- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സ്വരം കടുപ്പിച്ചപ്പോൾ യൂറോപ്യൻ യൂണിയന് ചാഞ്ചാട്ടം; യൂറോപ്പിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ എങ്ങനെയും ബ്രസൽസിൽ എത്തിക്കാൻ നീക്കം; കത്ത് അവഗണിച്ചതിന് ക്ഷമാപണം
ന്യൂഡൽഹി: യൂറോപ്യൻ പര്യടനത്തിനിടെ ബ്രസൽസ് സന്ദർശിക്കാനുള്ള തന്റെ താൽപര്യമറിയിച്ച് കൊണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനോട് യുറോപ്യൻ യൂണിയൻ തണുത്ത പ്രതികരണം കാഴ്ചവച്ചതിനെ തുടർന്ന് ക്ഷുഭിതനായ മോദി ബ്രസൽസിനെ തന്റെ ലിസ്റ്റിൽ നിന്നും വെട്ടി മാറ്റിയത് വൻ വാർത്തയായിരുന്നു. എന്നാൽ മോദിയുടെ സ്വരമാറ്റത്തിൽ യൂറോപ്യൻ യൂണിയന
ന്യൂഡൽഹി: യൂറോപ്യൻ പര്യടനത്തിനിടെ ബ്രസൽസ് സന്ദർശിക്കാനുള്ള തന്റെ താൽപര്യമറിയിച്ച് കൊണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനോട് യുറോപ്യൻ യൂണിയൻ തണുത്ത പ്രതികരണം കാഴ്ചവച്ചതിനെ തുടർന്ന് ക്ഷുഭിതനായ മോദി ബ്രസൽസിനെ തന്റെ ലിസ്റ്റിൽ നിന്നും വെട്ടി മാറ്റിയത് വൻ വാർത്തയായിരുന്നു. എന്നാൽ മോദിയുടെ സ്വരമാറ്റത്തിൽ യൂറോപ്യൻ യൂണിയനിപ്പോൾ ചാഞ്ചാട്ടമുണ്ടായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നമോയുടെ കത്ത് അവഗണിച്ചതിന് ക്ഷമാപണവുമായി യൂറോപ്യൻ യൂണിയൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് അതിന്റെ പശ്ചാത്തലത്തിലാണ്. യൂറോപ്പിലെത്തുന്ന മോദിയെ എങ്ങനെയെങ്കിലും ബ്രസൽസിൽ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഇറ്റാലിയൻ നാവികരെ ഇന്ത്യ തടവിലിട്ടതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിൽ തട്ടി ഇന്ത്യ യൂറോപ്പ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങൾ ഉണ്ടായതിൽ പശ്ചാത്താപം പ്രകടിപ്പിക്കുന്നതായാണ് ഡൽഹിയിലെത്തിയ യൂറോപ്യൻ പാർലമെന്റിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധിസംഘം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രസൽസിലേക്കുള്ള സന്ദർശനം മോദി റദ്ദാക്കിയെന്നറിഞ്ഞപ്പോൾ തങ്ങൾ ധർമസങ്കടത്തിലായെന്നാണ് യൂറോപ്യൻ യൂണിയന്റെ ഇന്ത്യയുമായുള്ള ബന്ധങ്ങളുടെ ചെയർമാനായ ജിയോഫെറി വാൻ ഓർഡാൻ പറഞ്ഞത്. ഉച്ചകോടിക്കായി പുതിയ തീയതികൾ നിശ്ചയിക്കുമെന്നും ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓർഡാൻ പറഞ്ഞു. ഈ വർഷം അവസാനം ഉച്ചകോടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നതതല പ്രതിനിധി സംഘം പറഞ്ഞു. എന്നാൽ തങ്ങൾ പ്രധാനമന്ത്രിയെയോ വിദേശകാര്യ മന്ത്രിയെയോ കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനിലെ അംഗരാജ്യത്തിലുള്ള പൗരന്മാരെ തടവിലിട്ടതിന് തങ്ങൾ പ്രാധാന്യം നൽകുമ്പോൾ തന്നെ ഇന്ത്യയിലെ നിയമപ്രക്രിയകളെ ബഹുമാനിക്കുന്നുവെന്നും ഇറ്റാലിയൻ നാവികരുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാൻ ഓർഡാൻ ഉത്തരമേകി. എന്നാൽ നിയമനടപടികൾ ത്വരിതപ്പെടുത്താനാണ് തങ്ങൾ താൽപര്യപ്പെടുന്നത്. ഇറ്റാലിയൻ നാവകരുമായി ബന്ധപ്പെട്ട പ്രശ്‌നം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് യൂറോപ്യൻ പാർലമെന്റിലെ മറ്റൊരു മെമ്പറായ നൈന ഗിൽ പറഞ്ഞത്.
ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വിശാലമായ വലുതും വിശാലമായ പ്ലാറ്റ് ഫോമിലുള്ളതാണെന്നും അതിനാലാണ് ഉന്നതലസമ്മേളനം മാറ്റി വച്ചതിൽ നിരാശയുണ്ടായിരിക്കുന്നതെന്നും നൈന പറയുന്നു. ഇറ്റാലിയൻ നാവികരുടെ പ്രശ്‌നം യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് ഗൗരവമായ വിഷയമാണെന്നും എന്നാൽ ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിനും പ്രാധാന്യമേറെയുണ്ടെന്നും നൈന വ്യക്തമാക്കി. അതിനാലാണ് ബ്രസൽസ് സന്ദർശിക്കാനുള്ള നീക്കം മോദി ഉപേക്ഷിച്ചതിൽ നിരാശയുണ്ടായിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഉന്നതതലസമ്മേളനം പുനരുജ്ജീവിപ്പിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും നൈന പറയുന്നു.
ഇതിനുള്ള തിയതിയെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും മോദി ബ്രസൽസ് സന്ദർശിക്കാൻ വേണ്ടുന്നതെല്ലാം ചെയ്യുമെന്നും ഓർഡൻ പറഞ്ഞു. യൂറോപ്പും ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ നടപ്പിലാക്കുന്നതിന് പ്രസ്തുത ഉന്നതതല സമ്മേളനത്തിന് നിർണായകമായ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതു സംബന്ധിച്ച അവസാന ഉന്നതതലസമ്മേളനം 2012ലായിരുന്നു നടന്നത്.