- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നിർമ്മിത കാറുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ; ആദ്യ നഷ്ടം ഹ്യുണ്ടായിക്ക്; കേന്ദ്രം ഉണർന്നില്ലെങ്കിൽ ഇന്ത്യൻ കാർ വിപണിക്ക് കനത്ത തിരിച്ചടിയാകും
ബ്രിട്ടൺ: ഇന്ത്യയിലെ വിദേശ കാർ നിർമ്മാണ വ്യവസായത്തിന് പ്രഹരം നൽകാൻ ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുക്കുന്നു. ഗുണമേന്മയിൽ ഉള്ള പാകപ്പിഴകൾ ആരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തുന്നത് എങ്കിലും ഇന്ത്യയിലെ കുറഞ്ഞ നിർമ്മാണ ചെലവ് പരിഗണിച്ചു കൂടുതൽ പ്ലാന്റുകൾ തുറക്കാതിരിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായിട്ടാകണം ഈ വില
ബ്രിട്ടൺ: ഇന്ത്യയിലെ വിദേശ കാർ നിർമ്മാണ വ്യവസായത്തിന് പ്രഹരം നൽകാൻ ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുക്കുന്നു. ഗുണമേന്മയിൽ ഉള്ള പാകപ്പിഴകൾ ആരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തുന്നത് എങ്കിലും ഇന്ത്യയിലെ കുറഞ്ഞ നിർമ്മാണ ചെലവ് പരിഗണിച്ചു കൂടുതൽ പ്ലാന്റുകൾ തുറക്കാതിരിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായിട്ടാകണം ഈ വിലക്കെന്ന് മോട്ടോർ വാഹന വ്യവസായ ലോകം വിലയിരുത്തുന്നു.
തുടക്കത്തിൽ ഇന്ത്യൻ നിർമ്മിത ഹ്യുണ്ടായി കാറുകളുടെ യൂറോപ്യൻ കയറ്റുമതിയാണ് തടസ്സപ്പെട്ടിരിക്കുന്നത്. താൽക്കാലികമായി ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആണെന്നും യൂറോപ്പിലേക്ക് കയറ്റുമതി നിർത്തി വയ്ക്കുക ആണെന്നുമാണ് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ദൂര വ്യാപക ഫലങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കും എന്നാണ് വിലയിരുത്തലുകൾ. കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയിലെ ചെന്നൈ പ്ലാന്റിൽ നിന്നുമാണ് മുഖ്യമായും കയറ്റുമതി ചെയ്തിരുന്നത്.
എന്നാൽ ഇന്ത്യക്ക് പകരം ടർക്കി, ചെക്ക് റിപബ്ലിക് എന്നിവിടങ്ങളിൽ ഉദ്പ്പാദനം വർദ്ധിപ്പിച്ചു യൂറോപ്യൻ കയറ്റുമതി തുടരും എന്നും കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ചെന്നൈ പ്ലാന്റിൽ നിന്ന് ബ്രിട്ടൺ ഉൾപ്പെടെ ഒരു യൂറോപ്യൻ രാജ്യത്തേക്കും ഹ്യുണ്ടായ് കാറുകൾ എത്തിയിട്ടില്ല. എന്നാൽ ലാറ്റിൻ അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ചെന്നൈ പ്ലാന്റിൽ നിന്ന് തന്നെ തുടരും. ഇതിനർത്ഥം യൂറോപ്യൻ രാജ്യങ്ങൾ കാറുകളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർക്കശ മാനദണ്ഡം പാലിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിരിക്കണം എന്ന് തന്നെയാണ്. ഹ്യുണ്ടായുടെ ഇന്ത്യൻ ഡിവിഷൻ ആയ ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് ചെന്നൈ പ്ലാന്റിന്റെ ഉടമസ്ഥർ.
യൂറോപ്പ് നഷ്ടമാകുന്നതോടെ ഉദ്പാദനത്തിൽ 25% വരെ കുറവുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇത് കമ്പനിയുടെ ഉദ്പാദന ക്ഷമത, ജീവനക്കാരുടെ തൊഴിൽ നഷ്ടം, ലാഭ ക്ഷമത എന്നിവയെ ഒക്കെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ പുതിയ വിപണികൾ കണ്ടെത്തി ഇതിന് പരിഹാരം കാണാൻ സാധിക്കും എന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ വർഷം ചെന്നൈ പ്ലാന്റിൽ നിന്ന് രണ്ടര ലക്ഷം കാറുകൾ ആണ് മൊത്തം കയറ്റുമതി ചെയ്തത്. യൂറോപ്യൻ നിരോധനം വന്നതോടെ ഇത് രണ്ട് ലക്ഷത്തിൽ താഴെ ആയി ചുരുങ്ങും എന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കാറുകൾ കയറ്റുമതി ചെയ്യുന്ന കമ്പനി ആണ് ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ്.
ഇവരുടെ ചെന്നൈ പ്ലാന്റിൽ പ്രതി വർഷം 7 ലക്ഷം കാറുകൾ വരെ നിർമ്മിക്കാൻ കഴിയും മൊത്തം കയറ്റുമതിയിൽ 40% യൂറോപ്പിലേക്ക് ആയിരുന്നതിനാൽ ഈ വിപണി നഷ്ടം കമ്പനിക്ക് കനത്ത ആഘാതം ആകും എന്ന് തന്നെയാണ് സൂചന. എന്നാൽ അഭ്യന്തര വിപണിയുടെ കനത്ത ഡിമാന്റ് മൂലമാണ് തങ്ങൾ യൂറോപ്യൻ വിപണി ഉപേക്ഷിച്ചത് എന്നാണ് കമ്പനിയുടെ വാദം. ഇന്ത്യയിൽ നിന്നുള്ള മൊത്തം കാറ് കയറ്റുമതിയുടെ 45% നിർവ്വഹിച്ചിരുന്നത് ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആയിരുന്നു. ഒരു വർഷത്തിനിടയിൽ 4 പുതിയ മോഡലുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത് വഴി ആഭ്യന്തര വിപണിയുടെ ശക്തമായ സമ്മർദ്ദം ഉണ്ടെന്നും ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ് പറയുന്നു.
വിദേശ വിപണിയിൽ ഏറെ പ്രിയം ഉള്ള ഐ 20 മോഡൽ ഇനി ടർക്കിയിൽ നിന്നാകും ഉദ്പ്പാദിപ്പിക്കുക. വിപണി ഡിമാന്റ് കൂടുന്നത് അനുസരിച്ച് പ്ലാന്റിന്റെ ഉദ്പ്പാദന ശേഷി കൂട്ടുന്നില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിന്റെ ഇഷ്ടങ്ങൾ ഇന്ത്യൻ നിരത്തിന് യോജിക്കാത്തതിനാൽ ടർക്കി പ്ലാന്റിൽ നിന്നാകും ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കാറുകൾ ഹ്യുണ്ടായി നിർമ്മികുക എന്നും കമ്പനി വ്യക്തമാക്കുന്നു.
എന്നാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന കാറുകൾക്ക് യൂറോപ്യൻ നിലവാരം ഇല്ലെന്നു നാല് വർഷം മുൻപ് തന്നെ പ്രമുഖ ഓട്ടോ അവതാരകൻ ആയ ജെറെമി ക്ലർക്‌സൻ തന്റെ പ്രതിവാര പരിപാടിയായ ടോപ് ഗിയറിൽ കുറ്റപ്പെടുത്തിയിരുന്നു . എന്നാൽ ഇടയ്ക്കിടെ വംശീയ ചുവയിൽ സംസാരിക്കുന്ന ക്ലർക്‌സന്റെ മറ്റൊരു വിടുവായത്തരം എന്നാണ് ഇതിനെ ഇന്ത്യൻ പിന്തുണക്കാർ വ്യാഖ്യാനിച്ചത്. പ്രധാനമായും കാറിന്റെ അഫോൽസ്ടരിയും ഇന്റീരിയർ ഡെക്കറേഷനും ഗുണനിലവാരം കുറഞ്ഞത് ആണെന്ന് കുറ്റപ്പെടുത്തിയ ക്ലർക്‌സൻ ഇത്തരം കാറുകൾ യൂറോപ്യൻ ഉപയോഗത്തിന് യോജിച്ചതല്ല എന്ന് വരെ പറഞ്ഞിരുന്നു. അന്ന് പ്രധാനമായും നിസ്സാൻ നിർമ്മിത മിർക കാറുകൾക്ക് എതിരെ ആയിരുന്നു ക്ലർക്‌സന്റെ കുറ്റപ്പെടുത്തൽ. ഇത്തരം നിലവാരം കുറഞ്ഞ വസ്തുക്കൾ വഴി കാർ നിർമ്മിച്ച് യൂറോപ്പിൽ വില കുറച്ച് വിൽക്കുന്ന തന്തംര കാർ വിപണിക്ക് തന്നെ ഭീക്ഷണി ആണെന്നും ക്ലർക്‌സൻ പറഞ്ഞിരുന്നു. ഡ്രൈവിങ് സുഖപ്രദം ആകുന്ന പോലെ തന്നെ യാത്രയും സുഖകരം ആകണം എന്നതിൽ ഇന്ത്യക്കാർ അത്രയ്ക്ക് നിർബന്ധ ബുദ്ധി ഉള്ളവർ അല്ലെന്നും മറ്റൊരു അവസരത്തിൽ ക്ലർക്‌സൻ കുറ്റപ്പെടുത്തിയിരുന്നു.