മിഴ്‌നാടിനെ പോലെ ഇത്രമേൽ മതം നിറഞ്ഞ് തുളുമ്പി നിന്ന ഒരു സംസ്ഥാനം തെക്കേ ഇന്ത്യയിൽ പണ്ടു കാലത്ത് ഉണ്ടായിരുന്നില്ല. നെറ്റിയിൽ എപ്പോഴും കുങ്കുമം ചാർത്തി നടക്കുന്ന മനുഷ്യരുംകോവിലുകളാൽ നിറഞ്ഞ തെരുവുകളും ദൈവങ്ങളുടെ ഫോട്ടോയാൽ അലങ്കരിച്ച വാഹനങ്ങളും. തമിഴർ ചെയ്യുന്ന എല്ലാ കാര്യത്തിലും ദൈവത്തിന്റെ ടച്ചും മതത്തിന്റെ സ്വാധീനവും ഏറെ ഉണ്ടായിരുന്നു.

ഇവിടേയ്ക്കാണ് വിശ്വാസങ്ങളെ കീഴ്‌മേൽ മറിച്ചു കൊണ്ട് രാമസ്വാമി നായ്ക്കർ എന്ന മഹാന്റെ പിറവി. 45 വർഷങ്ങൾക്ക് മുമ്പ് മരിച്ച ' പെരിയോർ' എന്ന് തെന്നിന്ത്യ മുഴുവൻ ബഹുമാനിച്ച ഈ വ്യക്തിത്വത്തെ കുറിച്ചുള്ള അറിവ് പോലും ആരെയും ഊറ്റം കൊള്ളിക്കും. കേരളത്തിന്റെ സാമൂഹിക പരിഷ്‌ക്കരണത്തിനും വൈക്കം ഹീറോ എന്നറിയപ്പെട്ട ഇവി രാമസ്വാമി നായ്ക്കറുടെ സംഭാവന വളരെ വലുതാണ്.

1879ൽ ജനിച്ച് സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം നൽകി ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഇടിച്ചു കയറിയ രാമസ്വാമി നായ്ക്കരുടെ ആഗ്രഹം ദ്രാവിഡ രാജ്യം ആയിരുന്നു. ഡ്രാവിഡ കഴകം എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. തന്റെ നാടായ ഈ റോഡിൽ കോൺഗ്രസ് പ്രവർത്തകനായാണ് നായ്ക്കർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

അക്കാലത്ത് ഒരിക്കൽ ഗാന്ധിജിയുമായി അദ്ദേഹം വഴക്കുണ്ടാക്ക. കോൺഗ്രസ് നേതൃത്വം നൽകിയ തമിഴ്‌നാട്ടിലെ ഒരു ഗുരുകുലത്തിൽ ബ്രാഹ്മിൺ വിദ്യാർത്ഥികൾക്കും ബ്രാഹ്മണന്മാരല്ലാത്ത വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ഊണുമുറികൾ ഏർപ്പെടുത്തിയതിനാണ് അദ്ദേഹം ഗാന്ധിജിയുമായി വഴക്കുണ്ടാക്കിയത്. ഈ വ്യവസ്ഥിതിയെ പെരിയോർ എതിർത്തു. എന്നാൽ ആരുമായി ഇരുന്നു ഭക്ഷണം കഴിക്കണമെന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് പറഞ്ഞ ഗാന്ധിജി അതിനെ അനുകൂലിച്ചു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ഗാന്ധിജിയുമായി തെറ്റിപ്പിരിഞ്ഞ രാമസ്വാമി കോൺഗ്രസിൽ നിന്നും 1925ൽ രാജിവെച്ചു.

പിന്നീട് ജസ്റ്റിസ് പാർട്ടിയുമായി സഹകരിക്കുകയും സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തു. ഇത് ബ്രാഹ്മണന്മാരുടെ മേൽക്കോയ്മയെ ചോദ്യം ചെയ്തു. 1924ൽ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിനു മുന്നിലുള്ള റോഡ് ഉപയോഗിക്കാൻ താണജാതിക്കാർക്കും അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ആ സമരത്തിൽ ഭാര്യയുമൊത്താണ് നായ്ക്കർ പങ്കെടുത്തത്. രണ്ട് പ്രാവശ്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വൈക്കം ഹീറോ എ്ന്നും അദ്ദേഹം അറിയപ്പെട്ടു. വൈക്കം ക്ഷേത്രത്തിനു മുന്നിൽ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രതിമ കാണാം.

കോൺഗ്രസിന്റെ യാഥാസ്ഥിതികത്വത്തെത്തെ ചോദ്യം ചെയ്യുകയും ചെയ്ത ധീരനേതാവായിരുന്നു ഇ വി രാമസ്വാമി നായ്ക്കർ. തമിഴ് സമൂഹത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും സമത്വത്തിന് വേണ്ടി പോരാടുകയും ചെയ്തു. 1940ൽ ദ്രാവിഡ കഴകം എന്ന പാർട്ടിക്ക് രൂപം നൽകി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിവ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി ദ്രാവിഡ നാട് എന്ന ആശയമാണ് രാമസ്വാമിയുടെ മനസ്സിൽ ഉണ്ടായിരുന്നത്. 1973ൽ 94-ാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.

ഇന്ന് ശരാശരി തമിഴന്മാർക്ക് പെരിയോർ ഒരു ആശയമാണ്. സാമൂഹിക സമത്വം, സ്വാഭിമാനം, ഭാഷാ മഹത്വം എല്ലാം ഉള്ള ഒരു രാഷ്ട്രീയത്തിന് വേണ്ടിയാണ് അദ്ദേഹം നില കൊണ്ടത്. ആധുനിക തമിഴ് നാടിന്റെ തന്തൈ പെരിയർ എന്നാണ് ബഹുമാനത്തോടെ തമിഴർ അദ്ദേഹത്തെ വിളിക്കുന്നത്.