- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് നിമിഷവും ബോബ്സ്ഫോടനത്തിൽ തകരാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ; സിറിയയിൽ നിന്നും മടങ്ങിയ 1750 യൂറോപ്യൻ ഭീകരർ സ്ഫോടനങ്ങൾക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
ബ്രിട്ടനും യുഎസും മറ്റനേകം രാജ്യങ്ങളും ഒന്ന് ചേർന്നുള്ള ആക്രമണത്തിലൂടെ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും ഐസിസ് ഭീകരരെ തുരത്തിയോടിച്ച് കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ഇതുകൊണ്ടൊന്നും ഭീകരതയുടെ വേരറുക്കാനാവില്ലെന്നും സിറിയയിൽ നിന്നും മടങ്ങിയെത്തിയ 1750 യൂറോപ്യൻ ഭീകരർ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വൻ സ്ഥോടനങ്ങൾ നടത്തി നിരവധി പേരുടെ ജീവൻ കവരാനും വൻ നാശം വിതയ്ക്കാനും ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. അതിനാൽ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഏത് നിമിഷവും ബോംബ്സ്ഥോടനത്തിൽ തകരുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. യൂറോപ്യൻയൂണിയന്റെ ഒരു റിപ്പോർട്ടാണീ മുന്നറിയിപ്പേകിയിരിക്കുന്നത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 5000ത്തോളം ജിഹാദികൽ സിറിയയിലേക്കും ഇറാഖിലേക്കും ഐസിസിന് വേണ്ടി പോരാടാൻ പോയിട്ടുണ്ട്. ഇവരിൽ 15 മുതൽ 20 ശതമാനം വരെയുള്ളവർ അവിടുത്തെ യുദ്ധത്തിനിടെ മരിച്ചിട്ടുമുണ്ട്. എന്നാൽ ഇവരിൽ 35 ശതമാനം പേർ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇവരിൽ ചിലർ പ്രത്യേക ആക്രമണ ദൗ
ബ്രിട്ടനും യുഎസും മറ്റനേകം രാജ്യങ്ങളും ഒന്ന് ചേർന്നുള്ള ആക്രമണത്തിലൂടെ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും ഐസിസ് ഭീകരരെ തുരത്തിയോടിച്ച് കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ഇതുകൊണ്ടൊന്നും ഭീകരതയുടെ വേരറുക്കാനാവില്ലെന്നും സിറിയയിൽ നിന്നും മടങ്ങിയെത്തിയ 1750 യൂറോപ്യൻ ഭീകരർ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വൻ സ്ഥോടനങ്ങൾ നടത്തി നിരവധി പേരുടെ ജീവൻ കവരാനും വൻ നാശം വിതയ്ക്കാനും ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. അതിനാൽ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഏത് നിമിഷവും ബോംബ്സ്ഥോടനത്തിൽ തകരുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. യൂറോപ്യൻയൂണിയന്റെ ഒരു റിപ്പോർട്ടാണീ മുന്നറിയിപ്പേകിയിരിക്കുന്നത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 5000ത്തോളം ജിഹാദികൽ സിറിയയിലേക്കും ഇറാഖിലേക്കും ഐസിസിന് വേണ്ടി പോരാടാൻ പോയിട്ടുണ്ട്. ഇവരിൽ 15 മുതൽ 20 ശതമാനം വരെയുള്ളവർ അവിടുത്തെ യുദ്ധത്തിനിടെ മരിച്ചിട്ടുമുണ്ട്.
എന്നാൽ ഇവരിൽ 35 ശതമാനം പേർ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇവരിൽ ചിലർ പ്രത്യേക ആക്രമണ ദൗത്യങ്ങൾ യൂറോപ്പിൽ നടപ്പിലാക്കാനാണ് തിരിച്ചെത്തിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിലേക്ക് പോയ യൂറോപ്യൻ ഭീകരരിൽ 50 ശതമാനം പേർ ഇപ്പോഴും അവിടെ പോരാട്ടത്തിലാണ്. ഈ യൂറോപ്യന്മാരുടെ എണ്ണം 2000ത്തിനും 2500നും ഇടയിലാണ്. സിറിയയിലെയും ഇറാഖിലെയും തങ്ങളുടെ സ്വയം പ്രഖ്യാപിത കലീഫറ്റിന്റെ കീഴിലായിരുന്ന പ്രദേശങ്ങൾ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സേനകൾ തിരിച്ച് പിടിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് ജിഹാദികൾ ഇത്തരത്തിൽ യൂറോപ്പിലേക്ക് കൂട്ടത്തോടെ പ്രവഹിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ബെൽജിയം കഴിഞ്ഞ മാസം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. തിരിച്ച് വരന്ന 1750 പേരുടെ വിശദാംശങ്ങൾ യൂറോപ്യൻ യൂണിയൻ കൗണ്ടർ-ടെററിസം കോഓഡിനേറ്ററായ ഗില്ലെസ് ഡി കെർചോവ് ഇന്ന് യൂറോപ്യൻ യൂണിൻ ഇന്റീരിയർ മിനിസ്റ്റർമാരുടെ മുന്നിൽ അവതരിപ്പിക്കുന്നതാണ്.
രണ്ട് തരത്തിലുള്ള ഭീകരരാണ് ഇത്തരത്തിൽ മടങ്ങിയെത്തിയിരിക്കുന്നതെന്ന് പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവരിൽ ഭൂരിപക്ഷം പേരും മിഡിൽ ഈസ്റ്റിൽ പിടിച്ച് നിൽക്കാൻ സാധിക്കാത്തെ തിരിച്ച് വന്നവരാണ്. എന്നാൽ മറ്റ് ചിലർ പ്രത്യേക ആക്രമണ ദൗത്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി വന്നവരാണെന്നും റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.ഇറാഖിലും സിറിയയിലും ജനിച്ച് വളർന്നവരും ഇപ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ളവരുമായ ചില സ്ത്രീകളും കുട്ടികളും തീവ്രവാദവൽക്കരണത്തിന് വിധേയമായിരിക്കുന്നതിനാൽ അവരും കടുത്ത ഭീഷണിയാണുയർത്തുന്നുണ്ടെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ യൂറോപ്പിലേക്ക് തിരിച്ചെത്തുന്ന ഭീകരരിൽ പലരും ജയിലിൽ കഴിഞ്ഞവരാണെന്നുംസൂചനയുണ്ട്. ഇപ്പോൾ മടങ്ങിയെത്തുന്നവരിൽ ഭീകരാക്രമണം നടത്തി വിജയിച്ചവരും പരാജയപ്പെട്ടവരും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ പാരീസിൽ നടത്തിയ കൂട്ടക്കൊലയിലും ഈ വർഷം മാർച്ചിൽ ബ്രസൽസിൽ നടത്തിയ ബോംബാക്രമണത്തിലും ഭാഗഭാക്കായവർ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. ഈ രണ്ട് ആക്രമണങ്ങളുടെയും പുറകിൽ തങ്ങളാണെന്ന് ഐസിസ് അവകാശപ്പെട്ടിട്ടുണ്ട്. യൂറോപ്പിൽ തിരിച്ചെത്തുന്ന ജിഹാദികൾ സോഷ്യൽ മീഡിയ വഴി മിഡിൽ ഈസ്റ്റിലെ ഐസിസുമായുള്ള ബന്ധം തുടരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ എൻക്രൈപ്റ്റഡ് മെസേജിങ് സർവീസായ ടെലിഗ്രാമും ഇവർ രഹസ്യ ആശയവിനിമയത്തിനായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്.