- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഗ്രീസിൽ ഇടതു വിജയം; യൂറോ വില നിലംപൊത്തി; പൗണ്ടിനും ക്ഷീണം; യൂറോപ്പിലെങ്ങും അസ്ഥിരതാ ഭീഷണി
ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിറിസ നേടിയ വിജയം യൂറോയുടെയും പൗണ്ടിന്റെയും വിലയിൽ കടുത്ത ഇടിവിന് കാരണമായിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിലാകമാനം അസ്ഥിരതാ ഭീഷണി ഉളവാക്കിക്കൊണ്ടുള്ള സിറിസയുടെ വിജയം യൂറോപ്യൻ അംഗരാജ്യങ്ങളിൽ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.യൂറോയുടെ വിലയിലുണ്ടായ കനത്ത ഇടിവാണ് നിലവിൽ യൂറോപ്യൻ യൂണിയനെ ആശങ്കയിലാഴ്ത്
ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിറിസ നേടിയ വിജയം യൂറോയുടെയും പൗണ്ടിന്റെയും വിലയിൽ കടുത്ത ഇടിവിന് കാരണമായിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിലാകമാനം അസ്ഥിരതാ ഭീഷണി ഉളവാക്കിക്കൊണ്ടുള്ള സിറിസയുടെ വിജയം യൂറോപ്യൻ അംഗരാജ്യങ്ങളിൽ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.
യൂറോയുടെ വിലയിലുണ്ടായ കനത്ത ഇടിവാണ് നിലവിൽ യൂറോപ്യൻ യൂണിയനെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. പതിനാലു വർഷത്തിലാദ്യമായി യൂറോ 75 പെൻസിൽ താഴെയായി വിലയിടിഞ്ഞിരിക്കുകയാണ്. പതിനൊന്നു വർഷത്തിലാദ്യമായി യുഎസ് ഡോളറിനു നേരേയുള്ള യൂറോയുടെ കുറഞ്ഞവിലയാണിപ്പോൾ രേഖപ്പെടുത്തുന്നത്. ഏഴു വർഷത്തിലാദ്യമായി പൗണ്ടിനെതിരേയുള്ള യൂറോയുടെ താഴ്ന്ന നിരക്കാണ് ഇപ്പോൾ കാണുന്നത്. ഗ്രീസിൽ ഇടതുപാർട്ടിയുടെ വിജയം യൂറോപ്യൻ മാർക്കറ്റിൽ ആദ്യദിനം തന്നെ പ്രതിഫലിച്ചിരുന്നു. ഒട്ടുമിക്ക യൂറോപ്യൻ മാർക്കറ്റുകളും രാവിലെ തീരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ചില രാജ്യങ്ങളിൽ പിന്നീട് മാർക്കറ്റ് നില മെച്ചപ്പെടുകയായിരുന്നു.
സ്വിസ് ഫ്രാങ്കിന്റെ മൂല്യത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു കളഞ്ഞതും യുഎസ് ഡോളർ ശക്തിപ്രാപിച്ചതുമെല്ലാം നിലവിൽ യൂറോയ്ക്ക് ക്ഷീണം വരുത്തിയ സാഹചര്യത്തിൽ ഗ്രീസിലെ ഇടതുപാർട്ടിയുടെ വിജയം കൂടുതൽ ക്ഷതം ഏൽപ്പിച്ചിരിക്കുകയാണ്. യുഎസ് ഡോളറിനെതിരേ പതിനാലു വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ യൂറോ എത്താൻ ഇത്തരത്തിൽ ഒട്ടനവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. യൂറോപ്യൻ യൂണിയനിലുണ്ടായ അസ്ഥിരത പൗണ്ടിന്റെ വിലയിലും പ്രകടമായി. ഏഴു വർഷത്തിലെ ഉയർന്ന നിലയിൽ എത്തി നിൽക്കുന്ന പൗണ്ടിനും ഇപ്പോഴത്തെ സാഹചര്യം ക്ഷീണമേൽപ്പിച്ചിരിക്കുകയാണ്.
ഗ്രീസിൽ സിറിസ പാർട്ടി അധികാരത്തിലേറിയാൽ യൂറോപ്പിൽ സാമ്പത്തിക അസ്ഥിരത കൈവരുമെന്ന് നേരത്തെ തന്നെ ബ്രിട്ടീഷ് ചാൻസലർ ജോർജ് ഒസ്‌ബോൺ പ്രവചിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം ചേർന്നു പ്രവർത്തിച്ചാലേ നിലവിലുള്ള സാമ്പത്തിക അസ്ഥിരത മാറ്റാൻ സാധിക്കൂകയുള്ളൂവെന്നും ഒസ്‌ബോൺ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം സിറിസ പാർട്ടിയുടെ ഭരണം ഒരുപക്ഷേ ഗ്രീസിനെ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു കൊണ്ടുവരാനുള്ള സാധ്യത പരക്കെ ആശങ്കയ്ക്കു കാരണമാക്കിയിരുന്നു. എന്നാൽ നിലവിൽ അതിനുള്ള സാഹചര്യമില്ലെന്നു തന്നെയാണ് ഗ്രീസിന്റെ അടുത്ത ഫിനാൻസ് മിനിസ്റ്റർ ആകാൻ ഒരുങ്ങി നിൽക്കുന്ന സിറിസ എംപി യാനിസ് വരൗഫാക്കിസ് വ്യക്തമാക്കുന്നത്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് 1.1 ട്രില്യൺ യൂറോയുടെ അസറ്റ് പർച്ചേസ് പ്രോഗ്രാം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗ്രീസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇഎസ്ബിയുടെ പർച്ചേസ് പ്രോഗ്രാമും യൂറോയ്ക്കു മേൽ പ്രഹരം ഏൽപ്പിച്ചതിനു പിന്നാലെയാണ് സിറിസയുടെ വിജയം ഏൽപ്പിച്ച ആഘാതം.