കവന്റ്രി: സിറിയൻ ആകാശത്ത് റഷ്യൻ മിസൈലുകൾ മൂളി പറന്നു തുടങ്ങിയതോടെ നിരവധി അന്താരഷ്ട്ര വിമാന സർവീസുകൾ ആക്രമണ ഭീതിയിലായിയെന്ന വാദവുമായി അമേരിക്കയും സഖ്യകക്ഷികളും രംഗത്ത്. റഷ്യൻ വിമത പോരാളികൾ കഴിഞ്ഞ വർഷം ഉക്രൈൻ ആകാശത്ത് മലേഷ്യൻ വിമാനം വെടി വച്ചിട്ടതിനെ തുടർന്ന് റൂട്ട് മാറി പറന്ന സർവീസുകൾക്ക് ഇനി യുദ്ധ ഭീതി ഇല്ലാതെ പറക്കാൻ കാര്യമായ ആകാശ മാർഗം ഇല്ലെന്ന വസ്തുത തിരിച്ചറിഞ്ഞാണ് ആശങ്ക സൃഷ്ടിക്കുന്നത്.

യൂറോപ്പിലെ വിവിധ എയര്‌പോർട്ടുകളിൽ നിന്നും ദുബൈ ലക്ഷ്യമാക്കി പറന്നിരുന്ന എമിരെട്‌സ് വിമാനങ്ങളും മറ്റു ഗൾഫ് രാഷ്ട്ര വിമാന സർവീസുകളും ഇതോടെ ആശങ്കയിലായി. ഇറാൻ , ഇറാക്ക് വ്യോമ പാതങ്ങളും കസ്പിയാൻ കടലും റഷ്യ ആക്രമണത്തിന് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ഏതു സമയവും യാത്ര വിമാനങ്ങളും ആക്രമിക്കപ്പെട്ടെക്കം എന്ന ഭീതി വളരുന്നത് . ഇത്തരം സംഭവങ്ങൾ അപൂർവ്വം ആണെങ്കിലും തീരെ ഒഴിവാക്കി തള്ളിക്കളയവുന്നത് അല്ലെന്നു ദി ഇന്റർനാഷണൽ സിവിൽ ഏവിയേഷനും യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും മുന്നറിയിപ്പ് നൽകുന്നു .

ഐക്യ രാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിൽ പ്രവര്ത്തിക്കുന്ന ഐ സി എ ഓ യുടെ മുന്നറിയിപ്പിനെ തുടർന്ന് ഈ റൂട്ടിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്ന അനേകം ആളുകൾ് തിരക്കിട്ട് ടിക്കറ്റ് റദ്ദാക്കുകയാണ്. വിമാനങ്ങൾ റദ്ദാക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ യുറോപ്പിലുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര അവതാളത്തിലാകും. സിറിയയിൽ ഐസിസിനെ തുടച്ചു നീക്കാനുള്ള റഷ്യൻ യുദ്ധത്തിനെതിരെയാണ് അമേരിക്കയും സഖ്യകക്ഷികളും. ഈ സാഹചര്യത്തിൽ യുദ്ധം പോലും അനിവാര്യമാകുന്ന സ്ഥിതിയുണ്ട്. എന്നാൽ റഷ്യയോട് നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യവും പോര. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രചരണങ്ങളിലൂടെ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമം.

ഇതേ സാഹചര്യം കഴിഞ്ഞ വർഷം ഉണ്ടായിരുന്നെങ്കിലും അന്ന് സുരക്ഷിതമായി കരുതിയിരുന്ന ഇറാൻ വ്യോമ പാത ഇപ്പോൾ മിസൈൽ ആക്രമണത്തിന് ഉപയോഗിക്കുന്നതോടെ പുതിയ റൂട്ട് കണ്ടെത്താൻ കഴിയില്ല എന്ന സ്ഥിതിയാണ് ഉള്ളത്. ഉക്രൈൻ ദുരന്തതോടെ പണ ചെലവ് എറിയെങ്കിലും റിസ്‌ക് എടുക്കണ്ട എന്ന ചിന്തയിലാണ് പുതിയ റൂട്ട് തിരഞ്ഞെടുക്കാൻ എമിറൈറ്റസ്, എതിഹാദ് തുടങ്ങിയ സർവീസുകൾ തയാറായത്. ഇറാന്റെ ആകാശ പാതിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ദൂരം പറക്കേണ്ടി വരുന്നത് വിമാന സർവ്വീസുകളുടെ വരുമാനത്തിൽ കുറവ് ഉണ്ടാക്കിയെങ്കിലും ശക്തമായ മത്സരം മൂലം ആണ് നിരക്കിൽ വൻ വർധന ഉണ്ടാകാതിരുന്നത് .

എന്നാൽ റഷ്യ വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കാൻ ഇരിക്കവേ മിഡിൽ ഈസ്റ്റ് രാജ്യങ്ങള ലക്ഷ്യമാക്കി പറക്കുന്ന വിമാനങ്ങളെ ഹൈ റിസ്‌ക് ലിസ്റ്റിൽ ഉൾപ്പെടുതെണ്ടി വന്നേക്കും എന്ന് ദി ഇന്റർനാഷണൽ സിവിൽ ഏവിയേഷനും യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും ഭയപ്പെടുന്നു. ഇപ്പോൾ റഷ്യ ഉപയോഗിക്കുന്ന ദീര്ഘാ ദൂര മിസൈലുകൾ കടുത്ത ഭീക്ഷണിയാണ് ഉയർത്തുന്നത്. ഐസിസ് തീവ്രവാദികളെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിനായി തുടർ ആക്രമണ പദ്ധതിയാണ് റഷ്യൻ പ്രസിഡന്റ് വളാദിമിർ പുടിൻ പ്രഖ്യാപിച്ചിരിക്കുന്നത് . അതിനാൽ കസ്പിയാൻ കടലിൽ നകൂരം ഇട്ടിരിക്കുന്ന വിമാന വഹിനികളിൽ നിന്നും മിസൈലുകൾ തൊടുത്തു തീവ്രവാദികളെ നശിപ്പിക്കുന്ന രീതിയാണ് പുടിൻ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ ആക്രമണ തന്ത്രത്തിൽ കൂടുതൽ സമയം മിസൈലുകൾ ആകാശത് യാത്ര ചെയ്യും എന്നതാണ് യാത്ര വിമാനങ്ങല്ക്ക് ഭീക്ഷനിയകുന്നത് . ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ അഥോറിറ്റി മുന്നറിയിപ്പ് പുറത്തു വിട്ടതിനോട് കാര്യമായി വിമാന സർവീസുകൾ പ്രതികരിച്ചു തുടങ്ങിയിട്ടില്ല. എയർ ഫ്രാൻസ് റൂട്ട് മാറിപ്പരക്കുന്നതായി അവർ അറിയിച്ചിട്ടുണ്ട് . പ്രത്യേക അലേര്ട്ട് എന്ന നിലയില അര്ജന്റ്‌റ് ഫോല്ടരിൽ ആണ് സിവിൽ ഏവിയേഷൻ വിഭാഗം കമ്പനികൾക്ക് കത്ത് എഴുതിയിരിക്കുന്നത് . റഷ്യ നല്കിയ മിസൈൽ ഉപയോഗിച്ചാണ് ഉക്രൈൻ വിമതർ മലേശൻ വിമാനം വെടിവച്ചു വീഴ്‌ത്തിയതെന്നു അന്നേ ആരോപണം ഉയര്ന്നിരുന്നു.

ഉക്രൈനിൽ മലേഷ്യൻ വിമാനത്തെ വീഴ്‌ത്താൻ കരയില നിന്നും തൊടുക്കാവുന്ന മിസൈൽ ആണ് ഉപയോഗിച്ചത് . എന്നാൽ ഇപ്പോൾ കസ്പിയാൻ കടലിൽ നിന്നും വരുന്ന മിസൈലുകൾ ഉഗ്രപ്രതാപികളാണ് . റഷ്യ , ടര്കി , ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം കത്തെഴുതി കഴിഞ്ഞു. കഴിഞ്ഞ വർഷം ഉക്രൈനിൽ ഉണ്ടായ ദുരന്തത്തിൽ 283 പേരാണ് കൊല്ലപ്പെട്ടത് . അന്ന് തൊട്ടടുത്ത് നിന്ന് തൊടുത്ത മിസൈൽ അതിന്റെ യാത്ര പഥത്തിൽ മറ്റു വിമാനങ്ങളെ സ്പര്ഷിക്കാൻ വിദൂര സാധ്യത മാത്രമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ ചുരുങ്ങിയത് 1000 മൈൽ അകലെ നിന്ന് , കസ്പിയാൻ കടലിലെ വിമാന വഹിനിയിൽ നിന്നും തൊടുത്തു വിടുന്ന മിസൈൽ സിറിയയിലെ ലക്ഷ്യത്തിൽ എത്തും മുന്നേ ഒരു യാത്ര വിമാനം ഇടിച്ചു വീഴ്‌ത്താൻ ഉള്ള സാധ്യത ഏറെ വലുതാണ് .

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മിസൈൽ ആക്രമണ ഭീതി സംബന്ധിച്ച് യു എസ് സംഘടന വിമാന കമ്പനികൾക്ക് കത്ത് നല്കിയിരിക്കുന്നത് . എന്നാൽ ചില വിമാന കമ്പനികൾ ഗൗരവം കണക്കിലെടുത്ത് ഈജിപ്ത് , സൗദി അറേബ്യ എന്നിവ വഴി പറക്കാൻ ആണ് ആലോചിക്കുന്നത് . അപ്പോഴും യാത്ര ദൈര്ഘ്യം ഉണ്ടാകും എന്നുറപ്പാണ് . അതെ സമയം യാത്ര വിമാനങ്ങൾ സഞ്ചരിക്കുന്ന ഉയരത്തിൽ മിസൈലുകൾ പറക്കില്ല എന്ന ആവർത്തിച്ചുള്ള റഷ്യയുടെ ഉറപ്പിലാണ് സിവിൽ ഏവിയേഷൻ വിഭാഗവും ഭയചകിതരായ യാത്രക്കാരും പ്രതീക്ഷ അർപ്പിക്കുന്നത്.