- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നക്കനാലിൽ റവന്യൂവകുപ്പ് ഒഴിപ്പിച്ച ഭൂമി മണിക്കൂറുകൾക്കുള്ളിൽ കൈയേറ്റക്കാർ തിരിച്ചുപിടിച്ചു; റവന്യൂ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച് സി.പി.എം പ്രദേശിക നേതൃത്വം; 13 ഏക്കർ കൈയേറിയത് പാപ്പാത്തിച്ചോലയിൽ കരിശു സ്ഥാപിച്ച ടോം സഖറിയിയുടെ പതാവ് സ്‌കറിയ ജോസഫ്
മൂന്നാർ: കൈയേറ്റ മാഫിയകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമനെ ദേവികളം സബ്കളക്ടർ സ്ഥാനത്തുനിന്നു പുകച്ചുചാടിച്ചതിന് പിന്നാലെ ചിന്നക്കനാലിൽ റവന്യൂ വകുപ്പ് ഒഴിപ്പിച്ച സ്ഥലം മണിക്കൂറുകൾക്കുള്ളിൽ വീണ്ടും കൈയേറി കുടിൽ കെട്ടി. ആദിവാസികൾക്ക് വിതരണം ചെയ്യാനായി റവന്യുവകുപ്പ് മാറ്റി വച്ചിരുന്ന സ്ഥലമാണ് കഴിഞ്ഞദിവസം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. ഈ ഭൂമിയാണ് മണിക്കൂറുകൾക്കകം വീണ്ടും കുടിൽ കെട്ടി കൈയേറിയത്. ചൊവ്വാഴ്ചയാണ് ശ്രീറാമിന്റെ മാറ്റിയതിന് പിന്നാലെ റവന്യൂ വകുപ്പ് മൂന്നാറിൽ വീണ്ടും കൈയേറ്റമൊഴിപ്പിക്കൽ നടപടികളുമായി രംഗത്തെത്തിയത്. ചിന്നക്കനാലിൽ ആദിവാസികൾക്കു നൽകാനായി വകയിരുത്തിയിരുന്ന 13 ഏക്കർ സ്ഥലമാണ് ഒഴിപ്പിച്ചത്. ചിന്നക്കനാൽ മുത്തമ്മാൾ കുടിയിൽ സർവേ നമ്പർ 82/1 ഉൾപ്പെടുന്ന റവന്യൂ ഭൂമി നേരത്തേ റവന്യൂ വകുപ്പ് വനംവകുപ്പിന് യൂക്കാലി കൃഷിക്കായി പാട്ടത്തിനു നൽകിയിരുന്നു. പിന്നീടാണ് ഈ സ്ഥലം ഏറ്റെടുത്ത് ആദിവാസികൾക്കു വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി ഭൂമി ഓരോ ഏക്കറുകൾ വീതമുള്ള പ്ലോട
മൂന്നാർ: കൈയേറ്റ മാഫിയകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമനെ ദേവികളം സബ്കളക്ടർ സ്ഥാനത്തുനിന്നു പുകച്ചുചാടിച്ചതിന് പിന്നാലെ ചിന്നക്കനാലിൽ റവന്യൂ വകുപ്പ് ഒഴിപ്പിച്ച സ്ഥലം മണിക്കൂറുകൾക്കുള്ളിൽ വീണ്ടും കൈയേറി കുടിൽ കെട്ടി. ആദിവാസികൾക്ക് വിതരണം ചെയ്യാനായി റവന്യുവകുപ്പ് മാറ്റി വച്ചിരുന്ന സ്ഥലമാണ് കഴിഞ്ഞദിവസം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. ഈ ഭൂമിയാണ് മണിക്കൂറുകൾക്കകം വീണ്ടും കുടിൽ കെട്ടി കൈയേറിയത്.
ചൊവ്വാഴ്ചയാണ് ശ്രീറാമിന്റെ മാറ്റിയതിന് പിന്നാലെ റവന്യൂ വകുപ്പ് മൂന്നാറിൽ വീണ്ടും കൈയേറ്റമൊഴിപ്പിക്കൽ നടപടികളുമായി രംഗത്തെത്തിയത്. ചിന്നക്കനാലിൽ ആദിവാസികൾക്കു നൽകാനായി വകയിരുത്തിയിരുന്ന 13 ഏക്കർ സ്ഥലമാണ് ഒഴിപ്പിച്ചത്. ചിന്നക്കനാൽ മുത്തമ്മാൾ കുടിയിൽ സർവേ നമ്പർ 82/1 ഉൾപ്പെടുന്ന റവന്യൂ ഭൂമി നേരത്തേ റവന്യൂ വകുപ്പ് വനംവകുപ്പിന് യൂക്കാലി കൃഷിക്കായി പാട്ടത്തിനു നൽകിയിരുന്നു. പിന്നീടാണ് ഈ സ്ഥലം ഏറ്റെടുത്ത് ആദിവാസികൾക്കു വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി ഭൂമി ഓരോ ഏക്കറുകൾ വീതമുള്ള പ്ലോട്ടുകളായി തിരിക്കുകയായിരുന്നു.
ഇത്തരത്തിൽ മാറ്റിവച്ച ഭൂമിയിൽ 13 ഏക്കറാണ് വെള്ളൂക്കുന്നേൽ സ്‌കറിയ എന്നയാൾ കൈയേറിയത്. ഏതാനും വർഷം മുമ്പു ഭൂമി കൈയേറിയ സ്‌കറിയ ഇതിൽ ഷെഡ് നിർമ്മിക്കുകയും കയ്യാല കെട്ടി ഭൂമി വേർതിരിക്കുകയും ചെയ്തിരുന്നു.
ഒഴിപ്പിക്കലിന്റെ ഭാഗമായി കൈയേറ്റ ഭൂമിയിൽ നിർമ്മിച്ചിരുന്ന തകര ഷീറ്റു മേഞ്ഞ കെട്ടിടവും സ്ഥലത്തിന്റെ അതിർത്തിയിലായി നിർമ്മിച്ച ഗേറ്റും ഭൂ സംരക്ഷണ സേന പൊളിച്ചു നീക്കി. പാപ്പാത്തി ചോലയിൽ കുരിശുനാട്ടി ഭൂമി കൈയേറിയതിന്റ പേരിൽ വിവാദത്തിലായ ടോം സക്കറിയയുടെ പിതാവാണ് സ്‌കറിയ ജോസഫ് എന്ന വെള്ളക്കുന്നേൽ സ്‌കറിയ എന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കൽ തടയാൻ സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘമെത്തിയെങ്കിലും പൊലീസ് ഇവരെ അകത്തേയ്ക്കു കടക്കാൻ സമ്മതിച്ചില്ല. കുറച്ചു സമയം കാത്തുനിന്ന ശേഷം പ്രവർത്തകർ തിരിച്ചു പോവുകയായിരുന്നു.
എന്നാൽ ചൊവ്വാഴ്ച രാത്രി തന്നെ ഒരു വിഭാഗമാളുകൾ സർക്കാർ ഭൂമി കൈയേറി ടാർ പോളിൻ ഷീറ്റ് ഉപയോഗിച്ചു കുടിൽ കെട്ടുകയായിരുന്നു. സംഭവം സംബന്ധിച്ചു റവന്യൂ വകുപ്പ് അധികൃതർ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുടിൽ പൊളിച്ചു നീക്കി വീണ്ടും സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നാണ് റവന്യും ഉദ്യാഗസ്ഥർ പറയുന്നത്.
പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് നേതാവ് ടോം സഖറിയ സർക്കാർ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത് ശ്രീറാമിന്റെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ സി.പി.എം പ്രദേശികഘടകവും മന്ത്രി എംഎം മണി ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങുകയും ചെയ്തു. ഇതിനിടെ സബ്കളക്ടറെ മാറ്റണമെന്ന് സി.പി.എം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും റവന്യൂ മന്ത്രിയും സിപിഐയും ഇതിന് വിരുദ്ധമായ നിലപാടെടുത്തു. എന്നാൽ സി.പി.എം സമ്മർദ്ദത്തിൽ മുഖ്യമന്ത്രിയും സർക്കാറും ശ്രീറാമിനെ മാറ്റുകയായിരുന്നു.
എപ്ലോയ്‌മെന്റ് ഡയറക്ടറായി സ്ഥാനക്കയറ്റംന്നായിരുന്ന വാദമെങ്കിലും അതേ തസ്തികയിൽതന്നെയാണ് നിയമിച്ചത്. സബ്കളക്ടറെ മാറ്റിയ വിവാദം അവസാനിക്കുന്നതിന് മുൻപാണ് റവന്യൂഉദ്യോഗസ്ഥർ ഒഴിപ്പിച്ച ഭൂമി മണിക്കൂറുകൾക്കുള്ളിൽ കൈയേറ്റക്കാർ തിരിച്ചുപിടിച്ചത്.