കെടുത്തൽ, അതിൽ ക്രെഡിറ്റ് കാർഡ് ഹാക്കിങ് സംബന്ധമായ പ്രശ്‌നം ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ 3% ത്തിൽ താഴെ മാത്രമായിരിക്കും ഉണ്ടാകുക. പല ആളുകളും ചിലപ്പോൾ ഇത് അറിയാറുപോലുമില്ല എന്നാണ് റാപിഡ് സെവൻ എന്ന സൈബർ സെക്യൂരിറ്റി കമ്പനി അവകാശപ്പെടുന്നത്.
2015 ൽ നമ്മൾ എത്രമാത്രം ഇന്റർനെറ്റിൽ സുരക്ഷിതരയിരിക്കും എന്നു ഇപ്പോൾ നമ്മൾക്കുപോലും ഉറപ്പില്ല. ഒരു പരിധിവരെ നമ്മൾ തന്നെ നമ്മുടെ സെക്യൂരിറ്റി ചില നിസാര കാര്യങ്ങളിലൂടെ കുറച്ചു ബന്ധവസ് ആക്കുവാൻ സാധിക്കും.
1. പാസ്സ്‌വേർഡ് തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ചില അപകടങ്ങൾ നമ്മൾക്ക് ഒഴിവാക്കുവാൻ സാധിക്കും. ഒരു പാസ്സ്‌വേർഡ് നമ്മൾ സെറ്റ് ചെയ്യുമ്പോൾ അതിൽ ഒരു അപ്പർ കേസ് ലെറ്റർ ( ക്യാപിറ്റൽ ലെറ്റർ ) ഒരു ലോവർ കേസ് ലെറ്റർ (സ്മാൾ ലെറ്റർ) ഒരു നമ്പർ ഒരു സ്‌പെഷ്യൽ ക്യാരക്റ്റർ തുടങ്ങിയവ ഉണ്ടാകുകയാണെങ്കിൽ ആ പാസ്സ്‌വേർഡ് നമ്മളെ ഒരു പരിധിവരെ അപകടത്തിൽ നിന്നും രക്ഷിക്കും. ഉദാഹരണത്തിന് Ba#sL6o&n0 എന്നത് ഒരു സ്‌ട്രോങ്ങ് പാസ്‌വേർഡ് ആണ്. ഇതിൽ മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ട് എന്ന് മാത്രമല്ല പെട്ടന്ന് ഊഹിക്കാൻ പോലും പറ്റാത്ത ഒരു പാസ്സ്‌വേർഡ് ആണ്. കഴിയുന്നതും സ്വന്തം പേരോ, സ്ഥലപ്പേരോ, നമ്മളുമായി ബന്ധമുള്ള പേരുകളോ നമ്പർകളോ പാസ്സ്‌വേർഡിൽ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ പാസ്സ് വേർഡ് എത്രത്തോളം ശക്തമാണ് എന്ന് നിങ്ങൾക്ക് http://www.passwordmeter.com/ എന്ന വെബ്‌സൈറ്റിൽ ചെക്ക് ചെയ്യാം.
2. പല അക്കൗണ്ടുകൾക്കും പല പാസ്സ്‌വേർഡ് ഉപയോഗിക്കുക . പറയുമ്പോൾ വളരെ എളുപ്പമാണെങ്കിലും പ്രവരതികമാക്കുവാൻ കുറച്ചു ബുദ്ധിമുട്ടാണ് ഇത്. ഒരു പാസ്സ്‌വേർഡ് തന്നെ ഓർക്കുന്നവർ വളരെ ചുരുക്കമാണ് അപ്പോൾ പിന്നെ പല പാസ്സ്‌വേർഡ് ഉപയോഗിക്കുന്ന കാര്യം എങ്ങനെ ചിന്തിക്കും അല്ലെ? . വിഷമിക്കണ്ട അതിനും വഴി ഉണ്ട്. http://keepass.info/ എന്ന വെബ്‌സൈറ്റ് അതിനുള്ള ഒരു സൊലൂഷൻ നിങ്ങൾക്ക് ഫ്രീ ആയി തരുന്നുണ്ട്. ഇത് നമ്മളുടെ യൂ എസ് ബീ ഡിസ്‌കിൽ നമ്മൾക്ക് ഇൻസ്റ്റോൾ ചെയ്തു ഉപയോഗിക്കാം. ഇത് ബുദ്ധിമുട്ടാണെങ്കിൽ അറ്റ കൈക്ക് ഒരു ഡയറിയിൽ നിങ്ങൾക്ക് മാത്രം മനസിലാകുന്ന രീതിയിൽ എഴുതി നിങ്ങളുടെ അലമാരിയിലോ മറ്റോ സൂക്ഷിക്കാം.
3. ഓൺലൈൻ പേയ്‌മെന്റ് നടത്തുന്ന വെബ്‌സൈറ്റിന്റെ യൂ ആർ എൽ വ്യക്തമായി പരിശോധിച്ചശേഷം മാത്രം ഇടപാടുകൾ നടത്തുക. കാർഡും, നെറ്റ് ബാങ്കിങ്ങും ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന് മുൻപ് യൂ ആർ എൽ അഡ്രസ് ബാർ ശ്രദ്ധിച്ചാൽ അതിൽ ഒരു ലോക്കിന്റെ ഐക്കൺ കാണാം സാധാരണ ഇത് പച്ച നിറത്തിൽ ഹൈലൈറ്റഡ് ആയിരിക്കും അതുകൂടാതെ http:// പ്രോട്ടോകോളിനു പകരം https:// പ്രോട്ടോകോൾ ആയിരിക്കും ഉപയോഗിക്കുക, ഇതും നിങ്ങളുടെ സുരക്ഷിതത്വം വർധിപ്പിക്കുന്നതാണ്.
4. പബ്ലിക് വൈ ഫൈ ഉപയോഗിച്ചുള്ള ബ്രൗസിങ്ങിൽ കഴിയുന്നതും നിങ്ങളുടെ യൂസർ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ചുള്ള ബ്രൗസിങ്ങിനു മുതിരാതിരിക്കുക, നിങ്ങളുപയോഗിക്കുന്ന ഒരു പബ്ലിക് വൈ ഫൈയിൽ ഒരു ഹാക്കറും ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് വളരെ നിസാരമായി നിങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഹാക്ക് ചെയ്യാൻ പറ്റും.
5. ആന്റി മാൽവയർ അപ്ലിക്കേഷൻ ഉപയോഗിച്ച് കമ്പ്യൂട്ടർ സ്ഥിരമായി സ്‌കാൻ ചെയ്യുക. നമ്മൾ പോലും അറിയാതെ നമ്മുടെ കമ്പ്യൂട്ടറിൽ മാൽവയർ പ്രോഗ്രാമുകൾ കടന്നുകൂടാറുണ്ട് പലപ്പോഴും പൈറേറ്റഡും, അപ്‌ഡേറ്റ് ചെയ്യാത്തതുമായ ആന്റി വൈറസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലും, ആന്റി വൈറസ് ഇല്ലാത്ത കമ്പ്യൂട്ടരിലും ആണ് ഇത് കൂടുതലായി കാണുന്നത്. ഇവയെ സ്‌പൈ ബോട്ട് സെർച്ച് ആൻഡ് റെസ്‌ക്യൂ സോഫ്റ്റ് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നിന്ന് മാറ്റുവാൻ സാധിക്കും ( ഇത് റെഗുലറായി അപ്‌ടേറ്റ് ചെയ്യേണ്ടതാണ് ). അത് നിങ്ങൾക്ക് http://www.safer-networking.org-ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇല്ലെങ്കിൽ ഒരു ആന്റി വൈറസ് വാങ്ങി സ്ഥിരമായി അപ്‌ഡേറ്റ് ചെയ്തു ഉപയോഗിക്കുക.
6. യൂ എസ് ബി വഴിയുള്ള ഇൻഫെക്ഷൻ- ഇപ്പോൾ പോർട്ടബിൾ സ്റ്റൊറേജ് ആയ യൂ എസ് ബി സ്ടിക്കുകൾ വളരെ വിലകുറഞ്ഞു കിട്ടുന്നതുകാരണം, ഒരുമാതിരിപ്പെട്ട കമ്പ്യൂട്ടർ ഉപഭോക്താക്കളുടെ എല്ലാവരുടെയും കയ്യിൽ ഉണ്ടാകുന്ന ഒരു സ്റ്റോറേജ് മീഡിയം ആണ് യൂ എസ് ബീ ഡിസ്‌ക്കുകൾ. ഏതു കമ്പ്യൂട്ടരിലും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുകൊണ്ട് ഇതിനു വളരെ വലിയ സ്വീകാരികത ആണ് ഉപഭോക്താക്കളുടെ ഇടയിൽ ഉള്ളത്. കാര്യമായിട്ടുള്ള സുരക്ഷാ സംവിധാനം ഇല്ലാത്ത കമ്പ്യൂട്ടറുകളിൽ ഇത് ഉപയോഗിക്കുന്നത് ഇതിലേക്ക് ആ കമ്പ്യൂട്ടറിൽ ഉള്ള ഏതെങ്കിലും ഇൻഫെക്ഷൻ പടരുവാൻ ഇടയാകും. ഇതേ യൂ എസ് ബീ മറ്റൊരു കമ്പ്യൂട്ടറിൽ കണക്റ്റ് ചെയ്യുമ്പോൾ അതിലും ഇതേ യൂ എസ് ബീ വഴി വൈറസ് പരക്കാൻ ഇടയാകും. മറ്റൊരാൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ അയാളുടെ യൂ എസ് ബീ ഡ്രൈവ് നിങ്ങളുടെ അനുവാദത്തോടെ മാത്രം ഉപയോഗിക്കുന്ന രീതിയിൽ നിങ്ങൾക്ക് അതിന്റെ സെറ്റിങ്‌സ് മാറ്റുവാൻ സാധിക്കും. ഇത് മൂലം നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടർ യൂ എസ് ബീ വഴി വരുന്ന പ്രശ്‌നങ്ങളിൽനിന്നും സേയ്ഫാക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും, രീതികൾക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://bit.ly/1uTdJpz.
7. ഇന്റർനെറ്റിൽ ഇന്ന് ധാരാളം സോഫ്റ്റ് വെയർ നമ്മൾക്ക് ഡൗൺലോഡ് ചെയ്യുവാൻ കിട്ടും. ഇതിന്റെ എല്ലാം ആധികാരികതയും, സെക്യൂരിറ്റി സ്റ്റാൻഡേർഡുകളും നമ്മൾക്ക് എപ്പോളും പരിശോധിക്കാൻ പറ്റും എന്നോ, എല്ലാവരും അതിനു തക്കവണ്ണം ടെക്‌നിക്കലായി അറിവുള്ളവരാകണം എന്നോ ഞാൻ പറയുകയില്ല. പക്ഷെ ഒരു നിസാരമായ കാര്യം നിങ്ങൾക്കും ചെയ്യാം. ഒരു പ്രോഗ്രാമോ മൊബൈൽ ആപ്ലിക്കേഷനൊ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്ടാൾ ചെയ്യുന്നതിന് മുൻപ് ആ പ്രോഗ്രമിനെക്കുരിച്ചോ ആപ്ലിിക്കേഷനേ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്തു നോക്കുന്നത് ഒന്ന് നന്നായിരിക്കും . ഇത് ചിലപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടരുകളുടെയും മോബൈലിന്റെയും സുരക്ഷിതത്വം കൂട്ടിയേക്കാം. പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്ടാൾ ചെയ്യുന്നതിന് മുൻപ് ഇൻസ്ടാൾ ചെയ്യാൻ പോകുന്ന ആപ്പിനെ കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ വായിച്ചു നോക്കുന്നത് നല്ലതായിരിക്കും. കാരണം ബ്ലാക്ക് ബെറി , ആപ്പിൾ തുടങ്ങിയവയെക്കാളും കൂടുതൽ പ്രശ്‌നങ്ങൾ കാണപ്പെടുന്നത് ആൻഡ്രോയിഡ് ഡിവൈസുകളിൽ ആണ്.
8. അപരിചിതരുമായി ചാറ്റ് ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കുക. സാധാരണ ഒരു ഹാക്കർക്ക് ഒരു സാധാരണ ചാറ്റിങ്ങിലൂടെ അപ്പുറത്തുള്ള ആളിന്റെ ഐ പീ അഡ്രസ് കണ്ടുപിടിക്കുവാൻ സാധിക്കും. ഒരു സാധാരണക്കാരനായ ഇന്റർനെറ്റ് യൂസർക്ക് ഒരു ഐ പീ അഡ്രസ് കൊണ്ട് ഒരു പരിധിവരെ നാശ നഷ്ടമുണ്ടാകുകയില്ലായിരിക്കും എന്നാൽ ചിലപ്പോൾ ഇത് പല അപകടത്തിലെക്കും നിങ്ങളെ എത്തിക്കുവാൻ കഴിയും.
ഇവയെല്ലാം ചെയ്താലും ചിലപ്പോൾ നിങ്ങൾ സുരക്ഷിതരാണ് എന്ന് നമ്മൾക്ക് പറയുവാൻ കഴിയുകയില്ല . പക്ഷെ നമ്മൾ നമ്മളെത്തന്നെ പ്രതിരോധിക്കുമ്പോൾ അത്ര പെട്ടന്ന് ആർക്കും അപകടത്തിൽ പെടുത്തുവാൻ കഴിയുകയില്ല എന്ന് മനസിലാക്കുന്നത് നന്നായിരിക്കും.
www.twitter.com/binosh