- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1.16 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്; മലയാളികള്‍ക്ക് അഭിമാനമായി കാഞ്ഞിരപ്പള്ളിക്കാരി ആന്‍ മരിയ ജയിംസ്; പിഎച്ച്ഡി നേടിയത് ഓസ്ട്രിയയിലെ ഗ്രാസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന്
മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അര്‍ഹയായി കാഞ്ഞിരപ്പള്ളി സ്വദേശിനി ആന്‍ മരിയ ജയിംസ്. ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങള്‍ക്ക് സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളില്‍ ഒന്നാണ് മേരി ക്യൂറി ഫെല്ലോഷിപ്പ്. ഒന്നര കോടി രൂപയാണ് ഗവേഷണ ഗ്രാന്റായി ലഭിക്കുക.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ആരും കൊതിക്കുന്ന ഉയരങ്ങളിലേക്ക് വളര്‍ന്നുകയറിയ മനിലയുടെ ജീവിതം ഓരോ മലയാളിക്കും പ്രചോദനമാണ്. ഓസ്ട്രിയയയിലെ പ്രശസ്തമായ ഗ്രാസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ആന്‍ 1,300000 യൂറോയുടെ സ്‌കോളര്‍ഷിപ്പ് നേടിയത്. മത്സരാധിഷ്ഠിത മേരി സ്‌ക്ലോഡോവ്‌സ്‌ക ക്യൂറി ഫെല്ലോഷിപ്പാണ് ഡോക്ടര്‍ ഗവേഷണത്തിന ധനസഹായം നല്കിയത്.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആന്‍, എറണാകുളം സെന്റ് തെരാസാസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. നിലവില്‍ സ്വീഡനിലെ ഉപ്‌സല സര്‍വ്വകലാശാലയില് സോളാര്‍ സെല്‍ സാങ്കേതിക വിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മെറ്റീരിയല്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ് വകുപ്പില്‍ പോസറ്റ് ഡോക്ടറല്‍ ഗവേഷകയായി പ്രവര്‍ത്തിക്കുകയാണ്.കാവുങ്കല്‍ കെ സി ജയിംസിന്റെയും സെലിന്‍ ജയിംസിന്റെയും മകളാണ്. സഹോദരന്‍ ജേക്കബ് ജയിംസ്.