- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനവീയം 2025 ഈസ്റ്റര്‍ വിഷു ആഘോഷം: കണ്ണിനു കുളിര്‍മയും മനസ്സിന് ആനന്ദവും നല്കുന്ന ദൃശ്യവിസ്മയമൊരുക്കി ബാംഗര്‍ മലയാളി അസോസിയേഷന്
ബാംഗര്‍: ബി.എം.എ. (ബാംഗര്‍ മലയാളി അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം ''മാനവീയം 2025'' ബെദെസ്ഥ ന്യൂട് ഓഗ്വന്‍ ഹാളില്‍ വച്ച് നടത്തപെട്ടു. ബി.എം.എ. പ്രസിഡന്റ് പ്രമോദ് കെ. നായറുടെ അധ്യക്ഷതയില്‍ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ബി.എം.എ. വൈസ് പ്രസിഡന്റ് ജിഷ മനോജ് യോഗത്തില്‍ പങ്കെടുത്ത മുഖ്യാതിഥികളേയും ബി.എം.എ. കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്തു.
ബാംഗര്‍ മേയര്‍ ഗ്യാരത്ത് പാരി മാനവീയം 2025 ഈസ്റ്റര്‍ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികവുറ്റതും അഭിനന്ദനം അര്‍ഹിക്കുന്നതുമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പങ്കുവെച്ചു. സിറ്റി മേസ്‌ബെയറര്‍ ജോണ്‍ ചാംബര്‍ലയ്ന്‍, ഗ്വിന്നഡ് ഹോസ്പിറ്റല്‍ ചാപ്ലിന്‍ വൈന്‍ റോബെര്‍ട്‌സ്, ബി.എം.എ. ട്രഷറര്‍ അനീഷ് പാപ്പച്ചന്‍ തുടങ്ങിയവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും അസോസിയേഷന് വേണ്ടി മനോജ് ലൂക്കോസ് അവതരിപ്പിച്ചു. കേരളീയ തനിമ ഉണര്‍ത്തുന്ന ഫലകം നല്‍കി മുഖ്യാതിഥികളെ അസോസിയേഷന്‍ അംഗങ്ങള്‍ ആദരിച്ചു. യോഗത്തിന് ബി.എം.എ. സെക്രട്ടറി എല്‍ദോ ജോണ്‍ നന്ദി അര്‍പ്പിച്ചു.
തുടര്‍ന്ന് മാനവീയം 2025 വേദി ബാംഗറിലെ കലാകാരന്മാര്‍ക്കായി തുറന്ന് കൊടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടി. ഡിജെ ജോക്കുവിന്റെ ഡിജെ യും ലഞ്ച് ബോക്‌സ് മ്യൂസിക് ബാന്‍ഡിന്റെ ലൈവ് മ്യൂസിക് പെര്‍ഫോമന്‍സും മാനവീയം 2025 ന് കൂടുതല്‍ കൊഴുപ്പേകി. വളരെ മികച്ച രീതിയില്‍ നടന്ന ഈ പരിപാടിക്ക് വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം ബി.എം.എ. ഒരുക്കിയിരുന്നു. കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കി. മാനവീയതയുടെ സന്ദേശം പകര്‍ന്നുകൊണ്ട് സ്‌നേഹബന്ധങ്ങളുടെ ഒരുമയുടെ കൂട്ടായ്മയായി മാനവീയം 2025 ഈസ്റ്റര്‍ വിഷു ആഘോഷം മാറി.