ലണ്ടന്‍ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാല്‍വരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പര്‍ശിയായ പീഡാനുഭവഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യന്‍ എഴുതിയ വരികള്‍ക്കു സംഗീതം നല്‍കിയത് ഷാന്‍ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുല്‍ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്‌ക്കാരം ക്യാമറയില്‍ പകര്‍ത്തിയത് ജയിബിന്‍ തോളത്ത് ആണ്, ജസ്റ്റിന്‍ എ എസ് എഡിറ്റിംഗ് നിര്‍വഹിച്ച ഈ ഗാനം നിര്‍മ്മിച്ചത് ബിനോയ് ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോര്‍ഡിങ് ഷാന്‍ മരിയന്‍ സ്റ്റുഡിയോ എറണാകുളം നിര്‍വഹിച്ചു.

ഷൈന്‍ മാത്യു, പോല്‍സണ്‍ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിള്‍ എല്‍ദോസ്, സിനിഷ് ജോയ്, റോണിയ ബിബിന്‍, മെറിന്‍ ചെറിയാന്‍, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാര്‍ത്ഥനനിര്‍ഭരമായ നിമിഷങ്ങളില്‍ പങ്കാളികളായി.

നോമ്പുകാല പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്ന ഏവര്‍ക്കും വരാനിരിക്കുന്ന പ്രത്യാശയുടെ ദിനമായ ഈസ്റ്ററിന്റ എല്ലാവിധ ആശംസകള്‍ നേരുന്നു.

https://www.youtube.com/watch?v=P3PomK8BNBA