- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെ ഉണർത്തിയും കേന്ദ്രത്തെ തളർത്തിയും റഫാലിൽ വീണ്ടും വെളിപ്പെടുത്തൽ; റിലയൻസിനെ പങ്കാളിയാക്കണമെന്ന് കരാറിൽ നിർബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തൽ നടത്തിയത് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട്; ദ സോൾട്ട് ഏവിയേഷന്റെ രേഖകൾ ഇത് വ്യക്തമാക്കുന്നെന്നും മാധ്യമം; ഇടപാടിൽ അന്വേഷണം വേണമെന്ന പരാതിയിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി; ഇടപാടിലേക്ക് നയിച്ച നടപടികൾ ഈമാസം മുപ്പത്തിയൊന്നിന് മുൻപ് മുദ്രവച്ച കവറിൽ കൈമാറണമെന്ന് സുപ്രീം കോടതി
ഡൽഹി: കേന്ദ്ര സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കി റഫാൽ ഇടപാടിൽ പുത്തൻ വെളിപ്പെടുത്തൽ. ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന് കരാറിൽ നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ടിന്റേതാണ് വെളിപ്പെടുത്തൽ. ഫാൽ നിർമ്മാതക്കളായ ദ സോൾട്ട് ഏവിയേഷന്റെ രേഖകൾ ഇത് വ്യക്തമാക്കുന്നതായി ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തുന്നു. കരാർ കിട്ടാൻ റിലയൻസിനെ പങ്കാളിയാക്കണമെന്ന് നിർബന്ധിത വ്യവസ്ഥ ഉണ്ടെന്നാണ് മീഡിയ പാർട്ടിന്റെ വെളിപ്പെടുത്തൽ. അതേസമയം, റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന എം.എൽ.ശർമയുടെ പരാതിയിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം തുടങ്ങി. റഫാൽ വിവരങ്ങൾ കോടതിക്ക് നൽകികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. എന്നാൽ കേസിൽ എതിർ കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗികാനാണെനനും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. വിമാനഇടപാടിലേക്ക് നയിച
ഡൽഹി: കേന്ദ്ര സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കി റഫാൽ ഇടപാടിൽ പുത്തൻ വെളിപ്പെടുത്തൽ. ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന് കരാറിൽ നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ടിന്റേതാണ് വെളിപ്പെടുത്തൽ. ഫാൽ നിർമ്മാതക്കളായ ദ സോൾട്ട് ഏവിയേഷന്റെ രേഖകൾ ഇത് വ്യക്തമാക്കുന്നതായി ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തുന്നു. കരാർ കിട്ടാൻ റിലയൻസിനെ പങ്കാളിയാക്കണമെന്ന് നിർബന്ധിത വ്യവസ്ഥ ഉണ്ടെന്നാണ് മീഡിയ പാർട്ടിന്റെ വെളിപ്പെടുത്തൽ.
അതേസമയം, റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന എം.എൽ.ശർമയുടെ പരാതിയിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം തുടങ്ങി. റഫാൽ വിവരങ്ങൾ കോടതിക്ക് നൽകികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. എന്നാൽ കേസിൽ എതിർ കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗികാനാണെനനും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
വിമാനഇടപാടിലേക്ക് നയിച്ച നടപടികൾ ഈമാസം മുപ്പത്തിയൊന്നിന് മുൻപ് മുദ്രവച്ച കവറിൽ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം എതിർകക്ഷികൾക്ക് നോട്ടിസയക്കില്ലെന്ന് കോടതി വ്യക്തമാക്കി.
റഫാൽ ഇടപാടിൽ വൻഅഴിമതിയാണെന്നും സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കണമെന്നുമുള്ള പൊതുതാൽപര്യഹർജികളിലാണ് കോടതി നടപടി. ഇടപാടിലേക്ക് നയിച്ച മുഴുവൻ നടപടികളും കോടതിയെ അറിയിക്കണം. വിമാനങ്ങളുടെ വിലയും സാങ്കേതികവിദ്യ സംബന്ധിച്ച വിവരങ്ങളും കൈമാറേണ്ടതില്ല. രാജ്യസുരക്ഷയെ മുൻനിർത്തി സുപ്രധാനവിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ വാദം കോടതി അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം എതിർകക്ഷികൾക്ക് നോട്ടിസയക്കണമെന്ന ഹർജിക്കാരുടെ ആവശ്യം തള്ളി.
ഹർജികൾ രാഷ്ട്രീയപ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും കേന്ദ്രസർക്കാർ വാദിച്ചു. രാജ്യാന്തര കരാറായതിനാൽ രാജ്യാന്തര ഫോറത്തിൽ മാത്രമെ വിഷയം പരിഗണിക്കാൻ സാധിക്കുകയുള്ളുവെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. ഇതിനിടെ, മൂന്ന് പൊതുതാൽപര്യഹർജികളിൽ ഒരെണ്ണം പിൻവലിച്ചു. ഫ്രാൻസുമായുള്ള ആയുധക്കരാറിൽ വൻഅഴിമതി നടന്നുവെന്ന് പ്രതിപക്ഷം പാർലമെന്റിൽ അടക്കം ആരോപണമുന്നയിച്ചിരുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ കൗൺ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. യു.പി.എ കാലത്തും എൻ.ഡി.എ കാലത്തുമുണ്ടാക്കിയ കരാറുകളിൽ പറഞ്ഞിരുന്ന തുകയും വ്യക്തമാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷനൊപ്പം കേന്ദ്ര സർക്കാർ പങ്കാളിയായി നിർദ്ദേശിച്ചത് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നരേന്ദ്ര മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ ആക്രമണമാണ് കോൺഗ്രസ് നടത്തിവരുന്നത്.
2015-ൽ ഈ സർക്കാരിന്റെ കാലത്ത് കരാർ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം.രണ്ടാം യു.പി.എ സർക്കാറിന്റെ അവസാന കാലത്താണ് ഫ്രഞ്ച് സർക്കാറുമായി ഇന്ത്യാ ഗവൺമെന്റ് റാഫേൽ യുദ്ധവിമാന കരാറിൽ ഒപ്പുവെക്കുന്നത്. 18 യുദ്ധ വിമാനങ്ങൾ ഫ്രഞ്ച് സർക്കാർ നിർമ്മിച്ചു നൽകാനും 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡുമായി ചേർന്ന് നിർമ്മിക്കാനുമായിരുന്നു ധാരണ.
വിമാന നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് പുത്തനുണർവ് പ്രവചിക്കപ്പെട്ട മികവുറ്റ ഒരു കരാറായാണ് അക്കാലത്ത് ഇത് വിശേഷിക്കപ്പെട്ടത്. എന്നാൽ പിന്നീട് തെരഞ്ഞെടുപ്പ് വരികയും പുതിയ സർക്കാർ അധികാരത്തിലേറുകയും ചെയ്തതോടെ കരാർ അപ്പാടെ തകിടം മറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദർശനത്തോടെ കരാർ പുനപരിശോധിക്കപ്പെടുകയും രാജ്യത്തിന് കനത്ത നഷ്ടം വരുത്തിവെക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്തു.
വിമാനങ്ങളുടെ എണ്ണം 126ൽ നിന്ന് 36 ആയി ചുരുങ്ങി എന്നുമാത്രമല്ല നിർമ്മാണ ചുമതലയിൽ നിന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിനെ ഒഴിവാക്കി റിലയൻസ് എയ്റോ സ്പെയ്സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൻ.എല്ലിനെ മാറ്റി പകരം സ്ഥാപിച്ച കമ്പനിയുടെ യോഗ്യതകൾ പരിശോധിക്കുമ്പോഴാണ് ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ ഗൗരവം വ്യക്തമാകുന്നത്.
റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനിക്ക് മോദി കരാറിൽ ഒപ്പുവെക്കുമ്പോൾ പത്തുദിവസം മാത്രമായിരുന്നു പ്രായം. മാത്രവുമല്ല ഇതിനു മുമ്പ് ഏതെങ്കിലും രീതിയിലുള്ള ആയുധങ്ങൾ കമ്പനി നിർമ്മിച്ചതിന് ഒരു തെളിവുമില്ല. 570 കോടി രൂപക്ക് യു.പി.എ സർക്കാറിന്റെ കാലത്ത് ധാരണയിലെത്തിയ വിമാനത്തിന് മോടി സർക്കാർ വിലയിട്ടതാകട്ടെ 1670 കോടി രൂപയും. ഇതുവഴി മാത്രം 41000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നത്.