കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിച്ച സര്‍ഗോത്സവ് 2025 മത്സരത്തില്‍ അബ്ബാസിയ ഇസ് ലാഹി മദ്രസ്സ ഓവറോള്‍ ചാമ്പ്യന്മാരായി. സാല്‍മിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീല്‍ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. വിവിധ മദ്രസ്സകളില്‍ നിന്നായി നൂറില്‍ പരം കുരുന്നുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.

ബാങ്ക് വിളി, ദിക്ര്‍ മെമ്മോറിസേഷന്‍, ഹിഫ്‌ള്, മെമ്മറി ടെസ്റ്റ്, പോസ്റ്റര്‍ മേക്കിംഗ്, ക്വിസ്സ്, തജ് വീദ്, മലയാളം റീഡിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്, പ്രബന്ധ രചന, ഫോട്ടോഗ്രാഫി, ഡിക്ടേഷന്‍, ഗാനം (മലയാളം, ഇംഗ്ലീഷ്, അറബി), പ്രസംഗം (മലയാളം, ഇംഗ്ലീഷ്, അറബി), സ്റ്റോറി ടെല്ലിംഗ്, ആക്ഷന്‍ സോഗ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് മസ്ജിദുല്‍ കബീറിലെ നാല് വേദികളിലായി നടന്നത്.

സര്‍ഗോത്സവ് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് മദനി, അബ്ദുല്‍ അസീസ് സലഫി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നബീല്‍ ഫറോഖ്, സൈദ് മുഹമ്മദ് റഫീഖ്, മുഹമ്മദ് ബഷീര്‍ സാല്‍മിയ, അഷ്‌റഫ് മേപ്പയ്യൂര്‍, മുനീര്‍ കൊണ്ടോട്ടി, അബ്ദുറഹിമാന്‍, ഫഹീം ഉമ്മര്‍ കുട്ടി, അബ്ദുല്ല, ഷാദില്‍, ജംഷീര്‍ നിലമ്പൂര്‍, അയ്യൂബ് ഖാന്‍, മുഹമ്മദ് കെ.സി കൂടാതെ മദ്രസ്സ അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മത്സരത്തിലെ ജഡ്ജിമാരായി ഹാഫിള് മുബഷിര്‍ സലഫി, ഹംസ മൌലവി, അല്‍ അമീന്‍ സുല്ലമി, അബ്ദുല്ല മൌലവി, ജെസ്സി ലുഖമാന്‍, അര്‍ശാദ് മൌലവി, ഫിറോസ് ചുങ്കത്തറ, ഹാരിസ് മൌലവി, മുഹമ്മദ് ഷാനു എന്നിവര്‍ പങ്കെടുത്തു.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫെബ്രുവരി 21 ന് നടക്കുന്ന അഹ് ലന്‍ യാ റമളാന്‍ സംഗമത്തില്‍ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.