- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഭാര്യയും മക്കളും വാടകവീട് പോലും നഷ്ടപ്പെടുമെന്ന് ഭയന്ന് നരകിക്കുന്നു; ഇട്ടുമൂടാൻ സ്വത്തുള്ള ചേട്ടന് 1840 കോടിയുടെ ലോട്ടറി; വാങ്ങിക്കൊടുക്കുമോ ഒരു ചെറിയ വീടെങ്കിലും; യൂറോ മില്യൺ ലോട്ടറിയടിച്ചവരുടെ കഥ
ലണ്ടൻ: ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ തുക ലോട്ടറി അടിച്ച ജോ ത്വയ്റ്റിന്റെ മുൻ ഭാര്യ ഉടൻ തന്നെ വീടുവിട്ടിറങ്ങേണ്ടതായി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. 184 മില്യൺ പൗണ്ടിന്റെലോട്ടറി അടിച്ച ഇയാളുടെ ഭാര്യ താമസിക്കുന്ന വാടക വീട് അതിന്റെ ഉടമ വില്പനക്ക് വെച്ചിരിക്കുകയാണെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. മെയ് 10 നായിരുന്നു ത്വാറ്റിനും അയാളുടെ ഇപ്പോഴത്തെ ഭാര്യ ജെസ്സിനും ഈ വൻ തുകയുടെ ലോട്ടറി അടിച്ചത്.
അതിനു മുൻപ് തന്നെ കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കുമൊപ്പം ആഡംബര ജീവിതം നയിച്ചിരുന്ന തൈ്വറ്റ് കൂടുതൽ സുഖ സൗകര്യങ്ങളിലേക്ക് പോകുമ്പോൾ അയാളുടെ മുൻഭാര്യ സാറാ ജെയ്ൻ ഫ്രോസ്റ്റ് ഒരു കൊച്ചു വീടിൽ തന്റെ രണ്ടു മക്കളുമായി താമസിക്കുകയായിരുന്നു. തൈ്വറ്റുമായി ഉണ്ടായ വിവാഹത്തിൽ തന്നെ ജനിച്ച കുട്ടികളാണ് ഇവർ രണ്ടു പേരും. എൻ എച്ച് എസ് ജീവനക്കാരിയായ ഇവർ പ്രതിമാസം 900 പൗണ്ട് വാടകയുള്ള വീട്ടിൽ താമസിക്കുകയായിരുന്നു.
ഇപ്പോൾ അവർ താമസിക്കുന്ന വെസ്റ്റ് മിഡ്ലാൻഡ്സിലെ മൂന്ന് മുറികളുള്ള വീട് 2,75,000 പൗണ്ടിന് വില്പനക്ക് വെച്ചിരിക്കുകയാണ് അതിന്റെ ഉടമസ്ഥൻ. മുൻ ഭർത്താവിന് ലോട്ടറി അടിച്ചതിനാൽ ഇപ്പോൾ ഈ 50 കാരിക്ക് ആ വീട് സ്വന്തമാക്കാൻ കഴിയും എന്നാണ് അയൽക്കാർ കരുതുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെക്കാലമായി താമസിക്കുന്ന ആ വീട് വിട്ടുപോകാൻ അവർക്കും താത്പര്യമില്ല എന്നാണ് അയൽവാസികൾ പറയുന്നത്. തനിക്ക് ലഭിച്ച ഭാഗ്യത്തിന്റെ ചെറിയൊരു ഭാഗം മുൻ ഭാര്യയ്ക്ക് കൊടുക്കാൻ തൈ്വറ്റ് തയ്യാറാവുകയാണെങ്കിൽ, അവർക്ക് ഈ വീട് വാങ്ങാൻ കഴിയുമെന്ന് അയൽവാസികൾ പറയുന്നു.
ഒരു പഴയ ഫോർഡ് ഫീസ്റ്റ കാറാണ് സാറ ഉപയോഗിക്കുന്നത്. മുൻ ഭർത്താവ് കണ്ണുതുറന്നാൽ ഇനി അവർക്ക് ഫെറാരി തന്നെ വാങ്ങാൻ കഴിയുമെന്നും അയൽക്കാർ പറയുന്നു. തനിക്ക് ലോട്ടറി അടിച്ച കാര്യം മുൻഭാര്യയെ അറിയിച്ചു എന്നാണ് അയാൾ പറയുന്നത്. അവർ അതിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയതായും അയാൾ പറഞ്ഞു.കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും താൻ മുൻഭര്യയുമായി സംസാരിച്ചതായി അയാൾ പറഞ്ഞു. 2011-ൽ തൈ്വറ്റുമായുള്ള ബന്ധം വേർപിരിഞ്ഞ അവർ മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.
സാറയുടെ രണ്ടാമത്തെ ഭർത്താവും അടുത്തു തന്നെയാണ് താമസിക്കുന്നത്. എന്നാൽ, തൈ്വറ്റിന് ലഭിച്ച ലോട്ടറിയെ കുറിച്ച് എന്തെങ്കിലും പറയാൻ അയാൾ തയ്യാറായില്ല. തന്നെ ബാധിക്കുന്ന കാര്യമല്ല അതെന്നുമാത്രമായിരുന്നു അയാളുടെ പ്രതികരണം. അതേസമയം, ഒരു കമ്മ്യുണിക്കേഷൻ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു ജോ തൈ്വറ്റും ജെസ്സും തമ്മിൽ പരിചയപ്പെടുന്നത്. ജോയുടെ ആദ്യ വിവാഹം ഏറെ പ്രശ്നങ്ങൾനിറഞ്ഞതായിരുന്നു എന്ന് അയാളുടെ സുഹൃത്തുക്കൾ പറയുന്നു.
മറുനാടന് ഡെസ്ക്