ര്‍ച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷന്‍ ) 18മത് ആനുവല്‍ കോണ്‍ഫറന്‍സ് ജൂലൈ 25,26,27 (വെള്ളി,ശനി,ഞായര്‍) തിയതികളില്‍ കാര്‍ഡിനാല്‍ ഹീനാന്‍ ഹൈസ്‌കൂള്‍, വെസ്റ്റ്ഡര്‍ബ്, ലിവര്‍പൂള്‍ - L12 9HZ വെച്ച് നടത്തപെടും.

റെവ. ഡോ. ജോ കുര്യന്‍ (UKCCM - DIRECTOR) പ്രാര്‍ത്ഥിച്ചു സമര്‍പ്പിക്കുന്ന ഈ യോഗത്തില്‍ സുപ്രസിദ്ധ സുവിശേഷകന്‍ റവ. ബനിസന്‍ മത്തായി (COG NORTH WEST INDIA REGIONAL OVERSEER & WORLD MISSION REPRESENTATIVE), ബ്രദര്‍ അരുള്‍ വെല്‌സാമി, സിസ്റ്റര്‍ ബിജി സിസില്‍ ചീരന്‍, ഡോക്ടര്‍ ബ്ലെസ്സണ്‍ മേമന എന്നിവര്‍ ദൈവ വചനത്തില്‍ നിന്നും സംസാരിക്കുന്നു. കോണ്‍ഫറന്‍സ് കൊയര്‍ ആരാധനക്ക് നേതൃത്വം നല്‍കും.

വെള്ളിയാഴ്ച വൈകിട്ട് 5:30നും , ശനി രാവിലെ 9:30നും, ഉച്ചക്ക് 2 മണിക്കും, വൈകിട്ട് 5:30നും പൊതുയോഗങ്ങള്‍ നടത്തപെടും. വിവിധ സെഷ്ണുകളിലായി യുവജന സമ്മേളനം, സഹോദരി സമ്മേളനവും 2024സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും.

യുകെക്ക് പുറമെ അയര്‍ലന്‍ഡില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും ദൈവജനം പങ്കെടുക്കുന്ന ഈ ആത്മീക സംഗമത്തിലേക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ ബിജു ചെറിയാന്‍ 07411539877

പാസ്റ്റര്‍ ക്രിസ് ടൈറ്റസ് 07767950711