- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹിറ്റ്‌ലറുടെ ഭാര്യ ഈവയുടെ അടിവസ്ത്രം ലേലത്തിന്; 7,500 ഡോളർ വിലയിട്ടിരിക്കുന്ന അടിവസ്ത്രം ഒഹിയോയിൽ
ഒഹിയോ: ജർമൻ സ്വേഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറിന്റെ ഭാര്യ ഈവാ ബ്രൗണിന്റെ അടിവസ്ത്രം ഒഹിയോയിലെ ഒരു ഷോപ്പിൽ ലേലത്തിന്. 7,500 ഡോളർ വിലയിട്ടിരിക്കുന്ന അടിവസ്ത്രത്തിൽ ഈവാ ബ്രൗൺ എന്ന പേരിന്റെ ആദ്യാക്ഷരങ്ങളായ ഇബി എന്ന് തുന്നിച്ചേർത്തിട്ടുണ്ട്. സാൽമൻ പിങ്ക് നിറത്തിലുള്ള ഈ അടിവസ്ത്രം ഫ്രഞ്ച് സിൽക്കിൽ തുന്നിയതാണെന്നാണ് പറയപ്പെടുന്നത
ഒഹിയോ: ജർമൻ സ്വേഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറിന്റെ ഭാര്യ ഈവാ ബ്രൗണിന്റെ അടിവസ്ത്രം ഒഹിയോയിലെ ഒരു ഷോപ്പിൽ ലേലത്തിന്. 7,500 ഡോളർ വിലയിട്ടിരിക്കുന്ന അടിവസ്ത്രത്തിൽ ഈവാ ബ്രൗൺ എന്ന പേരിന്റെ ആദ്യാക്ഷരങ്ങളായ ഇബി എന്ന് തുന്നിച്ചേർത്തിട്ടുണ്ട്.
സാൽമൻ പിങ്ക് നിറത്തിലുള്ള ഈ അടിവസ്ത്രം ഫ്രഞ്ച് സിൽക്കിൽ തുന്നിയതാണെന്നാണ് പറയപ്പെടുന്നത്. കൂടാതെ ലേസ് വർക്കുകളും ചെയ്തിട്ടുണ്ട്. ഒഹിയോയിലെ എൽമോറിലുള്ള മന്റിക് ഷോപ്പിൽ ചില്ലിട്ട് പ്രദർശിപ്പിച്ചിട്ടുണ്ട് ഈവയുടെ അടിവസ്ത്രം. ഈവയുടെ അടിവസ്ത്രത്തോടൊപ്പം ഹിറ്റ്‌ലറുടെ വാട്ടർകളർ പെയിന്റിംഗുകൾ, മറ്റു സ്വകാര്യ വസ്തുക്കൾ തുടങ്ങിയവയും ലേലത്തിന് വച്ചിട്ടുണ്ട്. ബവേറിയൻ ആൽപ്‌സിലെ ഹിറ്റ്‌ലറുടെ വസതിയിൽ നിന്നും ഹെഡ്ക്വാർട്ടറിൽ നിന്നും കണ്ടെത്തിയിട്ടുള്ള സ്വകാര്യ വസ്തുക്കളാണ് ഒഹിയോയിൽ ലേലത്തിനു വച്ചിരിക്കുന്നത്.
വിയറ്റ്‌നാം, കൊറിയ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള എയർ ഫോഴ്‌സ് മേജർ ആയ ചാൾസ് സ്‌നീഡർ എന്നയാൾക്കു സ്വന്തമായിട്ടുള്ളതായിരുന്നു ലേലത്തിൽ വച്ചിട്ടുള്ള വസ്തുവകകൾ. സ്‌നീഡേഴ്‌സ് ട്രഷേഴ്‌സ് എന്ന പേരിൽ ഓൺലൈൻ മിലിട്ടറി മെമോറാബിലിയ ഷോപ്പ് നടത്തിയിരുന്നു ഇയാൾ. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട വസ്തുക്കളായിരുന്നു ഇയാൾ ഓൺലൈനിലൂടെ വിറ്റുകൊണ്ടിരുന്നത്. സ്‌നീഡറുടെ പക്കൽ നിന്നാണ് ഇപ്പോൾ സ്‌കാരംഗോയ്ക്ക് അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭിച്ചത്.
അതേസമയം ലേലത്തിന് പ്രദർശിപ്പിച്ചുള്ള അടിവസ്ത്രങ്ങൾ ഈവയുടെതു തന്നെയാണോ എന്ന കാര്യത്തിൽ സംവാദം നടക്കുന്നുമുണ്ട്. ഏതായാലും ഇത്രയും തുകമുടക്കി ഒരു പഴയ അടിവസ്ത്രം ആരുംവാങ്ങുമെന്നും തോന്നുന്നില്ല എന്നാണ് ഷോപ്പ് ഉടമ സ്‌കാരംഗോ പറയുന്നത്. ഇനി ഏതെങ്കിലും കാരണവശാൽ ആരെങ്കിലും ഇതുവാങ്ങാൻ തയാറായി വന്നാൽ താനിതു വിൽക്കുമെന്നും പിന്നീട് അവരെ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കുമെന്നുമാണ് കടയുടമയുടെ പ്രതികരണം.