- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാർ യൂറോപ്പിലേക്ക് ഒഴുകിയെത്തും; സർവ രാജ്യങ്ങളിലേക്കും അഭയാർത്ഥികൾ പ്രവഹിക്കും; നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാകാതെ യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടൻ: ഇപ്പോൾ തന്നെ യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും കനത്ത അഭയാർത്തി പ്രവാഹ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്നാൽ അധികം വൈകാതെ ഇത്തരത്തിലുള്ള അഭയാർത്ഥി പ്രവാഹം ഇനിയും പരിധി വിട്ടുയരാൻ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും ഇതിന്റെ പ്രത്യാഘാതം ഇനിയും മനസിലാക്കാൻ സാധിച്ചിട്ടുമില്ല. അതനുസരിച്ച് വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാർ യൂറോപ്പിലേക്ക് ഒഴുകിയെത്തും. സർവ രാജ്യങ്ങളിലേക്കും അഭയാർത്ഥികൾ പ്രവഹിക്കുകയും ചെയ്യും. എന്നാൽ ഈ പ്രതിസന്ധിയുടെ ആഴം ഇനിയും മനസിലാക്കാൻ വിവിധ യൂറോപ്യൻ രാജ്യങ്ങൾക്ക് സാധ്യമാകുന്നില്ലെന്നും മുന്നറിയിപ്പുണ്ട്. മില്യൺ കണക്കിന് പേർ അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് എത്തുമെന്നാണ് ഇപ്പോഴത്തെ പ്രവണതകൾ വ്യക്തമാക്കുന്നത്. അത് തടയണമെങ്കിൽ അടിയന്തിര പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ അത് എന്തായാലും സംഭവിക്കുമെന്ന മുന്നറിയിപ്പേകിയിരിക്കുന്നത് ഒരു യൂറോപ്യൻ യൂണിയൻ ഒഫീഷ്യലാണ്. യൂറോപ്യൻ പ
ലണ്ടൻ: ഇപ്പോൾ തന്നെ യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും കനത്ത അഭയാർത്തി പ്രവാഹ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്നാൽ അധികം വൈകാതെ ഇത്തരത്തിലുള്ള അഭയാർത്ഥി പ്രവാഹം ഇനിയും പരിധി വിട്ടുയരാൻ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും ഇതിന്റെ പ്രത്യാഘാതം ഇനിയും മനസിലാക്കാൻ സാധിച്ചിട്ടുമില്ല. അതനുസരിച്ച് വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാർ യൂറോപ്പിലേക്ക് ഒഴുകിയെത്തും. സർവ രാജ്യങ്ങളിലേക്കും അഭയാർത്ഥികൾ പ്രവഹിക്കുകയും ചെയ്യും. എന്നാൽ ഈ പ്രതിസന്ധിയുടെ ആഴം ഇനിയും മനസിലാക്കാൻ വിവിധ യൂറോപ്യൻ രാജ്യങ്ങൾക്ക് സാധ്യമാകുന്നില്ലെന്നും മുന്നറിയിപ്പുണ്ട്.
മില്യൺ കണക്കിന് പേർ അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് എത്തുമെന്നാണ് ഇപ്പോഴത്തെ പ്രവണതകൾ വ്യക്തമാക്കുന്നത്. അത് തടയണമെങ്കിൽ അടിയന്തിര പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ അത് എന്തായാലും സംഭവിക്കുമെന്ന മുന്നറിയിപ്പേകിയിരിക്കുന്നത് ഒരു യൂറോപ്യൻ യൂണിയൻ ഒഫീഷ്യലാണ്. യൂറോപ്യൻ പാർലിമെന്റ് പ്രസിഡന്റായ അന്റോണിയോ തജാനിയാണ് ഈ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. അഭയാർത്ഥി പ്രതിസന്ധിയുടെ തോതും രൂക്ഷതയും താഴ്‌ത്തി കണക്ക് കൂട്ടുന്ന പ്രവണതയാണിന്നുള്ളതെന്നും അത് കടുത്ത അപകടമാണ് യൂറോപ്പിനുണ്ടാക്കാൻ പോകുന്നതെന്നുമാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. അതിനാൽ ഇത് പ്രതിരോധിക്കുന്നതിന് അടിയന്തിര നടപടികൾ എടുത്തേ മതിയാവൂ.
ആഫ്രിക്കയിലെ അനിയന്ത്രിതമായ ജനസംഖ്യാ വളർച്ച, കാലാവസ്ഥാ മാറ്റം, യുദ്ധങ്ങൾ, സോമാലിയയിലെയും സുഡാനിലെയും ക്ഷാമങ്ങൾ തുടങ്ങിയവ ഈ റെക്കോർഡ് അഭയാർത്ഥി പ്രവാഹത്തിനുള്ള ഏതാനും കാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ആളുകൾക്ക് ജീവിതത്തിൽ തീരെ പ്രതീക്ഷ ഇല്ലാതാവുമ്പോൾ അവർ സഹാറ മരുഭൂമിയും മെഡിറ്ററേനിയനും താണ്ടി യൂറോപ്പിലേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരാൻ സന്നദ്ധരാകുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. നിലവിൽ പതിനായിരക്കണക്കിന് അഭയാർത്ഥികളെ തടഞ്ഞ് നിർത്താൻ വേണ്ടിയാണ് യൂറോപ്പ് പാടുപെടുന്നതെങ്കിൽ സമീപഭാവിയിൽ അത് മില്യൺ കണക്കിന് പേരെ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
ഇപ്പോൾ തന്നെ ഇറ്റലി അഭയാർത്ഥികളെ നേരിടുന്നതിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കടന്ന് വരുന്നവരാണ്. ഇവർ ലിബിയയിൽ നിന്നും മെഡിറ്ററേനിയൻ കടന്നാണ് ഇറ്റലിയിലെത്തുന്നത്. നിലവിൽ രാജ്യത്ത് ഈ വർഷം 85,000 പേർ എത്തിയെന്നാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും തങ്ങളുടെ രാജ്യത്തേക്ക് അഭയാർത്ഥികൾ കടക്കാതിരിക്കാൻ സൈന്യത്തെ അയക്കുമെന്ന് സമീപരാജ്യമായ ഓസ്ട്രിയ ഈ ആഴ്ച ഭീഷണി മുഴക്കിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാരീസിലെ പോർട്ടെ ഡി ലാ ചാപെല്ലെ പട്ടണത്തിൽ നിന്നും 2500 അഭയാർത്ഥികളെ കുടിയൊഴിപ്പിക്കുകയും അവരെ ഫ്രാൻസിലേക്ക് മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഇവരിൽ മിക്കവരും യുദ്ധം മൂലം വീർപ്പ് മുട്ടുന്ന അഫ്ഗാനിസ്ഥാൻ, എറിത്രിയ എന്നിവയെ പോലുള്ള രാജ്യങ്ങളിൽ നിന്നുമെത്തിയവരാണ്. ഇവർ തക്കം കിട്ടിയാൽ ബ്രിട്ടനിലേക്ക് കടന്ന് കയറാൻ ഒരുങ്ങിയിരിക്കുന്നവരാണെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യവുമാണ്. യൂറോപ്പിലേക്കുള്ള അഭയാർത്ഥിപ്രവാഹം ആരംഭിച്ചത് 2015ലായിരുന്നു. പ്രധാനമായും ഗ്രീസ് കേന്ദ്രീകരിച്ചായിരുന്നു ഈ പ്രവാഹം.
യുദ്ധവും കലാപവുമുള്ള രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി പേർ തുർക്കി മറികടന്ന് ഗ്രീസിലേക്ക് എത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം തുർക്കിയുമായുണ്ടാക്കിയ കരാറിനെ തുടർന്ന് ഈ പ്രവാഹത്തിന് യൂറോപ്പ് ശമനം വരുത്തിയിരുന്നു. എന്നാൽ ഈ വർഷം ലിബിയ യിൽ നിന്നും നിരവധി പേർ കടൽ കടന്ന് ഇറ്റലിയിലെത്തുന്ന പുതിയ ഭീഷണിയാണ് ഉയർന്ന് വന്നിരിക്കുന്നത്.