- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന സ്ഥാനവും അണുരാഷ്ട്രം എന്ന പദവിയും ഇല്ലാതാകും; പല രാജ്യങ്ങളും യൂറോപ്പ് വിടാൻ ശ്രമിക്കും; ബ്രെക്സിറ്റിന് ശേഷം യൂറോപ്പിന് എന്ത് സംഭവിക്കും?
യുകെ യൂറോപ്യൻ യൂണിയനിൽ ചേർന്ന ലിസ്‌ബൺ ട്രീറ്റിയുടെ 50ാമത്തെ ആർട്ടിക്കിൾ പിൻവലിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ ഒപ്പിട്ടിരിക്കുകയാണ്. യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക പ്രക്രിയ ഇതിലൂടെ അവർ ആരംഭിച്ച് കഴിഞ്ഞു. ബ്രെക്സിറ്റ് എന്തായാലും നടപ്പിലാകുമെന്ന് ഉറപ്പായിരിക്കുന്ന ഈ സന്ദർഭത്തിൽ അതിന് ശേഷം യൂറോപ്യൻ യൂണിയന് എന്ത് സംഭവിക്കുമെന്നുള്ള നിർണായകമായ പ്രവചനങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ച് യുകെ വിട്ട് പോകുന്നതോടെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനവും അണുരാഷ്ട്രം എന്ന പദവിയും യൂണിയന് നഷ്ടപ്പെടുമെന്നാണ് പുതിയ റിപ്പോർട്ട്. കൂടാതെ ബ്രെക്സിറ്റിനെ തുടർന്ന് യൂണിയനിലെ മറ്റ് പല രാജ്യങ്ങളും ബ്രസൽസ് ബ്ലോക് വിട്ട് പോകാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരത്തിൽ ബ്രെക്സിറ്റിന് ശേഷം യൂറോപ്പിൽ സംഭവിച്ചേക്കാവുന്ന ഏതാനും കാര്യങ്ങൾ ചർച്ച ചെയ്യുകയാണിവിടെ. അഞ്ചാമത്തെ വലിയ ശക്തിയെന്ന സ്ഥാനവും ന്യൂക്ലിയർ ശക്തിയെന്ന പദവിയും നഷ്ടപ്പെടും ബ്രിട്ടൻ ബ്രെക്സിറ്റിലൂടെ വിട്ട് പോകുന്
യുകെ യൂറോപ്യൻ യൂണിയനിൽ ചേർന്ന ലിസ്‌ബൺ ട്രീറ്റിയുടെ 50ാമത്തെ ആർട്ടിക്കിൾ പിൻവലിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ ഒപ്പിട്ടിരിക്കുകയാണ്. യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക പ്രക്രിയ ഇതിലൂടെ അവർ ആരംഭിച്ച് കഴിഞ്ഞു. ബ്രെക്സിറ്റ് എന്തായാലും നടപ്പിലാകുമെന്ന് ഉറപ്പായിരിക്കുന്ന ഈ സന്ദർഭത്തിൽ അതിന് ശേഷം യൂറോപ്യൻ യൂണിയന് എന്ത് സംഭവിക്കുമെന്നുള്ള നിർണായകമായ പ്രവചനങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ച് യുകെ വിട്ട് പോകുന്നതോടെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനവും അണുരാഷ്ട്രം എന്ന പദവിയും യൂണിയന് നഷ്ടപ്പെടുമെന്നാണ് പുതിയ റിപ്പോർട്ട്. കൂടാതെ ബ്രെക്സിറ്റിനെ തുടർന്ന് യൂണിയനിലെ മറ്റ് പല രാജ്യങ്ങളും ബ്രസൽസ് ബ്ലോക് വിട്ട് പോകാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരത്തിൽ ബ്രെക്സിറ്റിന് ശേഷം യൂറോപ്പിൽ സംഭവിച്ചേക്കാവുന്ന ഏതാനും കാര്യങ്ങൾ ചർച്ച ചെയ്യുകയാണിവിടെ.
അഞ്ചാമത്തെ വലിയ ശക്തിയെന്ന സ്ഥാനവും ന്യൂക്ലിയർ ശക്തിയെന്ന പദവിയും നഷ്ടപ്പെടും
ബ്രിട്ടൻ ബ്രെക്സിറ്റിലൂടെ വിട്ട് പോകുന്നത് യൂറോപ്യൻയൂണിയനിൽ വലിയ വിടവാണ് സൃഷ്ടിക്കുക. ഇതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനവും ആണവശക്തിയെന്ന പദവിയും യൂണിയന് നഷ്ടപ്പെടുന്നതാണ്. ഇതിനെ തുടർന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥാനവും യൂണിയന് നഷ്ടമാകും.
യൂറോപ്യൻ യൂണിയൻ ആർമിക്ക് എന്ത് സംഭവിക്കും..
അധികം വൈകാതെ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലെ സൈന്യങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് ഒരു യൂറോപ്യൻ യൂണിയൻ ആർമി രൂപീകരിക്കണമെന്ന ആവശ്യം കുറച്ച് കാലമായി ഉയർന്ന് വന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ യുകെ അടക്കമുള്ള മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇതിനോട് യോജിക്കുന്നില്ല. അഥവാ ഇത് യാഥാർത്ഥ്യമായാൽ തന്നെ യുകെ ഇല്ലാതെ ഇത് ഫലപ്രദമാകില്ലെന്ന ആശങ്കയും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്. യുകെ കഴിഞ്ഞാൽ ഫ്രാൻസാണ് യൂണിയനിൽ സൈനിക ശക്തിയിൽ മുമ്പിലുള്ള രാജ്യം. എന്നാൽ ഇത്തരം ഒരു ആർമിയോട് തങ്ങൾ താൽപര്യം പുലർത്തുന്നില്ലെന്ന് പാരീസിലെ ഒഫീഷ്യലുകൾ വ്യക്തകമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പ്രതിരോധത്തിലെ അടിസ്ഥാന ശിലയായ യുകെയുടെ വിടവാങ്ങൽ നാറ്റോ സഖ്യത്തെയും ദുർബലപ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്.
മറ്റ് ചില രാജ്യങ്ങളും യൂണിയൻ വിട്ട് പോയേക്കാം
ബ്രെക്സിറ്റിനെ തുടർന്ന് യുകെ യൂറോപ്യൻയൂണിയൻ വിട്ട് പോകുന്നതിനെ തുടർന്ന് ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റ് ചില യൂണിയൻ രാജ്യങ്ങളും ബ്രസൽസ് ക്ലബിൽ നിന്നും വിട്ട് പോകാനുള്ള സാധ്യത ശക്തമായി വരുകയാണ്. നെതർലാൻഡ്സ്, ഫ്രാൻസ്, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ യൂറോപ്യൻ യൂണിയൻ വിരുദ്ധ രാഷ്ട്രീയപാർട്ടികൾക്കുള്ള ജനപിന്തുണ വർധിച്ച് വരുന്നത് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ യൂണിയനിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും മികച്ച സാമ്പത്തിക ഭാവിയുണ്ടാകുന്നതിനുള്ള സാധ്യത ചുരുങ്ങി വരുന്നുവെന്നാണ് അടുത്തിടെ നടന്ന സർവേകളിലൂടെ വ്യക്തമായിരിക്കുന്നത്. അതിനാൽ എത്രയും വേഗം യൂണിയൻ വിട്ട് പോകാനുള്ള റഫറണ്ടം നടത്തണമെന്നുള്ള ആവശ്യം ഇറ്റലി, നെതർലാൻഡ്സ് പോലുള്ള രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ശക്തമായി ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ യൂണിയൻ വിരുദ്ധ തീവ്രവലതുപക്ഷ കക്ഷികൾ മുന്നേറുന്നതും യൂണിയന്റെ അടിത്തറ ഇളക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
യൂണിയന്റെ സാമ്പത്തികാവസ്ഥയിൽ ഉലച്ചിലുണ്ടാക്കും
യുകെ യൂണിയൻ വിട്ട് പോകുന്നത് യൂണിയന്റെ സാമ്പത്തിക വ്യവസ്ഥയിൽ വർഷത്തിൽ 10 ബില്യൺ യൂറോയുടെ വിടവുണ്ടാക്കും. ഇതും യൂണിയന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതാണ്. 2004ൽ യൂണിയനിൽ ചേർന്ന ദരിദ്രരാജ്യങ്ങളേക്കാൾ കൂടുതൽ സംഭാവന യൂണിയന് നൽകാൻ ധനിക രാജ്യങ്ങളായ ജർമനനി, ഫ്രാൻസ്, നെതർലാൻഡ്സ് എന്നി വ ഇപ്പോൾ തന്നെ നിർബന്ധിതരാകുന്നുണ്ട്. ബ്രിട്ടൻ വിട്ട് പോകുന്നതോടെ അവരുടെ മേൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക സമ്മർദം ഇനിയും രൂക്ഷമാകുമെന്നുറപ്പാണ്.