- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റ് ഷോക്ക് മാറാതെ യൂറോപ്പ്; ബ്രിട്ടൻ നൽകിക്കൊണ്ടിരുന്ന ശതകോടികൾ ഇനി ആരു നൽകും..? കുടിയേറ്റത്തിന്റെ പേരിൽ യൂറോപ്പ് വിടണമെന്ന വികാരം ശക്തമാകവെ അധിക ബാധ്യത കൂടിയാകുമ്പോൾ യൂണിയന്റെ കഥ കഴിയുമോ..?
എന്ത് തന്നെ സംഭവിച്ചാലും കടുത്ത ബ്രെക്സിറ്റിൽ നിന്നും ഒരിഞ്ച് പോലും പുറകിലേക്കില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ചൊവ്വാഴ്ചത്തെ നിർണായകമായ ബ്രെക്സിറ്റ് നയപ്രഖ്യാപനത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതറിഞ്ഞുള്ള ഞെട്ടലിൽ നിന്നും യൂറോപ്പിന് അത്ര പെട്ടെന്നൊന്നും കരകയറാനാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.യൂറോപ്യൻ യൂണിയനിലെ അംഗമെന്ന നിലയിൽ ബ്രിട്ടൻ നൽകിക്കൊണ്ടിരുന്ന ശതകോടികൾ ഇനി ആരു നൽകും..? എന്ന ചോദ്യമാണ് യൂറോപ്യൻ യൂണിയനിൽ ആവർത്തിച്ച് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ കുടിയേറ്റത്തിന്റെ പേരിൽ യൂറോപ്പ് വിടണമെന്ന വികാരം വിവിധ യൂണിയൻ രാജ്യങ്ങളിൽ ശക്തമാകവെ ബ്രിട്ടന്റെ സംഭാവനയുടെ അഭാവത്തിൽ അധിക ബാധ്യത കൂടിയാകുമ്പോൾ യൂണിയന്റെ കഥ കഴിയുമോ..? എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. യൂറോപ്യൻ യൂണിയൻ അംഗമെന്ന നിലയിൽ ബ്രിട്ടൻ പ്രതിവർഷം നൽകി വരുന്ന 10 ബില്യൺ യൂറോ അഥവാ 8.5 ബില്യൺ പൗണ്ട് ഇല്ലാതാവുന്നതോടെ അതിന്റെ കുറവ് നികത്താൻ എന്താണ് ചെയ്യണമെന്നറിയാതെ യൂണിയൻ ഇപ്പോൾ തന്നെ വട്ടം കറങ്ങാൻ തുടങ്
എന്ത് തന്നെ സംഭവിച്ചാലും കടുത്ത ബ്രെക്സിറ്റിൽ നിന്നും ഒരിഞ്ച് പോലും പുറകിലേക്കില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ചൊവ്വാഴ്ചത്തെ നിർണായകമായ ബ്രെക്സിറ്റ് നയപ്രഖ്യാപനത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതറിഞ്ഞുള്ള ഞെട്ടലിൽ നിന്നും യൂറോപ്പിന് അത്ര പെട്ടെന്നൊന്നും കരകയറാനാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.യൂറോപ്യൻ യൂണിയനിലെ അംഗമെന്ന നിലയിൽ ബ്രിട്ടൻ നൽകിക്കൊണ്ടിരുന്ന ശതകോടികൾ ഇനി ആരു നൽകും..? എന്ന ചോദ്യമാണ് യൂറോപ്യൻ യൂണിയനിൽ ആവർത്തിച്ച് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ കുടിയേറ്റത്തിന്റെ പേരിൽ യൂറോപ്പ് വിടണമെന്ന വികാരം വിവിധ യൂണിയൻ രാജ്യങ്ങളിൽ ശക്തമാകവെ ബ്രിട്ടന്റെ സംഭാവനയുടെ അഭാവത്തിൽ അധിക ബാധ്യത കൂടിയാകുമ്പോൾ യൂണിയന്റെ കഥ കഴിയുമോ..? എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.
യൂറോപ്യൻ യൂണിയൻ അംഗമെന്ന നിലയിൽ ബ്രിട്ടൻ പ്രതിവർഷം നൽകി വരുന്ന 10 ബില്യൺ യൂറോ അഥവാ 8.5 ബില്യൺ പൗണ്ട് ഇല്ലാതാവുന്നതോടെ അതിന്റെ കുറവ് നികത്താൻ എന്താണ് ചെയ്യണമെന്നറിയാതെ യൂണിയൻ ഇപ്പോൾ തന്നെ വട്ടം കറങ്ങാൻ തുടങ്ങിയിരിക്കുകയാണെന്നാണ് ബ്രസൽസിലെ വിദഗ്ധ സമിതിയായ ജാക്യൂസ് ഡെലോർസ് ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ കമ്മി നികത്താനായി യൂണിയനിൽ ശേഷിക്കുന്ന 27 അംഗരാജ്യങ്ങളും തങ്ങളുടെ സംഭാവനകളുടെ വിഹിതം വർധിപ്പിക്കുകയോ യൂണിയൻ ചെലവുകൾ വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ടി വരുമെന്നും വിദഗ്ധസമിതിയുടെ റിപ്പോർട്ട് നിർദേശിക്കുന്നു.
10 ബില്യൺ യൂറോയുടെ ബ്രെക്സിറ്റ് വിടവ് അത്ര പെട്ടെന്നൊന്നും നികത്താനാവില്ലെന്നാണ് ഈ വിദഗ്ധ സമിതി മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ ബ്രിട്ടൻ അവശേഷിപ്പിച്ച് പോകുന്ന വിടവ് നികത്താൻ ബ്രസൽസ് തീരുമാനിക്കുകയാണെങ്കിൽ ബ്രിട്ടനൊഴികെയുള്ള യൂറോപ്യൻ ഭൂഖണ്ഡത്തിലുട നീളമുള്ള നികുതിദായകൻ നികുതി അധികം നൽകാൻ നിർബന്ധിതരാവുകയും ചെയ്യും. ഇതിനെ തുടർന്ന് ബ്രസൽസ് ബ്ലോക്കിലെ സമ്പന്നരും പാവപ്പെട്ടവരുമായ രാജ്യങ്ങൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കുകയും ബ്ലോക്കിന്റെ വരുമാനത്തെ ചൊല്ലി അവർ കടുത്ത ബജറ്റ് യുദ്ധത്തിൽ ഏർപ്പെടുന്ന അവസ്ഥ അടുത്ത വർഷമുണ്ടാവുകയും ചെയ്യുമെന്ന് ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.
പോളണ്ട്, റൊമാനിയ, ബൾഗേറിയ എന്നിവയെപ്പോലുള്ള താരതമ്യേന പാവപ്പെട്ട രാജ്യങ്ങൾക്ക് ഇളവ് അനുവദിക്കുന്നതിന് വേണ്ടി തങ്ങൾ യൂണിയൻ ബജറ്റിലേക്ക് വിഹിതത്തിലുപരി സംഭാവന ചെയ്യേണ്ടി വരുന്നതിലുള്ള മുറുമുറുപ്പ് പ്രധാനപ്പെട്ട ദാതാക്കളായ ജർമനി, നെതർലാൻഡ്സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ പടലപ്പിണക്കങ്ങൾ രൂക്ഷമാകുമെന്നുറപ്പാണ്. ബ്രെക്സിറ്റ് യൂറോപ്യൻ യൂണിയൻ ബജറ്റിന് കനത്ത ആഘാതമുണ്ടാക്കുമെന്നുറപ്പാണെന്നാണെന്ന് ' ബ്രെക്സിറ്റ് ആൻഡ് ദി യൂറോപ്യൻ യൂണിയൻ ബജറ്റ്: ത്രെട്ട് ഓർ ഓപ്പർച്യൂണിറ്റി' എന്ന ടൈറ്റിലിലുള്ള പോളിസി പേപ്പർ മുന്നറിയിപ്പേകുന്നു.ഇതിനെ തുടർന്ന് കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളും കുറഞ്ഞ സംഭാവനയേകുന്ന രാജ്യങ്ങളും തമ്മിലുള്ള തർക്കം വർധിക്കുമെന്നും ഈ പേപ്പർ മുന്നറിയിപ്പേകുന്നുണ്ട്.
മൂന്ന് ഘടകങ്ങളെ ഉപയോഗിച്ചാണ് ഓരോ രാജ്യവും നൽകുന്ന സംഭാവന കണക്ക് കൂട്ടുന്നത്. രാജ്യത്തിന്റെ ഗ്രോസ് നാഷണൽ ഇൻകം, രാജ്യത്തിന്റെ കസ്റ്റംസ് നികുതികൾ, വാറ്റ് വരുമാനത്തിന്റെ അനുപാതം എന്നിവയാണാ ഘടകങ്ങൾ.യൂണിയൻ ബജറ്റിലേക്ക് ഏറ്റവും കൂടുതൽ സംഭാവനയേകുന്നത് 25.8 ബില്യൺ യൂറോ നൽകിക്കൊണ്ട് ജർമനിയാണ്. 19.5 ബില്യൺ യൂറോ നൽകി ഫ്രാൻസും 14.3 ബില്യൺ യൂറോ നൽകിക്കൊണ്ട് ഇറ്റലിയും തൊട്ടടുത്ത സ്ഥാനത്തുണ്ട്.യുകെ നൽകുന്നത് 11.3 ബില്യൺ യൂറോയാണ്. എന്നാൽ പാവപ്പെട്ട രാജ്യങ്ങളായ എസ്റ്റോണിയ, സൈപ്രസ്, മാൾട്ട എന്നിവ വെറും 0.1 ബില്യൺ യൂറോ മാത്രമാണ് യൂണിയൻ ബജറ്റിലേക്ക് നൽകുന്നത്.