- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷുകാർക്ക് വിസ ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയൻ തീരുമാനം; തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഹോം സെക്രട്ടറി
ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലേക്ക് യാത്ര ചെയ്യുന്നതിന് ബ്രിട്ടീഷുകാർക്ക് പുതിയ വിസ നിർബന്ധമാക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ നേതൃത്വം രംഗത്തെത്തിയിരുന്നുവല്ലോ. ഇതിനെതിരെ ശക്തമായി തിരിച്ചടി നൽകുമെന്ന് പ്രതികരിച്ച് കൊണ്ട് യുകെയിലെ ഹോം സെക്രട്ടറി ആംബർ റുഡും മുന്നോട്ട് വന്നിട്ടുണ്ട്. യൂണിയൻ ബ്രിട്ടീഷ് പൗരന്മാർക്ക് മേൽ ഇത്തരത്തിൽ കടുത്ത വിസ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇതേ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ പൗരന്മാരോടുള്ള യുകെയുടെ നിലപാടിനെയും ഇത് പ്രതികൂലമായി സ്വാധീനിക്കുമെന്നാണ് ആംബർ റുഡ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇപ്പോൾ ബ്രസൽസ് ക്ലബിലെ മെമ്പറെന്ന നിലയിൽ യുകെക്കാർക്ക് ഏത് യൂറോപ്യൻ യൂണിയൻ രാജ്യത്തും യാതൊരു വിധത്തിലുമുള്ള നിയന്ത്രണവുമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ഇതിനായി ഹ്രസ്വകാല വിസയ്ക്കായി അവർ അപേക്ഷിക്കേണ്ടതില്ല. പക്ഷേ ബ്രെക്സിറ്റിനെ തുടർന്ന് യുകെ യൂണിയൻ വിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം ഇനിയെത്രകാലം അനുഭവിക്കാനാവുമെന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി
ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലേക്ക് യാത്ര ചെയ്യുന്നതിന് ബ്രിട്ടീഷുകാർക്ക് പുതിയ വിസ നിർബന്ധമാക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ നേതൃത്വം രംഗത്തെത്തിയിരുന്നുവല്ലോ. ഇതിനെതിരെ ശക്തമായി തിരിച്ചടി നൽകുമെന്ന് പ്രതികരിച്ച് കൊണ്ട് യുകെയിലെ ഹോം സെക്രട്ടറി ആംബർ റുഡും മുന്നോട്ട് വന്നിട്ടുണ്ട്. യൂണിയൻ ബ്രിട്ടീഷ് പൗരന്മാർക്ക് മേൽ ഇത്തരത്തിൽ കടുത്ത വിസ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇതേ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ പൗരന്മാരോടുള്ള യുകെയുടെ നിലപാടിനെയും ഇത് പ്രതികൂലമായി സ്വാധീനിക്കുമെന്നാണ് ആംബർ റുഡ് മുന്നറിയിപ്പേകിയിരിക്കുന്നത്.
ഇപ്പോൾ ബ്രസൽസ് ക്ലബിലെ മെമ്പറെന്ന നിലയിൽ യുകെക്കാർക്ക് ഏത് യൂറോപ്യൻ യൂണിയൻ രാജ്യത്തും യാതൊരു വിധത്തിലുമുള്ള നിയന്ത്രണവുമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ഇതിനായി ഹ്രസ്വകാല വിസയ്ക്കായി അവർ അപേക്ഷിക്കേണ്ടതില്ല. പക്ഷേ ബ്രെക്സിറ്റിനെ തുടർന്ന് യുകെ യൂണിയൻ വിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം ഇനിയെത്രകാലം അനുഭവിക്കാനാവുമെന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിലനിൽക്കുന്നുണ്ട്. ആ ഒരു സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് യൂണിയൻ മേലാളന്മാർ കടുത്ത നിബന്ധനകൾ ബ്രിട്ടന് മേൽ ചുമത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്.ഇതിനെതിരെയാണ് ഹോം സെക്രട്ടറി കടുത്ത പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് പൗരന്മാർക്ക് വിസ ഏർപപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് ആൻഡ്ര്യൂ മാർ ഷോയിൽ സംസാരിക്കവെ റുഡ് വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും മികച്ച വിലപേശലിനായി തങ്ങൾ സ്വതന്ത്ര മനോഭാവത്തോടെയാണ് ചർച്ചയ്ക്കിരിക്കുന്നതെന്നും റുഡ് വ്യക്തമാക്കുന്നു. ഇത് രണ്ട് ദിശയിലുമുള്ള വിലപേശലാണിതെന്ന് ഇരു കൂട്ടരും ഓർക്കേണ്ടിയിരിക്കുന്നുവെന്നും ഹോം സെക്രട്ടറി ബ്രസൽസ് നേതൃത്വത്തെ ഓർമിപ്പിക്കുന്നു. യുകെ പൗരന്മാർക്ക് പുതിയ വിസ ഏർപ്പെടുത്തുന്നതിനുള്ള നടപടിക്ക് പകരം യൂണിയൻ നേതൃത്വം ബദൽ മാർഗങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റുഡ് പറയുന്നു. നാം യൂണിയനുമായി വിലപേശലിന് തയ്യാറെടുക്കുന്നത് പോലെ തന്നെയാണ് അവർ യുകെയുമായി വിലപേശലിന് തയ്യാറെടുക്കുന്നതെന്നും റുഡ് ഓർമിപ്പിക്കുന്നു.
എന്നാൽ യുകെയ്ക്ക് ഏറ്റവും മികച്ച ഡീൽ നേടിയെടുത്തുക്കുന്നതിന് അങ്ങേയറ്റം വരെ ശ്രമിക്കുമെന്നും റുഡ് ഉറപ്പേകുന്നു.ഫ്രാൻസിലും ബെൽജിയത്തിലുമുണ്ടായ ആക്രമണങ്ങളെ തുടർന്ന് ഷെൻഗൻ മേഖലയിലെ 26 രാജ്യങ്ങൾക്കിടയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യൂണിയൻ രാജ്യങ്ങൾ കുറച്ച് മുമ്പ് ആലോചിച്ചിരുന്നു. എന്നാൽ ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച ചട്ടങ്ങൾ ബ്രിട്ടന് മുകളിൽ കർശനമായി നടപ്പിലാക്കാനാണവർ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്നാണ് ഹോം സെക്രട്ടറി ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.