- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റ നിയമ പരിഷ്‌കാരങ്ങൾ ഒന്നും ബ്രിട്ടനെ രക്ഷിച്ചില്ല; ഇന്ത്യക്കാരടക്കമുള്ളവർക്ക് പാസ്‌പോർട്ട് നൽകാൻ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ; ലക്ഷ്യമിടുന്നത് അനേകായിരം വർക്ക് പെർമിറ്റുകൾ
ലണ്ടൻ: കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം മൂലം ശ്വാസം മുട്ടിയ ബ്രിട്ടൻ നടത്തുന്ന കുടിയേറ്റ വിരുദ്ധ പരിഷ്‌കാരങ്ങൾ ഒന്നും ഫലം കാണില്ലെന്ന് സൂചന. രാജ്യങ്ങൾ നേരിട്ട് വർക്ക് പെർമിറ്റും പാസ്‌പോർട്ടും നൽകുന്ന സംവിധാനത്തിന് പുറമേ യൂറോപ്യൻ യൂണിയൻ നേരിട്ട് പാസ്‌പോർട്ട് വർക്ക് പെർമിറ്റും നൽകാനുള്ള പദ്ധതിക്ക് രൂപം നൽകുന്നതോടെയാണ് ഇത് സംഭ
ലണ്ടൻ: കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം മൂലം ശ്വാസം മുട്ടിയ ബ്രിട്ടൻ നടത്തുന്ന കുടിയേറ്റ വിരുദ്ധ പരിഷ്‌കാരങ്ങൾ ഒന്നും ഫലം കാണില്ലെന്ന് സൂചന. രാജ്യങ്ങൾ നേരിട്ട് വർക്ക് പെർമിറ്റും പാസ്‌പോർട്ടും നൽകുന്ന സംവിധാനത്തിന് പുറമേ യൂറോപ്യൻ യൂണിയൻ നേരിട്ട് പാസ്‌പോർട്ട് വർക്ക് പെർമിറ്റും നൽകാനുള്ള പദ്ധതിക്ക് രൂപം നൽകുന്നതോടെയാണ് ഇത് സംഭവിക്കുക. ഇതനുസരിച്ച് ഇപ്പോഴത്തെ അഭയാർത്ഥികളെ വീതിച്ചു നൽകി കഴിഞ്ഞാൽ കഴിവും പ്രതിഭയുമുള്ള മറ്റ് രാജ്യക്കാരെ ആകർഷിക്കാനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയും അതനുസരിച്ച് ഇന്ത്യാക്കാർ അടക്കം അനേകം പേർക്ക് യൂറോപ്പിലേക്ക് ജോലി തേടി എത്താൻ സാധിക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ പാസ്‌പോർട്ട് ലഭിക്കുന്നവർക്ക് യൂറോപ്പിലെ ഏത് രാജ്യത്തും പോയി ജോലി ചെയ്യാൻ പറ്റും എന്നതിനാൽ ബ്രിട്ടന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ കഴിയില്ല.
യൂറോപ്പിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും വളരെ ഉദാരമായ സമീപനം പ്രകടിപ്പിച്ചു കൊണ്ടാണിപ്പോൾ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ രംഗത്തെത്തിയിട്ടുള്ളത്.ഈ വർഷം മാത്രം അഞ്ച് ലക്ഷത്തോളം അഭയാർത്ഥികൾ യൂറോപ്പിൽ അഭയം തേടിയെത്തിയിട്ടുണ്ടെങ്കിലും ഇവരെ സ്വാഗതം ചെയ്യണമെന്ന നിലപാടാണ് ജങ്കർ പുലർത്തുന്നത്. യൂറോപ്പിൽ പ്രായമേറെയുള്ളവരാണ് കൂടുതലായുള്ളതെന്നും കുടിയേറ്റക്കാരെ വേണ്ട വിധം മാനേജ് ചെയ്ത് ഉപയോഗപ്പെടുത്തിയാൽ അതിലൂടെ യൂറോപ്പിന് ഗുണമുണ്ടാക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്.കുടിയേറ്റത്തെ നിയമാനുസൃതമാക്കുമെന്നും യൂറോപ്പിലെത്താനുള്ള നിയമപരമായ വഴികൾ ഒരുക്കുമെന്നും ജങ്കർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട 2016 ആദ്യത്തിൽ യൂറോപ്യൻ കമ്മീഷൻ നല്ല രീതിയിൽ ഡിസൈൻ ചെയ്ത ലീഗൽ മൈഗ്രേഷൻ പാക്കേജ് കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സ്‌കീമിലൂടെ എത്രയെണ്ണം അഭയാർത്ഥികളെയാണ് ഇവിടേക്ക് എത്തിക്കുകയെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ രാത്രി യൂറോപ്യൻ യൂണിയൻ ഒഫീഷ്യലുകൾ തയ്യാറായിട്ടില്ല. എന്നാൽ വളരെക്കൂടുതൽ പേർക്ക് ഇതിലൂടെ യൂറോപ്പിലെത്താനാവുമെന്ന് അവരിലൊരാൾ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. കുടിയേറ്റക്കാർക്ക് വർക്ക് വിസകൾ നൽകൽ, അവർക്ക് പോകാവുന്ന രാജ്യങ്ങളേതെന്ന് പരിമിതപ്പെടുത്തണമോ..?, സ്വതന്ത്ര സഞ്ചാരമുറപ്പുവരുത്തുന്ന പാസ്‌പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തീർച്ചയാക്കുമെന്നും യുറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദീർഘകാലമായി ഇത്തരം കുടിയേറ്റ ഉദാരവൽക്കരണത്തോട് ബ്രിട്ടൻ യോജിക്കാതെ പുറന്തിരിഞ്ഞ് നിൽക്കുകയായിരുന്നു. അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയനോട് വേണ്ടുവിധം സഹകരിക്കാനും ബ്രിട്ടൻ തയ്യാറായിരുന്നില്ല. എന്നാൽ സാമ്പത്തിക കുടിയേറ്റക്കാർക്കുള്ള പുതിയ സ്‌കീം പ്രകാരം ഇവിടെയെത്തുന്നവർക്ക് യൂറോപ്യൻ പൗരത്വമനുസരിച്ച് യൂറോപ്പിലെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇതു പ്രകാരം ബ്രിട്ടൻ വിലക്കിയാലും അവർക്ക് അവിടെയുമെത്താനുള്ള അവകാശമുണ്ടായിരിക്കും. അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ പദ്ധതികളാണ് മുൻ ലക്‌സംബർഗ് പ്രധാനമന്ത്രി കൂടിയായ ജങ്കർ വിശദീകരിച്ചിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ പലവിഷയങ്ങളിലും പരസ്പരം യോജിപ്പില്ലെന്നും അത് മാറേണ്ടത് അത്യാവശ്യമാണെന്നും ജങ്കർ പറയുന്നു. അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നതിൽ കംപൽസറി ക്വാട്ട സമ്പ്രദായം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതു പ്രകാരം യൂറോപ്പിലുള്ള അഭയാർത്ഥികളെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വീതിച്ചെടുക്കേണ്ടതാണ്. ബ്രിട്ടൻ ഈ സ്‌കീമിൽ നിന്നു പുറത്താണ്. ഇതിൽ ഭാഗഭാക്കായില്ലെങ്കിൽ അത്തരം രാജ്യങ്ങളുടെ ജിഡിപിയിൽ നിന്നും 0.002 ശതമാനം പിഴയായി ഈടാക്കുന്നതാണ്.ഇറ്റലി, ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിലുള്ള 160,000 അഭയാർത്ഥികളെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ പുനർവിതരണം ചെയ്യാനാണൊരുങ്ങുന്നത്.
ഓരോ കുടിയേറ്റക്കാരനും അഭയം നൽകുന്നതിലൂടെ രാജ്യങ്ങൾക്ക് 6000 യൂറോ അല്ലെങ്കിൽ 4400 പൗണ്ട് ലഭിക്കുമെന്നും ജങ്കർ പറയുന്നു. മൊത്തത്തിൽ അഭയാർത്ഥികളെ പുനർവിന്യസിക്കുന്നതിലൂടെ ഇത്തരത്തിൽ രാജ്യങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നത് 960 മില്യൺ യൂറോയാണ്. ഇതിൽ 100 മില്യൺ യൂറോ ബ്രിട്ടീഷ് നികുതിദായകരുടെ സംഭാവനയാണെന്നും ജങ്കർ പറയുന്നു. ഭാവിയിലെ അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യാൻ പെർമനന്റ് ക്വാട്ടാ സമ്പ്രദായം ആവിഷ്‌കരിക്കണമെന്നും ജങ്കർ ആവശ്യപ്പെട്ടു. അഭയാർത്ഥികൾ ആദ്യമെത്തുന്ന രാജ്യത്ത് നിലനിന്നു കൊള്ളണമെന്ന് നിഷ്‌കർഷിക്കുന്ന നിലവിലെ ഡബ്ലിൻ കരാർ പൊളിച്ചെഴുതുന്നതിന്റെ സാധ്യതകളും അദ്ദേഹം മുന്നോട്ട് വച്ചു. ഈ നിയമപ്രകാരം കവിഞ്ഞ വർഷം യുകെ 1000 അഭയാർത്ഥികളെയാണ് നാടുകടത്തിയിരുന്നത്. അഭയാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ പരിഗണിക്കുന്ന പ്രക്രിയകൾക്കിടെ ജോലി ചെയ്യാനുള്ള അനുമതി നൽകുന്ന കാര്യവും ബ്രസൽസ് ചർച്ച ചെയ്യേണ്ടതാണെന്ന് ജങ്കർ പറയുന്നു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം നിർണയിക്കുന്നതിനായി നടത്താനൊരുങ്ങുന്ന റഫറണ്ടത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇക്കാര്യത്തിൽ ബ്രിട്ടനുമായി നല്ലൊരു തീരുമാനത്തിലെത്താനാകുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.എന്നാൽ ഫ്രീ മൂവ്‌മെന്റ് റൂളുകളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ബ്രിട്ടന്റെ ആവശ്യം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.