ലണ്ടന്‍: ലണ്ടന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് പ്ളേകാര്‍ഡ് ടൂര്‍ണമെന്റ് ടീമുകളുടെയും ചീട്ടുകളി പ്രേമികളുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നടക്കം 30 ടീമുകളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ മത്സരം, സാമൂഹിക ഐക്യവും വിനോദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.

പുരുഷ വിഭാഗത്തില്‍ നടന്ന മത്സരങ്ങളില്‍ ജെന്‍സണ്‍ ജോസഫ് & ബിന്‍സ് ജോസ് ഒന്നാം സ്ഥാനം നേടിയപ്പോള്‍, ജോസ് & ജേക്കബ് പാലക്കുന്നേല്‍ രണ്ടാം സ്ഥാനവും, ജെയിംസ് & സാനു (വിന്‍ഡ്‌സര്‍) മൂന്നാം സ്ഥാനവും, അരുണ്‍ ഷാജു & സജി ജോസഫ് നാലാം സ്ഥാനവും കരസ്ഥമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക മത്സരങ്ങളില്‍ സ്റ്റീവ് & സ്റ്റിയാന്‍ ജോസ് ഒന്നാം സ്ഥാനവും, ജാന്‍സി മെല്‍വിന്‍ & ജോണ്‍സി സ്റ്റീഫന്‍ രണ്ടാം സ്ഥാനവും, റീജ & സ്റ്റെയ്‌സി ജോസ് മൂന്നാം സ്ഥാനവും നേടി.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കല്‍, സെക്രട്ടറി ഡിനു പെരുമാനൂര്‍, ട്രഷറര്‍ . ബൈജു കളംബക്കുഴിയില്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. ജോബി ജോസ്, ലീന വിനു, ശ്രീമതി. സിന്ധ്യ സന്ദീപ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. മത്സരങ്ങളുടെ ഏകോപനം ജയ്‌മോന്‍ കൈതക്കുഴി കാര്യക്ഷമമായി നിര്‍വഹിച്ചു.