- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 11,12,13 തിയ്യതികളില്‍
കോടഞ്ചേരിയുടെ മക്കള്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് തിരി തെളിയുവാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം.മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ പതിനെട്ടാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 11,12,13 തിയ്യതികളില്‍ വില്‍ഷയറിലെ ബ്രേയ്‌സൈഡ് കോണ്‍ഫറന്‍സ് സെന്റററി ല്‍ വച്ച് നടത്തപ്പെടും.
പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓര്‍ക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതല്‍ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്‌ചെരിക്കാര്‍ വര്‍ഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പതിനെട്ടാം വാര്ഷികത്തിനു ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ മുന് വര്‍ഷങ്ങളിലെ പോലെ കോടഞ്ചേരിയില്‍ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്.ഗൃഹാതുരത്വ ഓര്മകളോടെ പരിപാടികള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ വര്‍ഷത്തെ ഭാരവാഹികള്‍ അറിയിച്ചു